അച്ഛനെ കണ്ടാൽ മുത്തച്ഛനായി തോന്നില്ലേ: അഹാന - മലയാളം ന്യൂസ് പോർട്ടൽ
Film News

അച്ഛനെ കണ്ടാൽ മുത്തച്ഛനായി തോന്നില്ലേ: അഹാന

നടന്‍ കൃഷ്ണകുമാറിന്റെ മകളും നടിയുമായ അഹാന കൃഷ്ണ ഫേസ്ബുക്കിലിട്ട പുതിയ പോസ്റ്റ് വൈറൽ അച്ഛനെ കണ്ടാല്‍ മുത്തച്ഛനാണെന്നേ പറയൂ എന്ന കുറിപ്പോടെയാണ് അഹാന കൃഷ്ണകുമാറിന്റെ പുതിയ ചിത്രങ്ങൾ പങ്ക് വച്ചിരിക്കുന്നത്. ഇതാണ് മേക്കപ്പിന്റെ കഴിവെന്നും അഹാന പറയുന്നു.

കോഴിക്കോട് റഷീദ് ആണ് കൃഷ്ണകുമാറിനെ ശിക്കാരിശംഭു എന്ന ചിത്രത്തിനായി വൃദ്ധന്റെ രൂപത്തിൽ മേയ്ക്കപ്പിട്ടത്.

മലയാള സിനിമയില്‍ സഹനടനായി തിളങ്ങി നിന്നിരുന്ന നടനാണ് കൃഷ്ണകുമാര്‍. ഒട്ടേറെ ചിത്രങ്ങളില്‍ നിറസാന്നിദ്ധ്യമായി നിന്ന കൃഷ്ണകുമാര്‍ പിന്നീട് മലയാള സിനിമയില്‍ നിന്നും വിട്ട് നില്‍ക്കുകയായിരുന്നു. എങ്കിലും തമിഴ് സിനിമകളില്‍ സജീവമായിരുന്നു. ഇപ്പോൾ വീണ്ടും മലയാളത്തില്‍ സജീവമാകുകയാണ്.

സിന്ധുവാണ്‌ കൃഷ്ണകുമാറിന്റെ ഭാര്യ. അഹാനയെ കൂടാതെ ദിവ്യ ഇഷാനി ഹാനിഷ്ക എന്നിവരും ഇവരുടെ മക്കളാണ്.

Join Our WhatsApp Group

Trending

To Top
Don`t copy text!