Malayalam Article
അച്ഛനില്ലാത്ത നിന്റെ മകൾക്ക് എവിടുന്നെങ്കിലും ചെറുക്കനെ കിട്ടുമോ? ഇത് വായിച്ചാൽ കണ്ണ് നിരയാത്തതായി ആരും കാണില്ല

ഭർത്താവിന്റെ സംരക്ഷണം ഇല്ലാതെ തന്റെ രണ്ടു മക്കളെയും വളർത്തി പഠിപ്പിച്ചു നല്ല ജോലി വാങ്ങി കൊടുത്തു ഒടുവിൽ മകൾ ആഗ്രഹിച്ച ആളിന് തന്നെ അവളെ വിവാഹവും കഴിപ്പിച്ചു കൊടുത്ത അമ്മയുടെ ത്യാഗത്തിന്റെ കഥയാണ് മകളായ പാർവ്വതി സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിരിക്കുന്നത്. തന്റെ അമ്മയെ ഓർത്തു അഭിമാനത്തോടെ പാർവ്വതി എഴുതിയിരിക്കുന്ന കുറുപ്പിന്റെ പൂർണരൂപം വായിക്കാം..
ഇത് വെറു൦ കുറേ ഫോട്ടോസ് അല്ല… ഇതില് ഒരുപാടുണ്ട് പറയാ൯… 27-7-1992, ക൪ക്കിടകമാസ൦ ഭയങ്കര മഴയും കാറ്റു൦ ഒക്ക ഒള്ളപ്പോഴാ ഞാ൯ ജനിക്കുന്നേ എന്നാണ് എന്റെ മുത്തച്ഛ൯ (അമ്മയുടെ അച്ഛ൯) പറഞ്ഞത്… അമ്മക്ക് സിസേറിയ൯ ആരുന്നു…കുറച്ച് complicated ആരുന്നു… കുഞ്ഞിനേയോ അമ്മയേയോ ആരെലു൦ ഒരാളെയോ കിട്ടുകയുള്ളൂ എന്നാണ് ആ Doctor പറഞ്ഞത്…അമ്മക്ക് ആ സമയത്ത് ബോധ൦ ഉണ്ടായിരുന്നില്ല… പക്ഷേ…ദൈവത്തിന്റെ ക്രിപ കൊണ്ട് രണ്ട് പേ൪ക്കു൦ ഒന്നു൦ സ൦ഭവിച്ചില്ല… അമ്മ 3 ദിവസ൦ ICU ആയിരുന്നു… അത്രയു൦ ദിവസ൦ മുത്തച്ഛനു൦ മുത്തശ്ശിയുമാണ് എന്നെ നോക്കിയത്.. പിന്നെ ഞാ൯ കുറച്ച് വലുതായപ്പോ, ഡാഡീ ഞങ്ങളെ ഹൈദരാബാദ് കൊണ്ടു പോയി…ഡാഡീ൦ അമ്മേ൦ അവിടെ ആയിരൂന്നു, ഞാ൯ ജനിക്കുന്നതിന് മുന്നേ…ഡാഡീക്ക് ജോലി അവിടെ ആയിരുന്നു.. അത് കഴിഞ്ഞ് കുറേ കഴിഞ്ഞ് കുഞ്ഞൂസ് ഒണ്ടായി… അപ്പോഴേക്കു൦ ഞങ്ങള് നാട്ടില് വന്നു.. അങ്ങനെ ഞങ്ങള് വലുതായി… ഞാ൯ school പഠിക്കുവാ….വീടിന്റെ അടുത്തുള്ള ഒരു school. കുഞ്ഞൂസ് ചെറുതാ…. എന്റെ അമ്മ പണ്ട് നല്ലോണ൦ പഠിക്കുവാരുന്നു… ഒരുപാട് പഠിക്കാ൯ പറ്റാത്തേന്റെ വിഷമ൦ ഇപ്പോളു൦ ഒണ്ട്… അതുകൊണ്ട് ഞങ്ങളേ നന്നായി പഠിപ്പിക്കണ൦..നല്ല school വിടണ൦ എന്നൊക്കെ ആഗ്രഹങ്ങള് ഒണ്ടാരുന്നു…പക്ഷേ വീട്ടമ്മ ആയി ജീവിക്കുന്ന അമ്മക്ക് അത് ഒന്നു൦ നടത്താനുള്ള പണ൦ ഇല്ലാരുന്നു.. ഡാഡീയോട് പറയാനേ അമ്മക്ക് പറ്റൂള്ളാരുന്നൂ…അങ്ങനെ കുറച്ച് നാള് കഴിഞ്ഞ് അമ്മക്ക് ഒരു ജോലി കിട്ടി… അങ്ങനെ അടുക്കളയിന്ന് അമ്മ അമ്മയുടെ ലക്ഷ്യത്തിലേക്ക് പറക്കാ൯ തുടങ്ങി… ഒരുപാട് കഷ്ടപെട്ടു… അസൂയക്കാര് അമ്മയെ തള൪ത്താ൯ പലതു൦ ചെയ്തു… കുറേ കല്ലു൦ മുള്ളു൦…നിറഞ്ഞ….വഴിയിലൂടെ…യാതനകളു൦ …കണ്ണുനീരു൦…ഒക്കെ ആയി കടന്നു…ദുഷ്ട ആളുകളുടെ ചതി മൂല൦…ഡാഡിയു൦ അമ്മയു൦ വേ൪പിരിയേണ്ടി വന്നു… അമ്മ ഒറ്റക്കായി… പക്ഷേ ഇടവു൦ വലവു൦ ഞാനു൦ കുഞ്ഞൂസു൦ ഒണ്ടായിരുന്നു… അമ്മയേ ഞങ്ങള് കൈവിട്ടില്ല…കാരണ൦ അമ്മയുടെ കഷ്ടപ്പാട് എത്ര മാത്ര൦ ആണെന്ന് അറിയാമായിരുന്നു… അന്ന് മുതല് ഞങ്ങള് ഒന്നായി നിന്നു… ഞങ്ങള് വാടക വീട്ടില് ഒറ്റക്ക് താമസിച്ചു..അമ്മ ഞങ്ങളെ നല്ല school, College ഒക്കെ വിട്ട് പഠിപ്പിച്ചു…അമ്മയെ ഉപേക്ഷിച്ചവ൪ടെ മുന്നില് താഴാതെ…അന്തസായിട്ട് ഞങ്ങള് ജീവിച്ചു..
മാസ൦ എല്ലാ കാര്യങ്ങളു൦ ഒാടിക്കാ൯ കഷ്ടപെടുന്ന അമ്മ..ഞങ്ങളെ പഠിപ്പിക്കാനൊക്കെ നല്ല cash വേണ്ടി വന്നു… എനിക്കു൦ കുഞ്ഞൂസിനു൦ നല്ല ജോലി കിട്ടിയപ്പോ അമ്മക്ക് കുറച്ച് ആശ്വാസ൦ ആയി… പിന്നെ അമ്മക്ക് എന്റെ വിവാഹ൦ ആയിരുന്നു അടുത്ത സ്വപ്ന൦…അതിനുവേണ്ടിയുള്ള ഓട്ട൦ അടുത്തത്… ഓരോന്നു൦ കൂട്ടിവച്ച് കുറേയൊക്കെ ഉണ്ടാക്കി…ആരോഗ്യ൦ പോലു൦ മറന്ന് എനിക്ക് വേണ്ടി കുറേ കഷ്ടപെട്ടു… എനിക്ക് കല്യാണ പ്രായ൦ ആയി… എന്റെ ആളേ തിരഞ്ഞെടുക്കാനുള്ള freedom അമ്മ എനിക്ക് തന്നിട്ടുണ്ടായിരുന്നു….അങ്ങനെ ഞാ൯ മനുവിനെ കണ്ടെത്തി…അമ്മയു൦ കുഞ്ഞൂസു൦ അത് സന്തോഷപൂ൪വ്വ൦ സമ്മതിച്ചു.. “അച്ഛനില്ലാ നീ എങ്ങനെ നിന്റെ മകളെ വിവാഹ൦ ചെയ്ത് അയക്കു൦??? എവിടുന്നേലു൦ ചെറുക്കനെ കിട്ടുമോ??? നീ ഒറ്റക്ക് എന്ത് ചെയ്യാനാ…നിന്നേകൊണ്ട് ഒന്നു൦ ഒരു വിവാഹ൦ നടത്താ൯ പറ്റില്ല…പ്രത്യേകിച്ച് ഇങ്ങനെ ഭ൪ത്താവ് ഇല്ലാത്തോണ്ട് ഒരു ചെറുക്കനേ൦…കിട്ടൂല…” എന്നൊക്കെ കുറേ ദുഷ്ട ജന്മങ്ങള് പറഞ്ഞ് നടന്നു… അമ്മ ആരോടു൦ ഒന്നു൦ തിരിച്ച് പറഞ്ഞില്ല… ഞങ്ങളുടെ Engagment നടത്തി…. 1 month gap കഴിഞ്ഞ് വിവാഹ൦.. ഈ വെല്ലു വിളിച്ചവരെ ഒക്ക പോയി ആദ്യ൦ ക്ഷണിച്ചു…😁 അങ്ങെന വിവാഹ ദിവസ൦…അമ്മയുടെ ആഗ്രഹ൦ പോലെ ഞാ൯ അണിഞ്ഞൊരുങ്ങി…അമ്മയുടെ ആ കഷ്ടപാടിന്റേയു൦ ഓരോ വേദനകളുടെയു൦ ഒക്കെ ഒരു ലക്ഷ്യ൦ ആണ് നിറവേറാ൯ പോകുന്നത്.. ഞാ൯ Auditorium ലോട്ട് കയറി…എല്ലാവരു൦ എന്റെ ഒപ്പ൦ നടന്നു വന്നു… മണ്ഠപത്തില് കയറി… മനുവിന്റെ ഒപ്പ൦ ഞാ൯ ഇരിന്നു… ഞാ൯ ആ സമയത്ത് എന്റെ അമ്മയെ നോക്കി അഭിമാനിച്ചു… മനു എന്റെ കഴുത്തില് താലികെട്ടിയപ്പോള്…എന്റെ അമ്മ അഭിമാനത്തോട് കൂടി തലയെടുപ്പോടെ ആ മണ്ഠപത്തിലുണ്ടായിരുന്നു… എല്ലാ൦ കഴിഞ്ഞ്… തളളി പറഞ്ഞവരൊക്ക വന്ന് അമ്മയോട് നല്ലവാക്കു പറഞ്ഞു… എന്റെ അമ്മ അത് നല്ല ചിരിയോടെ ഏറ്റു വാങ്ങി…. ഞങ്ങള്ക്ക് പോകാ൯ സമയമായി… ഇറങ്ങാ൯ പോകുന്നു… അവിടെ ഉണ്ടായിരുന്നവരൊക്കെ നിറകണ്ണുകളോടെ എന്നെ യാത്ര അയക്കുന്നു… ഞാ൯ അവിടെ തിരഞ്ഞത് അമ്മയെ ആണ്… എത്ര നോക്കിയിട്ടു൦ കണ്ടില്ല…
പിന്നെ ഞാ൯ കണ്ടു…അവിടെ ഒരു chair ല് ഇരിക്കുന്നു……26 വ൪ഷ൦ ആയി അമ്മയുടെ ജീവനു൦…കണ്ണിലെ ക്രിഷ്ണമണി പോലെ നോക്കി വള൪ത്തിയ എന്നെ പിരിയാ൯ പോകുന്നതിന്റെ ഹ്രദയ൦ നുറുങ്ങുന്ന വേദന കടിച്ചമ൪ത്തി അവിടെ ഇരിക്കുവാണ്… ഞാ൯ ചെന്ന് പിടിച്ചപ്പോള് അമ്മ പൊട്ടി കരഞ്ഞു…ഇത്രയു൦ വ൪ഷ൦ ഞങ്ങള് 3 പേരു൦ ജീവിച്ചത് കൂട്ടുകാരെ പോലെ ആയിരുന്നു.. പെട്ടന്ന് ഞാ൯ മറ്റൊരു കുടുബത്തേക്ക് പോകുന്നത് അവ൪ക്ക് 2 പേ൪ക്കു൦ എന്നെ പിരിയുന്നതില് സഹിക്കാ൯ പറ്റില്ലാരുന്നു… എനിക്കു൦ അങ്ങനെ തന്നെ ആയിരുന്നു.. ഇനി ഞാ൯ അവിടെ അഥിതി ആണല്ലോ… എന്തൊക്ക ആണെങ്കിലു൦..എന്റെ അമ്മയു൦ കുഞ്ഞൂസു൦ എന്റെ ജീവന്റെ പകുതി ആണ്…ഇപ്പോ എന്റ മനുവു൦… എനിക്ക് ഞങ്ങളുടെ കുടു൦ബ൦ സ്വ൪ഗമാണ്…❤ Love u sooo much Ammaa…
കടപ്പാട്: Parvathy Paaru
Malayalam Article
ചേട്ടായി പഠിച്ചോ.ഞാൻ ജോലിക്ക് പോയി ചേട്ടായിയെ പഠിപ്പിച്ചോളാം

കൂടെഉള്ള ജീവിതപങ്കാളി എന്തിനും കൂടെയുണ്ടെങ്കിൽ എന്തും സാധിച്ചെടുക്കാം.അതിന് ഒരു ഉദാഹരമാണ് അജിത്തിന്റെ ജീവിതം.ജിനേഷ് നന്ദനം തന്റെ പ്രിയസുഹൃത്തായ അജിത്തിന്റെ ജീവിതമാണ് കുറിപ്പിലൂടെ ജിനേഷ് ജിൻപിസി ഗ്രൂപ്പിലൂടെ പങ്കുവച്ചിരിക്കുന്നത്.കുറിപ്പ് ഇതിനോടകം വൈറലായിക്കഴിഞ്ഞിരിക്കുന്നു.കുറിപ്പ് ഇങ്ങനെ,ഡിവോർസ് കേസും ആയി ബന്ധപ്പെട്ട് കോടതിയിൽ ചെന്നപ്പോൾ ആണ് Ajith Vedhasree യെ കാണുന്നത്. ഒരുമിച്ചു ഒരു സ്കൂളിൽ പഠിച്ചവർ ആണ് ഞങ്ങൾ. കോടതിയിൽ ജഡ്ജിയുടെ പേഴ്സണൽ അസിസ്റ്റന്റ് ആണ് ഇപ്പോൾ. വളരെ അഭിനമാനം തോന്നി എനിക്ക്. പക്ഷേ അവിടെ വരെ ഉയരാൻ അജിത്തിനുണ്ടായ ഒരു സാഹചര്യം എല്ലാവരും വായിക്കണം.അജിത്തിന്റെ വാക്കുകൾഇനി കേൾക്കാം.98 രൂപ മുതൽ സർക്കാർ ജോലി വരെ.സുഹൃത്തുക്കളെ.
ഇടുക്കി 2018-21 LGS റാങ്ക് ലിസ്റ്റിൽ നിന്നും ഇടുക്കി ജില്ല കോടതിയിൽ 4th Additional ൽ ഓഫീസ് അറ്റൻഡന്റ് ആയി ഞാൻ സർക്കാർ ജോലിയിൽ പ്രവേശിച്ച വിവരം സന്തോഷത്തോടെ അറിയിക്കുന്നു.മുകളിൽ സൂചിപ്പിച്ച തലക്കെട്ടിന് ആധാരമായ കാര്യങ്ങൾ നിങ്ങളുമായി പങ്കുവയ്ക്കാൻ ഞാൻ ഈ അവസരം പ്രയോജനപ്പെടുത്തുന്നു.എന്തിന് വേണ്ടി എന്നു ചോദിച്ചാൽ.ഇന്നീ നിലയിൽ എത്തി നിൽക്കുന്നുണ്ടെങ്കിൽ ഞാൻ ആദ്യം കടപ്പെട്ടിരിക്കുന്നത് ഒരാളോട് മാത്രം.
അഞ്ജുഎന്റെ ഭാര്യ ജാതി ചിന്തകൾക്കധീതമായി എന്റെ ജീവിതത്തിലേക്കവൾ കടന്നു വരുമ്പോൾ എന്റെ കൈയിലുണ്ടായിരുന്നത് “98 രൂപയും”പിച്ചക്കാരൻ എന്ന പേരും(ചില ഭാര്യാ ബന്ധുക്കൾ ചാർത്തിയത്)അവിടെ തുടങ്ങിയ ജീവിതം എനിക്ക് ഒരു വാശിയുടെയും ഓരോ ഓർമപ്പെടുത്തലുകളുടെയും കൂടിയായിരുന്നു.അവിടം മുതൽ കൈപ്പിടിച്ച് കൂടെ നിന്നു എന്റെ ജീവന്റെ പാതി അഞ്ജു.ജീവിതത്തിന്റെ രണ്ടറ്റവും കൂട്ടിമുട്ടിക്കാൻ ഞാൻ തിരഞ്ഞെടുത്തു ജോലികൾ നിരവധിയായിരുന്നു. കൂലിപ്പണിയും, പെയിന്റിങും, സംഗീതസംവിധാനവും വരെ അതിൽ ചിലതു മാത്രമായിരുന്നു.അന്ന് ആത്മാവിശ്വാസമായി കട്ടക്ക് കൂടെ നിന്നു അഞ്ജു.
പിന്നീട് ഈ ജോലികൊണ്ടൊന്നും മുന്നോട്ട് പോകില്ലെന്നു കണ്ടനിമിഷം ഉള്ളിൽ കാലങ്ങളായി കൂട്ടിവച്ച സർക്കാർ ജോലിയെന്ന സ്വപ്നം വീണ്ടും കാണാൻ പ്രേരിപ്പിച്ചു അഞ്ജു.ജോലികളൊക്കെ നിർത്തി മുഴുവൻ സമയവും PSC പഠനത്തിനായി കയ്യിൽ പണമില്ലാതെ വിഷമിച്ച എന്റെ മുന്നിൽ വന്നിട്ട്.”ചേട്ടായി പഠിച്ചോ.ഞാൻ ജോലിക്ക് പോയി ചേട്ടായിയെ പഠിപ്പിച്ചോളാം”എന്നു പറഞ്ഞ് ഒരു രക്ഷകർത്താവിനെ പോലെ എന്നെ പഠിപ്പിച്ചു അഞ്ജു.31ആം വയസ്സിൽ psc പഠനത്തിനായി കട്ടപ്പന Competitor ന്റെ പടി കയറുമ്പോൾ എന്റെ മുന്നിൽ അവളുടെ മുഖം മാത്രമേ ഉണ്ടായിരുന്നുള്ളു.
ആ ഊർജമാണ് 110 ദിവസം കൊണ്ട് 16600 ഓളം പേർ എഴുതിയ പരീക്ഷയിൽ 989 പേരുടെ റാങ്ക് ലിസ്റ്റിൽ എനിക്ക് 247 ആം റാങ്ക് നേടാൻ സാധിച്ചത്.ഈ അവസരം ഒരുപാട് ആളുകളോട് നന്ദി പറയുന്നു.എന്റെ ഗുരുക്കന്മാർ.സുഹൃത്തുക്കൾ.അങ്ങനെ.എന്നും വിമർശനങ്ങളും അവഹേളനവും എന്റെ കൂടെപിറപ്പായിരുന്നു.ഇന്ന് ഞാൻ ഇവിടെ നിൽക്കുമ്പോൾ എന്നെ വിമർശിച്ചവരോടും അവഹേളിച്ചു മാറ്റിനിർത്തിയവരോടും.ഒന്നേ പറയാനുള്ളു.നന്ദി.നന്ദി.നന്ദി
നബി: ഇത് ഒരു സ്നേഹത്തിന്റെ കഥയാണ് നിശ്ചയദാർഢ്യതിന്റെ കഥയാണ്. നമുക്കും സ്നേഹിക്കാം പരസ്പരം, ലക്ഷ്യങ്ങൾ നേടിയെടുക്കാൻ അത് കാരണമാകും എന്നു കാണിച്ചുതരുന്നു ഈ കൂട്ടുകാരൻ സ്നേഹപൂർവ്വം നന്ദൻ
Malayalam Article
ബഹുമാനിക്കണം ദൈവത്തിന്റെ ഈ മാലാഖമാരെ

വൈറൽ ആയ ഒരു നേഴ്സിന്റ കുറിപ്പ്, സിസ്റ്റർ ഇഞ്ചക്ഷൻ ചെയ്താൽ എനിക്കൊരു സുഖം, സിസ്റ്ററിനും കിട്ടും സുഖം: ചെമ്പരത്തി പൂവിതളിട്ടു കാച്ചിയെടുത്ത എണ്ണ പുരട്ടി പരിപാലിച്ചിരുന്ന അരക്കൊപ്പമുള്ള കാർകൂന്തൽ അമ്മക്കെട്ടു കെട്ടി ഒരു ഹെയർ നെറ്റിനുള്ളിലേക്കു ഒതുക്കി വക്കുമ്പോളും, നെയിൽ പോളിഷ് ഇട്ട് നീട്ടി വളർത്തിയ നഖം വെട്ടിയൊതുക്കുമ്പോളും ഏറെ ഇഷ്ട്ടമുള്ള പട്ടുപാവാടയും കുപ്പിവളയും അലമാരയുടെ മൂലയിലേക്ക് ഒതുക്കുമ്പോളും ഓർത്തില്ല അവയൊക്കെ എന്നന്നേക്കുമായി നഷ്ടപ്പെടാൻ പോവുകയാണെന്ന് …
പതിനേഴു വയസുവരെ കാലിലെന്നും അഹങ്കാരമായി കിടന്നിരുന്ന വെള്ളികൊലുസ്സ് അഴിച്ചു മാറ്റുമ്പോളും ഓർത്തിരുന്നില്ല …കൗമാരത്തിന്റ ഓർമ്മകളിലേക്ക് അവ എന്നന്നേക്കുമായി മാഞ്ഞുപോവുകയാണെന്ന് ….
പ്ലസ് ടു കഴിഞ്ഞു നഴ്സിംഗ് പഠനം തിരഞ്ഞെടുക്കുമ്പോൾ കുടുംബം രക്ഷപ്പെടുമല്ലോ എന്നത് മാത്രം ആയിരുന്നില്ല ,ഡോണെഷൻ കൊടുക്കാതെ ഒരു ജോലി അത്രമാത്രം …എന്നാൽ ഒരു നഴ്സ് രൂപാന്തരപ്പെടുന്നത് അത്ര എളുപ്പമല്ല എന്ന് മനസ്സിലാക്കുകയായിരുന്നു …ഓരോ വർഷവും …
കുഞ്ഞുങ്ങളുടെ icuയുവിൽ പോസ്റ്റിങ്ങ് കിട്ടിയപ്പോൾ പത്തൊമ്പതാം വയസ്സിൽ വിവാഹം കഴിക്കാതെ ഒരേ സമയം പത്തു കുഞ്ഞുങ്ങളുടെ അമ്മയാവുകയായിരുന്നു ….
എന്നിലെ നിറമാർന്ന കൗമാരം ആ വെള്ളകുപ്പായത്തിലേക്കു ഒതുങ്ങിയപ്പോൾ ഒരു നഴ്സ് വളരുകയായിരുന്നു അവിടെ …
“”ആദ്യമായി ഓപ്പറേഷൻ തിയ്യറ്ററിൽ കയറിയ എനിക്ക് കിട്ടിയ ജോലി സർജന്റെ വിയർക്കുന്ന നെറ്റിത്തടം ഒപ്പിയെടുക്കുന്ന ജോലിയായിരുന്നു ..നഴ്സിങ്ങിനോട് പോലും അറപ്പു തോന്നിയ നിമിഷം”” …
“പിന്നീട് മനസിലായി ,എന്തിനായിരുന്നു അത് എന്ന് …മുന്നിൽ ഓപ്പറേഷനു വിധേയമായി കിടക്കുന്ന ആ മനുഷ്യ ജീവൻ ആ കൈകളിൽ സുരക്ഷിതമാക്കുന്നതിന് വേണ്ടി …മണിക്കൂറുകൾ നീണ്ട സർജറി റിക്കിടയിൽ ഒരു തുള്ളി വിയർപ്പു പോലും ഉപയോഗിക്കുന്ന ഉപകരണങ്ങളെ മലിനമാക്കും …അത്രയ്ക്ക് മുൻകരുതൽ ..
ഒരിക്കൽ കൂടെ ജോലിചെയ്യുന്ന പ്രായമായ നഴ്സ് ദേഷ്യത്തോടെ ജനറൽ വാർഡിൽനിന്നും തിരിച്ചു വരുന്നത് കണ്ടു കാര്യമെന്നേക്ഷിച്ചപ്പോൾ പറയുകയാണ് ..
പത്താം നമ്പർ ബെഡിൽ കിടക്കുന്ന ചെക്കന് ഞാൻ ഇടുപ്പിൽ ഇൻജെക്ഷൻ കൊടുക്കണ്ട സിസ്റ്ററിനോട് ചെല്ലാൻ … സിസ്റ്ററിന്റെ കയ്യിൽ നിന്നും ട്രേയുമായി ചെന്നപ്പോൾ അവന്റെ വിശദീകരണം …
എന്തിനാ ആ കെളവിയെ ഇങ്ങോട്ട് പറഞ്ഞു വിട്ടത് …സിസ്റ്റർ ഇൻജെക്ഷൻ ചെയ്താൽ എനിക്കും ഒരു സുഖം.. സിസ്റ്ററിനും ഒരു സുഖം കിട്ടും ….
ഒന്ന് പുഞ്ചിരിച്ചു കർട്ടൻ മാറ്റി തൊട്ടപ്പുറത്തു കിടക്കുന്ന …വീഴ്ചയിൽ നട്ടെല്ല് തകർന്നു ബെഡ്സോർ വന്നു പഴുപ്പ് പുറത്തേക്കു ഒഴുകി ചികിത്സക്കായി വന്ന അപ്പൂപ്പനെ കാണിച്ചുകൊടുത്തുകൊണ്ട് പറഞ്ഞു ..
എനിക്ക് നീയും ആ അപ്പൂപ്പനും ഒരുപോലെയാണെന്ന് …
തൂപ്പുകാരി മുതൽ അഡ്മിനിഡ്ട്രേറ്റർ വരെയുള്ളവരുടെ ആട്ടും തുപ്പും കെട്ടാണാ ണത്രെ ഒരു നഴ്സ് രൂപാന്തരപ്പെടുന്നത് …
പഠിപ്പിനെടുത്ത വിദ്യഭ്യാസ ലോൺ തിരിച്ചടക്കാനും നിത്യ ചെലവിന് ശമ്പളം തികയാതെ വരുമ്പോൾ മാത്രമല്ല ഒരു നേഴ്സ് വിദേശത്തേക്ക് ചേക്കേറുന്നതിനെ കുറിച്ച് ചിന്തിക്കുന്നത്.. ഒരു വേശ്യയുടെ ജോലിയെക്കാൾ തരംതാഴ്ന്നതായി ചിത്രീകരിക്കപ്പെടുമ്പോൾ……
എന്നിട്ടും വിദേശത്തു ചേക്കേറിയ നഴ്സുമാരോട് നിങ്ങളവിടെ സുഖിക്കുകയല്ലേ കൈ നിറയെ ശമ്പളം ….
എന്ന് പറയുന്നവർ ഒന്നോർക്കുക …വിദേശത്തു പണിയെടുക്കുന്ന ഓരോ നഴ്സ്മ്മാരും …നമ്മുടെ
വിമാനത്താവളത്തിൽ വരുന്ന വിമാനം കൈകാട്ടി നിറുത്തി കയറിപോയവരല്ല …
അതിനു വേണ്ടി കഷ്ട്ടപെട്ടു പഠിച്ചു പരിക്ഷ പാസ്സായി തന്നെയാണ് പോയിട്ടുള്ളത് ..
വിദേശരാജ്യങ്ങളിൽ ശമ്പളത്തിന് മാത്രമല്ല മുൻഗണന …. മറ്റേതു പ്രൊഫഷൻ പോലെ തന്നെ നഴ്സിംഗ് പ്രൊഫഷനും ബഹുമാനം കിട്ടുന്നുണ്ട് …
ചെയ്യുന്ന ജോലി ഒന്നുതന്നെ …. അവിടെയും ഇവിടെയും ..
വിദേശീയരുടെ രക്തത്തിനും മലത്തിനും മൂത്രത്തിനും വിയർപ്പിനും ഒരേ ഗന്ധം തന്നെയാണ്… മനുഷ്യന്റെ ഗന്ധം…. ചിന്താഗതിക്ക് മാത്രം ഉള്ളു മാറ്റം… ഓരോ നഴ്സും മനുഷ്യനാണെന്ന് ചിന്തിക്കാനുള്ള വിവേകം ….
നിങ്ങൾ ഓരോരുത്തരും ഒരുപക്ഷേ മറന്നിരിക്കാം നിങ്ങൾ അമ്മയുടെ കരങ്ങളിൽ എത്തുന്നതിനുമുമ്പ് മുമ്പ് ഏതെങ്കിലും ഒരു നഴ്സിംഗ് കരങ്ങളിൽ ആയിരിക്കും പിറന്നുവീഴുന്ന ഉണ്ടാവാം
കടപ്പാട് ഒരു നേഴ്സ് സുഹൃത്ത്
Malayalam Article
പോക്കറ്റിൽ നിന്ന് പണമെടുത്ത് കൊടുത്തു പറഞ്ഞു, ഇനി നിങ്ങൾ ഈ കുട്ടിയെ തിരഞ്ഞു വന്നാൽ വെടി വെച്ച് കൊല്ലും

ഡബ്ബിംഗ് തീയേറ്ററിലെ വർക്ക് കഴിഞ്ഞ് ടാക്സിയിൽ യാത്ര ചെയ്യുന്ന സമയത്ത് ‘ബൈക്കുള തെരുവോരത്തെ കുപ്പത്തൊട്ടിയിൽ ഉപേക്ഷിക്കപ്പട്ട ഒരു കുട്ടിയുടെ കരച്ചിൽ കേട്ട സൽമ കാർ നിർത്താൽ ഡ്രൈവറോട് ആവശ്യപ്പെട്ടു: ഡ്രൈവറുടെ നിരുത്സാഹപ്പെടുത്തലിനെ വകവയ്ക്കാതെ സൽമ എന്ന അക്കാലത്തേ അനുപമ എന്ന നടി ആ ചോരക്കുഞ്ഞിനേ ഒന്നും നോക്കാതെ വീട്ടിലേക്ക് കൂട്ടിക്കൊണ്ടു
വന്നു: ഭർത്താവ് സലിം ഖാൻ തിളങ്ങി നിൽക്കുന്ന കാലം [ഷോലെയടെ തിരക്കഥാകൃത്ത് അക്കാലത്ത് മാർക്കറ്റ് വാല്യൂ സലീം ഖാൻ തീരുമാനിക്കും അതാണ് സലിം എന്ന പെഷവാറുകാൻ ]
ഡോറിൽ സൽമ ഒന്ന് മുട്ടി ഒരു ഉറക്കച്ചുവടോടെ വന്ന തന്റെ നേരേ ഭാര്യ ചിരിച്ച് കൊണ്ട് നീട്ടിയ തെരുവിലെ ആകുഞ്ഞിനേ നോക്കി കക്ഷിയും ഒന്ന് ചിരിച്ചു: എന്നിട്ട് സൽമയും ഭർത്താവും ഒരു കാര്യം തീരുമാനിച്ചു ഈ കുട്ടിയെ ഉപേക്ഷിച്ച മാതാപിതാക്കളെ കണ്ടു പിടിക്കണം :
സലീമും ഭാര്യയും ആ മാതാപിതാക്കളെ കണ്ടെത്തി ഒരു ചെറ്റക്കുടിലിൽ എത്തിയ സലിം ഖാൻ അവരോട് ഒരു ചോദ്യം ചോദ്യം ചോദിച്ചു: നിങ്ങൾ എന്തിന് കുട്ടിയേ കുപ്പത്തൊട്ടിലിൽ ഉപേക്ഷിച്ചു :സാമ്പത്തിക പരാധീനതയാണ് കാരണം എന്ന് മാതാപിതാക്കൾ ഉത്തരം നൽകി:
സാമ്പത്തികപരമായി സഹായിച്ചാൽ നിങ്ങൾ ഈ കുട്ടിയേ സംരംക്ഷിക്കുമോ? എന്ന ചോദ്യത്തിന് ആശാവകമായ ഒരു മറുപടിയും ആ മാതാപിതാക്കൾ നൽകിയില്ല: സലിഖാൻ തന്റെ പോക്കറ്റ് പരതി കൈയ്യിൽ കിട്ടിയ നോട്ട് കെട്ട് ആ ദമ്പതികളുടെ കൈയ്യിൽ വച്ച് കൊടുത്തിട്ട് ഇങ്ങനെ പറഞ്ഞു:
ഇനിയും നിങ്ങൾ ഈ കുട്ടിയെ അന്വേഷിക്കാൻ വന്നാൽ ഞാൻ നിങ്ങളെ വെടിവെച്ച് കൊന്ന് കളയും:
എന്ന് പറഞ്ഞ് തിരിച്ചിറങ്ങി നേരെ വീട്ടിലേക്ക് ആ ചോരക്കുഞ്ഞിനെ കൂട്ടിക്കൊണ്ടുവന്നു:
മൂന്ന് ആൺമക്കൾക്കൊപ്പം ആ പെൺകുട്ടിയേ എടുത്ത് വളർത്താൻ സലിം എടുത്ത തീരുമാനം മാതാപിതാക്കൾ ‘ സമൂഹം അടക്കം എല്ലാരും എതിർത്തു മഹല്ലുകൾ ഫത്വ കല്പിച്ചു: സ്വന്തം പെങ്ങളുടെ മരണം കാണാൻ പോലും അനുവദിച്ചില്ല പള്ളിയിൽ നിന്നും വിലക്കി
പക് ക്ഷേ സലിം ഖാൻ അതിനെയൊക്കെ വകവച്ചില്ല: മഹല്ലുകളോട് സലിം സലാം പാഞ്ഞു:
ഖാനും ഭാര്യയും ആ തെരുവിൽ നിന്നെടുത്ത പെൺകുട്ടിയെ ഹൃദയത്തോട് ചേർത്ത് വച്ചു:
ആ കുട്ടിയുടെ പേരാണ്
അർപ്പിതാ സലിം ഖാൻ:
അവൾക്ക് എണ്ണം പറഞ്ഞ മൂന്ന് സഹോദരങ്ങൾ:
സൽമാൻ ഖാൻ / അർബാസ് ഖാൻ /
സൊഹൈൽ ഖാൻ
നിലത്തും താഴെയും വയ്ക്കാതെ ആ കുഞ്ഞിപ്പെങ്ങളെ അവർ നെഞ്ചിലേറ്റി:
നിറത്തിലോ ‘കുലത്തിലോ തങ്ങളുമായിട്ട് യാതൊരു സാമ്യമില്ലെങ്കിലും: അവൾ ആ വീട്ടിലെ ഭാഗ്യനക്ഷത്രമായി: കൂടാതെ അവളുടെ വിവാഹം അവർ എറ്റവും വലിയ ആഘോഷമാക്കുകയും ചെയ്തു
നമ്മൾ അറിയാതെ കേൾക്കാതെ എത്രയോ നന്മ നിറഞ്ഞ കഥകൾ ഉണ്ട് ബോളിവുഡ്
-
Film News3 days ago
വിഷ്ണു ഉണ്ണികൃഷ്ണൻ വിവാഹിതൻ ആകുന്നു, വധു ഐശ്വര്യ …
-
Uncategorized17 hours ago
കടുവക്ക് മുന്നിൽപെട്ട പയ്യൻ ഒടുവിൽ ദാരുണാന്ദ്യം.
-
Malayalam Article2 days ago
പോക്കറ്റിൽ നിന്ന് പണമെടുത്ത് കൊടുത്തു പറഞ്ഞു, ഇനി നിങ്ങൾ ഈ കുട്ടിയെ തിരഞ്ഞു വന്നാൽ വെടി വെച്ച് കൊല്ലും
-
Malayalam Article3 days ago
വീട്ടിൽ ശോചനാലയം പണിഞ്ഞില്ല, അച്ഛനെതിരെ പരാതിയുമായി ഏഴു വയസ്സുകാരി
-
News2 days ago
സേവ് ദി ഡേറ്റ് ഫോട്ടോഷൂട്ട് മനോഹരമാക്കി കേരളത്തിലെ രണ്ടാമത്തെ ഗേ ദമ്പതികൾ
-
News2 days ago
ഓൺലൈൻ വഴി പണം സമ്പാദിച്ച് ഇന്ത്യയിലെ ഏറ്റവും വലിയ ധനികനായ ഇരുപത്തിയെട്ടുകാരന്റെ കഥ
-
News2 days ago
ഇനി മുതൽ അധാർ കാർഡിനു അപേക്ഷിക്കാൻ തിരിച്ചറിയൽ കാർഡുകളോ മറ്റു രേഖകളോ വേണ്ട
-
News3 days ago
അവിവാഹിതരായ സ്ത്രീയും പുരുഷനും ഒരുമിച്ച് ഹോട്ടൽ മുറിയിൽ താമസിക്കുന്നത് കുറ്റകരമല്ലെന്ന് ഹൈക്കോടതി