Film News

അജയ് ദേവ്ഗൺ ഇറങ്ങിപ്പോയി ഷോയിൽ നിന്ന് ഇറങ്ങിപ്പോയി; കാരണം കപിൽ ശർമ്മ

കപിൽ ശർമ്മയെ മണിക്കൂറുകളോളം കാത്തിരുന്ന ശേഷം കാണാതായതിനാൽ ബോളിവുഡ് താരം അജയ് ദേവ്ഗനും സംഘവും സെറ്റിൽ നിന്നും ഇറങ്ങി പോകുകയായിരുന്നു. അടുത്ത കാലത്തു സഹപ്രവർത്തകൻ സുനിൽ ഗ്രോവർ കപിൽ ശർമ്മയുമായുണ്ടായ അഭിപ്രായ വ്യത്യാസത്തിൽ ഷോ വിട്ടു പോയതും കപിലിന്റെ കോമഡി പരിപാടിയുടെ റേറ്റിംഗ് താഴേക്ക് പോകുവാൻ കാരണമായിരുന്നു.

കപിൽ ശർമ്മ ലഹരിക്ക്‌ അടിമയാണെന്നും അതുകൊണ്ടാണ് സമയത്തിന് ഷൂട്ടിംഗ് സ്ഥലത്തു എത്താതിരിക്കുന്നതെന്നും പരക്കെ സംസാരമുണ്ട്. അവസാന നിമിഷത്തിൽ ഷൂട്ടിംഗ് റദ്ദാക്കിയതിന്റെ പേരിൽ ഷാരൂഖ് ഖാൻ, പരേഷ് റാവൽ, അർജുൻ കപൂർ തുടങ്ങിയ താരങ്ങൾക്കും തിരിച്ചു പോകേണ്ടി വന്നിട്ടുണ്ട്. ഇക്കാരണം കൊണ്ടാണ് നടൻ സൽമാൻ ഖാനും കപിൽ ഷോയിൽ നിന്നും മനഃപൂർവം ഒഴിഞ്ഞു മാറിയതെന്നാണ് ബോളിവുഡ് വൃത്തങ്ങൾ അടക്കം പറയുന്നത്.

എന്നാൽ കപിൽ സമയത്തിന് എത്താതിരുന്നതിനാലാണ് ഷൂട്ട് ക്യാൻസൽ ചെയ്ത് മടങ്ങേണ്ടി വന്നതെന്നും കപിലിനോട് പരിഭവം ഒന്നുമില്ലെന്നും അജയ് വിശദീകരിച്ചു. ഇതിനു മുൻപും കപിലിന്റെ ഭാഗത്തു നിന്നും ഇത്തരം നടപടികൾ ഉണ്ടായിട്ടുണ്ടെന്നും ഒരു പക്ഷെ ആരോഗ്യ പ്രശ്നമാകാം കാരണമെന്നും അജയ് പ്രതികരിച്ചു.

എന്നാൽ താൻ ലഹരിക്ക്‌ അടിമയല്ലെന്നും വിഷാദ രോഗം തന്നെ അലട്ടുന്നില്ലെന്നും വിമർശകർക്ക് മറുപടിയായി ടെലിവിഷനിലെ ജനപ്രിയ കൊമേഡിയൻ ഫേസ്ബുക് ലൈവിലൂടെ വിശദീകരണം നൽകി.

 

Trending

To Top
Don`t copy text!