അന്ന് എന്റെ കയ്യിൽ ഉണ്ടായിരുന്ന പേപ്പറുകൾ പിടിച്ചു വാങ്ങിയിട്ട് മമ്മൂക്ക എന്നെ സെറ്റിൽ നിന്നും ഇറക്കിവിട്ടു. നിറകണ്ണുകളോടെ ഞാൻ അവിടെ നിന്നും ഇറങ്ങി! - മലയാളം ന്യൂസ് പോർട്ടൽ
Current Affairs

അന്ന് എന്റെ കയ്യിൽ ഉണ്ടായിരുന്ന പേപ്പറുകൾ പിടിച്ചു വാങ്ങിയിട്ട് മമ്മൂക്ക എന്നെ സെറ്റിൽ നിന്നും ഇറക്കിവിട്ടു. നിറകണ്ണുകളോടെ ഞാൻ അവിടെ നിന്നും ഇറങ്ങി!

ചുരുങ്ങിയ കാലം കൊണ്ട് മലയാളികളുടെ ശ്രദ്ധ നേടിയ താരമായിരുന്നു സൗബിൻ ഷാഹിർ. വ്യത്യസ്തമായ അഭിനയവും സംഭാഷണ രീതികൊണ്ടും ക്യാമറക്കു മുന്നിൽ നിന്ന് തന്നെ സൗബിൻ കയ്യടി വാങ്ങിയിരുന്നു. എന്നാൽ ക്യാമെറക്കും മുന്നിൽ അല്ല പിന്നിൽ പ്രവർത്തിക്കാനാണ് തനിക്ക് താല്പര്യം എന്ന് സൗബിൻ വ്യക്തമാക്കിയിരുന്നു. നടനായും സംവിദായകനായും ഇപ്പോൾ തിളങ്ങുന്ന താരത്തിന് ഒരു അനുഭവം പറയാനുണ്ട്. 

ഡിഗ്രി ആദ്യ വര്ഷം പഠിക്കുമ്പോഴായിരുന്നു പഠനം പാതിവഴിയിൽ ഉപേക്ഷിച്ചു താരം സിനിമയ്ക്കു പിന്നാലെ പോയത്. ക്രോണിക് ബാച്ചിലർ എന്ന മമ്മൂട്ടി ചിത്രത്തിലൂടെ സിദ്ദിഖിന്റെ അസിസ്റ്റന്റ് ആയാണ് സൗബിൻ സിനിമ ഇന്ഡസ്ട്രിയിലേക്ക് യെത്തുന്നത്. ഷൂട്ടിംഗ് തുടങ്ങി മൂന്ന് നാല് ദിവസങ്ങൾക്ക് ശേഷമാണു മമ്മൂക്ക സെറ്റിൽ എത്തിയത്. സിദ്ദിഖ് ഷോട്ട് റെഡി അയി എന്ന് മമ്മൂക്കയോട് പറയാൻ സൗബിനോട് ആവശ്യപ്പെട്ടു. മേക്കപ്പ് റൂമിൽ ഇരിക്കുകയായിരുന്ന മമ്മൂക്കയെ വിളിക്കാൻ സൗബിൻ ചെന്ന്.

എന്നാൽ സൂപ്പർ സ്റ്റാറിനെ ആദ്യമായി കണ്ട ഞെട്ടലിലും ആകാംഷയിലും ഒന്നും പറയാനാകാതെ സൗബിൻ നിന്നു. “താനാരാടോ” എന്ന് മമ്മൂക്ക ചോദിച്ചപ്പോൾ മറുപടി കൊടുക്കാൻ കഴിയാതിരുന്ന സൗബിൻ ഷൂട്ട് റെഡി ആയി സർ എന്ന് ഒറ്റ ശ്വാസത്തിൽ പറഞ്ഞൊപ്പിച്ചതിനു ശേഷം അവിടെ നിന്നും രക്ഷപെടാൻ ശ്രമിച്ചു. ഇത് കണ്ടു ചിരിവന്ന മമ്മൂക്ക ചിരിച്ചുകൊണ്ട് ചോദിച്ചു “താൻ എത്രവരെ പഠിച്ചു”വെന്നു? ഡിഗ്രി ആദ്യവർഷം കൊണ്ട് പഠനം ഉപേഷിച്ചുവെന്നു പറഞ്ഞപപ്പോൾ സൗബിന്റെ കയ്യിൽ ഉണ്ടായിരുന്ന പേപ്പറുകൾ വാങ്ങി അടുത്ത് നിന്ന ആൾക്ക് കൊടുത്തതിനു ശേഷം പറഞ്ഞു, “താൻ പോയി ആദ്യം ഡിഗ്രി പൂർത്തിയാക്ക്. എന്നിട്ട് മതി സിനിമ”. സൗബിൻ പറഞ്ഞതൊന്നും മമ്മൂക്ക അന്ന് കേട്ടില്ല. ഒടുവിൽ നിറകണ്ണുകളോടെ ആ ഷൂട്ടിങ് ലൊക്കേഷനിൽ നിന്ന് ഇറങ്ങേണ്ടി വന്നു സൗബിൻ. തിരിച്ചു വീട്ടിലെത്തി അച്ഛനെയും കൂട്ടി ഷൂട്ടിങ് സെറ്റിൽ എത്തിയ സൗബിൻ അച്ഛനെ കൊണ്ട് മമ്മൂക്കയോട് സംസാരിച്ചതിനുശേഷമാണ് ലൊക്കേഷനിൽ തുടരാൻ മമ്മൂക്ക സമ്മതിച്ചതെന്നു സൗബിൻ പറയുന്നു.

Trending

To Top
Don`t copy text!