അനൂപ് എത്തുന്നു സഹീർ അലിയായി , ആമിയിലെ അനൂപിന്റെ ഫസ്റ്റ് ലുക്ക് വയറൽ - മലയാളം ന്യൂസ് പോർട്ടൽ
Film News

അനൂപ് എത്തുന്നു സഹീർ അലിയായി , ആമിയിലെ അനൂപിന്റെ ഫസ്റ്റ് ലുക്ക് വയറൽ

കമലാസുരയ്യയുടെ ജീവിതം അഭ്രപാളിയിലെത്തുന്ന കമലിന്റെ ‘ആമി’യിലെ അനൂപ് മേനോന്‍ അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ ഫസ്റ്റ് ലുക്ക് പുറത്തിറങ്ങി. തന്റെ ഫേസ്ബുക്ക് പേജിലൂടെ അനൂപ് മേനോന്‍ തന്നെയാണ് ഫോട്ടോ പുറത്തുവിട്ടത്.

 സഹീര്‍ അലി എന്ന കഥാപാത്രത്തെയാണ് അനൂപ് മേനോന്‍ അവതരിപ്പിക്കുന്നത്. കഥാപാത്രത്തെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ പുറത്തുവന്നിട്ടില്ല.

 

കമല്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ മഞ്ജു വാര്യര്‍ ആണ് കമല സുരയ്യയെ അവതരിപ്പിക്കുന്നത്. മാധവിക്കുട്ടിയുടെ ജന്മദേശമായ പുന്നയൂര്‍ക്കുളത്താണ് സിനിമയുടെ ആദ്യ ഷെഡ്യൂള്‍ ആരംഭിച്ചത്. മാധവിക്കുട്ടിയുടെ രചനാലോകത്തിലൂടെ സാഹിത്യപ്രേമികള്‍ക്ക് ചിരപരിചിതമായ നീര്‍മാതളത്തിന്റെ ചുവട്ടില്‍ വച്ചായിരുന്നു സ്വിച്ചോണ്‍.

ആമിയിലെ മുരളി ഗോപിയുടെ ലുക്ക് കഴിഞ്ഞ ദിവസം പുറത്ത് വന്നിരുന്നു. മാധവി കുട്ടിയുടെ ഭര്‍ത്താവ് മാധവദാസിന്റെ വേഷത്തിലാണ് മുരളി ഗോപി അഭിനയിക്കുന്നത്. തൊട്ട് പിന്നാലെ അനുപ് മേനോന്റെ ലുക്കും പുറത്ത് വന്നിരിക്കുകയാണ്. അനുപിന്റെ ലുക്ക് മുമ്പ് പരിചയമുള്ള ആരുടെയോ ലുക്കാണെന്ന് ഒരു കണ്ടുപിടുത്തം വന്നിരിക്കുകയാണ്.

Join Our WhatsApp Group

Trending

To Top
Don`t copy text!