അച്ഛനില്‍ നിന്നും വീട് സ്വന്തമാക്കാന്‍ മകനും മരുമകളും ചേര്‍ന്ന് അച്ഛന്റെ മുഖത്ത് മുളക് പൊടി വിതറി മര്‍ദ്ദിച്ചു - മലയാളം ന്യൂസ് പോർട്ടൽ
Current Affairs

അച്ഛനില്‍ നിന്നും വീട് സ്വന്തമാക്കാന്‍ മകനും മരുമകളും ചേര്‍ന്ന് അച്ഛന്റെ മുഖത്ത് മുളക് പൊടി വിതറി മര്‍ദ്ദിച്ചു

മുനി കൃഷ്ണയ്യ എന്നയാള്‍ക്കാണ് ഈ ദുര്‍ഗതി ഉണ്ടായത്. മകനും മരുമകളും ചേര്‍ന്ന് വീട് സ്വന്തമാക്കാനായി പിതാവിനെ ക്രൂരമായി മര്‍ദ്ദിക്കുകയായിരുന്നു. സംഭവം അരങ്ങേറിയത് തിരുപ്പതിയിലാണ്. വിജയ് ഭാസ്കറും ഭാര്യയുമാണ് മര്‍ദ്ദിച്ചത്.  വിജയഭാസ്കറിനെ കൂടാതെ കൃഷ്ണയ്യയ്ക്ക് ഇളയ ഒരു മകന്‍ കൂടിയുണ്ട്.

വീടിന്‍റെ കടം വീട്ടാന്‍ കഴിയില്ലെന്നും തനിക്ക് അതില്‍ പങ്കില്ലെന്നും പറഞ്ഞശേഷം വിജയഭാസ്കര്‍ വീടുവിട്ടുപോയിരുന്നു.  മുനി കൃഷ്ണയ്യ വീടുവച്ചത് വര്‍ഷങ്ങളായി സ്വരുകൂട്ടിയ പണത്തിന് പുറമേ കുറേയധികം പണം കടം കൂടി വാങ്ങിയാണ്. കടമെല്ലാം വീട്ടിയത് കൃഷ്ണയ്യയും ഇളയമകനും ജോലിചെയ്താണ് .

വീടുവിട്ടിറങ്ങാന്‍ കൂട്ടാക്കാതിരുന്ന കൃഷ്ണയ്യയെ വിജയഭാസ്കറും ഭാര്യയും ചേര്‍ന്ന് ക്രൂരമായി മര്‍ദ്ദിക്കുകയായിരുന്നു.  മകനും ഭാര്യയും ചേര്‍ന്ന് കൃഷ്ണയ്യയെ മര്‍ദ്ദിച്ചത് മുഖത്ത് മുളകുപൊടി വിതറിയ ശേഷമാണ്.

 

വിജയഭാസ്കറും ഭാര്യയും കടമെല്ലാം തീര്‍ന്നതായി ബോധ്യപ്പെട്ടപ്പോള്‍ തിരികെയെത്തി വീട് തനിക്ക് വേണമെന്ന് ആവശ്യപ്പെട്ടു. ആവശ്യം ശക്തമായപ്പോള്‍ അത് അംഗീകരിച്ച് കൃഷ്ണയ്യയുടെ ഇളയമകന്‍ വീടുവിട്ടുപോയിരുന്നു.

Join Our WhatsApp Group

Trending

To Top
Don`t copy text!