Film News

അധോലോക നായകന്റെ കാമുകിയായി, ഒരു കാലത്ത് ഗ്ലാമര്‍കൊണ്ട് ബോളിവുഡിനെ തന്റെ കൈവെള്ളയില്‍ കൊണ്ടുനടന്ന മോണിക്കാ ബേദിയുടെ ഇന്നത്തെ അവസ്ഥ…..!

മോണിക്ക ബേദിയുടെ ജീവിത കഥ ആരേയും  അതിശയിപ്പിക്കുന്നതാണ് . ഒരു കാലത്ത് മോണിക്കാ ബേദി എന്നത് ഗ്ലാമറിന്റെ പര്യായമായിരുന്നു. തൊണ്ണൂറുകളില്‍ ഹിന്ദി സിനിമയില്‍ എത്തപ്പെട്ട മോണിക്കാ പിശുക്കില്ലാത്ത ഗ്ലാമര്‍ പ്രദര്‍ശനത്തിലൂടെ വളരെപ്പെട്ടെന്നാണ് ആരാധകരെ കയ്യിലെടുത്തത്. പടങ്ങള്‍ അത്ര വലിയ വിജയമായില്ലെങ്കിലും മോണിക്കാ ശ്രദ്ധിക്കപ്പെട്ടു. അതോടൊപ്പം പല പ്രമുഖ ചാനലുകളില്‍ അവതാരികയായും തിളങ്ങി.

പ്രശസ്തിയുടെ കൊടുമുടിയില്‍ നില്‍ക്കുമ്പോള്‍ പല പുതിയ ബന്ധങ്ങളിലേക്കും പോകുന്നത് ബോളിവുഡില്‍ എക്കാലവും പതിവുള്ള കാര്യമാണ്. മോണിക്കയും പതിവുതെറ്റിച്ചില്ല. നടിയുടെ ബന്ധങ്ങള്‍ വളര്‍ന്നത് അധോലോക നായകന്‍ അബുസലിമിന്റെ കാമുകി എന്ന പദത്തിലേക്കായിരുന്നു. അതോടെ അവര്‍ ഇസ്ലാം മതത്തിലേക്കു കൂടുമാറി ഫൗസിയ എന്ന പേരും സ്വീകരിച്ചു. ആ കൂട്ടുകെട്ട് മോണിക്കയുടെ ജീവിതമാകെ മാറ്റിമറിച്ചു.

2001ല്‍ പോര്‍ച്ചുഗല്‍ തലസ്ഥാനമായ ലിസ്ബണില്‍ വച്ച് വ്യാജ പാസ്പോര്‍ട്ട് ഉപയോഗിച്ചതിന് അറസ്റ്റിലായതോടെയാണ് മോണിക്കയുടെ കഷ്ടകാലം ആരംഭിക്കുന്നത്. മോണിക്കയും അബുസലിമും രണ്ടു വര്‍ഷമാണ് ലിസ്ബണിലെ ജയിലില്‍ കിടന്നത്.

1993ല്‍ മുംബൈയിലുണ്ടായ സ്ഫോടന പരമ്പരയില്‍ ഇന്ത്യന്‍ ഗവണ്‍മെന്റ് അബുസലിമിനെ പ്രതിചേര്‍ത്തപ്പോള്‍ മോണിക്ക കൂട്ടുപ്രതിയായി. ഇതു പ്രകാരം 2003ല്‍ ഇരുവരെയും കൂടുതല്‍ വിചാരണയ്ക്കായി പോര്‍ച്ചുഗീസ് ഗവണ്‍മെന്റ് ഇന്ത്യയ്ക്ക് കൈമാറി. വിചാരണ മൂന്നുവര്‍ഷം നീണ്ടു.

2006ല്‍ സിബിഐയുടെ പ്രത്യേക കോടതി കുറ്റക്കാരിയെന്നു കണ്ടെത്തി മോണിക്കയ്ക്ക് അഞ്ചുവര്‍ഷം തടവുശിക്ഷ വിധിച്ചു. വഞ്ചന, ഗൂഢാലോചന, വ്യാജപാസ്പോര്‍ട്ട് ഉപയോഗം തുടങ്ങിയ കുറ്റങ്ങളാണ് മോണിക്കയുടെ മേല്‍ ചുമത്തപ്പെട്ടത്.

മുംബൈയിലെ ആര്‍തര്‍ റോഡിലെ ജയിലിലും മോണിക്കയ്ക്ക് സമാധാനമുണ്ടായിരുന്നില്ല. ജയിലിലെ പുരുഷതടവുകാരെല്ലാം ബോളിവുഡ് നടിയുടെ പിന്നാലെകൂടി. ഒടുവില്‍ മോണിക്ക പിറന്നപടി ജയിലിലെ കുളിമുറിയില്‍ നില്‍ക്കുന്ന ഫോട്ടോകള്‍ ഒരു ചാനലിലൂടെ പുറംലോകം കണ്ടു.

രഹസ്യകാമറയുപയോഗിച്ചെടുത്ത ചിത്രങ്ങളായിരുന്നു ഇതെന്ന് വ്യക്തമായിരുന്നു. ഈ ചിത്രങ്ങള്‍ പുറത്തുവന്നത് തന്നെ വളരെ വേദനിപ്പിച്ചെന്നു പറഞ്ഞ മോണിക്ക ഇത് ഒറിജിനലാണോ മോര്‍ഫിംഗ് ആണോ എന്ന് വ്യക്തമാക്കിയതുമില്ല.

2011ല്‍ ജയില്‍ മോചിതയായ മോണിക്ക വീണ്ടും സിനിമയില്‍ മുഖം കാണിച്ചെങ്കിലും ബോളിവുഡിന്റെ ഗ്ലാമര്‍ ലോകത്തേക്ക് മോണിക്കയ്ക്കു ക്ഷണം ലഭിച്ചില്ല. ഇപ്പോള്‍ താമസം ദുബായിലാണ്. രാഷ്ട്രീയത്തിലേക്കു തിരിയുന്നതായും വാര്‍ത്ത വന്നിരുന്നെങ്കിലും നടി തന്നെ ഇക്കാര്യം നിഷേധിച്ചു.

കഴിഞ്ഞ രണ്ടു വര്‍ഷമായി മോണിക്ക നൃത്തപരിപാടികളും മറ്റുമായി സജീവമാണ്. ആ പഴയ ശാരീരികവടിവ് ഇപ്രായത്തിലും നിലനിര്‍ത്താന്‍ അവര്‍ ശ്രദ്ധിക്കുന്നുണ്ട്. അബു സലീമുമായി ഇപ്പോഴും നല്ല ബന്ധത്തിലാണെന്നു മോണിക്ക പറയുന്നു.

ബോളിവുഡിലേക്കുള്ള നടിയുടെ തിരിച്ചുവരവ് ഉടനുണ്ടാവുമെന്നും പറഞ്ഞു കേള്‍ക്കുന്നുണ്ട്. മോണിക്കയുടെ സുവര്‍ണകാലത്തെ ഓര്‍മകള്‍ അയവിറക്കി ഒരു തലമുറ കാത്തിരിക്കുകയാണ് ആ തിരിച്ചുവരവിനായി. തിരിച്ചുവരവില്‍ സണ്ണിലിയോണിനേപ്പോലുള്ള മാദകത്തിടമ്പുകളോടായിരിക്കും മോണിക്കയ്ക്ക് മത്സരിക്കേണ്ടി വരിക.

source: dailyindianherald

Trending

To Top
Don`t copy text!