മലയാളം ന്യൂസ് പോർട്ടൽ
Current Affairs

അതിശക്തമായ മിന്നലേറ്റ് ബൈക്ക് യാത്രികന് ദാരുണാന്ത്യം, ഹെല്‍മെറ്റ്അടക്കം ശരീരം മുഴുവനും നിമിഷ നേരം കൊണ്ട് കത്തിയമര്‍ന്നു

നോര്‍ത്ത് കരോലിന: അതിശക്തമായ മിന്നലേറ്റ് ബൈക്ക് യാത്രികന് ദാരുണാന്ത്യം. എല്ലാവരേയും ഞെട്ടിച്ച സംഭവം നടന്നത് നോര്‍ത്ത് കരോലിനയിലായിരുന്നു. ഹെല്‍മെറ്റ്‌  ഉള്‍പെടെ കത്തിയമരുന്ന  ദൃശ്യം പുറത്തുവിട്ട് പൊലീസ്.  മിന്നല്‍ ഏറ്റ ഉടന്‍ അദ്ദേഹം ധരിച്ചിരുന്ന ഹെല്‍മെറ്റും ഒപ്പം തലയും കത്തുന്നതാണ് കണ്ടത്.

ഫ്‌ളോറിഡ ഹൈവേയിലൂടെ പോകുമ്പോള്‍ അതിശക്തമായ മിന്നല്‍ ഏറ്റു മരണപ്പെട്ടത് ഏകദേശം 45 വയസുള്ള മോട്ടോര്‍ സൈക്കിള്‍ യാത്രക്കാരനായിരുന്നു. ദേഹം മുഴുവനായും കത്തി നശിച്ചു.  പൊലീസ് സംഘം ഇത് നേരിട്ട് കണ്ടതിന്റെ ഞെട്ടലിലാണ്.

മിന്നലേറ്റ് അതിദാരുണമായി കൊല്ലപ്പെട്ടത് 2018 മോഡല്‍ ഹാര്‍ലി ഡേവിഡ്‌സണ്‍ മോട്ടോര്‍ ബൈക്കിലെ യാത്രക്കാരനാണ്.  ഒരു വര്‍ഷം ഏകദേശം 40ലധികം പേര്‍ ഇടിമിന്നലേറ്റ് മരിക്കുന്നതായി അമേരിക്കയിലെ ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അധികൃതര്‍ പറഞ്ഞു.

ഇടിമിന്നലേറ്റ് ജീവിതാവസാനം വരെ ദുരിതം പേറി കഴിയുന്നവരുമുണ്ടെന്ന്  സാക്ഷ്യപ്പെടുത്തുന്നു. ഏകദേശം 10 മോട്ടോര്‍ ബൈക്ക് യാത്രക്കാര്‍ക്കെങ്കിലും 2016 മുതല്‍ മിന്നലേറ്റ്  മരണം  സംഭവിക്കുന്നതായി സാക്ഷ്യപ്പെടുത്തുന്നു.