അന്ന് ഞാൻ വളരെ സ്നേഹത്തോടെ അത്‌ നിരസിച്ചു. പാർവതിയെ പറ്റിയുള്ള തുറന്നു പറച്ചിലുമായി ലിനിയുടെ ഭർത്താവ് സജീഷ്.. - മലയാളം ന്യൂസ് പോർട്ടൽ
Current Affairs

അന്ന് ഞാൻ വളരെ സ്നേഹത്തോടെ അത്‌ നിരസിച്ചു. പാർവതിയെ പറ്റിയുള്ള തുറന്നു പറച്ചിലുമായി ലിനിയുടെ ഭർത്താവ് സജീഷ്..

Sister Lini Husband's Facebook post about Parvathy

ഏതൊരു വിഷയത്തിലും തന്റേതായ ഒരു തീരുമാനവും കാഴ്ചപ്പാടും ഉള്ള അപൂർവം നടിമാരിൽ ഒരാൾ ആണ് പാർവതി. അത് കൊണ്ട് തന്നെ സിനിമ ലോകത്തിൽ ഒട്ടുമിക്കവർക്കും പർവതിയോട് നീരസവും ഉണ്ട്. എന്നാൽ ഈ നീരസം ഒന്നും വകവെക്കാതെ തന്റെ തീരുമാനങ്ങളിൽ ഉറച്ചുനിൽക്കുകയും മറ്റുള്ളവർ എന്ത് കരുത്തുമെന്നോർക്കത്തെ എന്തും വെട്ടിത്തുറന്നു പറയുന്നതുമാണ് പാർവതിയുടെ രീതി. ജീവിതത്തിൽ മാത്രമല്ല, സിനിമയിലും പാർവതി ചെയ്യുന്ന കഥാപാത്രങ്ങൾ വളരെ അധികം ശക്തിയുള്ളവയാണ്. അത് കൊണ്ട് തന്നെ കുടുംബ പ്രേഷകരുടെ പ്രിയങ്കരികൂടിയാണ് പാർവതി. ഇപ്പോഴിതാ നിപ്പ വയറസിന് മുന്നിൽ ജീവൻ ബലിയർപ്പിച്ച മാലാഖ ലിനിയുടെ ഓർമദിവസം ഭർത്താവ് സജീഷ് നടി പർവതിയെപ്പറ്റി തന്റെ ഫേസ്ബുക്കിൽ എഴുതിയ കുറുപ്പ് വയറൽ ആകുകയാണ്. കുറുപ്പിന്റെ പൂർണ രൂപം ഇങ്ങനെ,

ഉയരെ…. ഉയരെ… പാർവ്വതി പാർവ്വതിയുടെ ഒട്ടുമിക്ക സിനിമകളും കാണാറുളള അവരുടെ അത്ഭുതപ്പെടുത്തുന്ന അഭിനയത്തിന്റെ ഒരു ആരാധകൻ കൂടിയാണ്‌ ഞാൻ. ലിനിയുടെ മരണശേഷം ഇതുവരെ സിനിമ കണ്ടിട്ടില്ല അതുകൊണ്ട്‌ തന്നെ ‘ഉയരെ’ കാണാൻ ശ്രമിച്ചിട്ടില്ല. പക്ഷെ ഞാൻ കാണും, കാരണം ആ സിനിമയെ കുറിച്ച്‌ വളരെ നല്ല അഭിപ്രായം ഉളളത്‌ കൊണ്ട്‌ മാത്രമല്ല, പാർവ്വതി എന്ന നടിയുടെ അതിജീവനത്തിന്റെ വിജയം കൂടി ആയിരുന്നു ആ സിനിമ. സിനിമ മേഖലയിലെ പുരുഷാധിപത്യത്തിനെതിരെ, അതിക്രമങ്ങൾക്കെതിരെ ശബ്ദിച്ചതിന്‌ ഫെമിനിച്ചി എന്നും, ജാഡയെന്നും പറഞ്ഞ്‌ ഒറ്റപ്പെടുത്തി സിനിമയിൽ നിന്നും തുടച്ച്‌ നീക്കാൻ നടത്തിയ ശ്രമങ്ങൾ ധീരതയോടെ നേരിട്ട നടി എന്നത്‌ കൊണ്ടും അതിനപ്പുറം പാർവ്വതി എന്ന വ്യക്തിയെ എനിക്ക്‌ നേരിട്ട്‌ അറിയുന്നത്‌ ലിനി മരിച്ച്‌ മൂന്നാം ദിവസം എന്നെ വിളിച്ച്‌ ” സജീഷ്‌, ലിനിയുടെ മരണം നിങ്ങളെ പോലെ എന്നെയും ഒരുപാട്‌ സങ്കടപ്പെടുത്തുന്നു. പക്ഷെ ഒരിക്കലും തളരരുത്‌ ഞങ്ങൾ ഒക്കെ നിങ്ങളെ കൂടെ ഉണ്ട്‌. സജീഷിന്‌ വിരോധമില്ലെങ്കിൽ രണ്ട്‌ മക്കളുടെയും പഠന ചിലവ്‌ ഞാൻ എടുത്തോട്ടെ, ആലോചിച്ച്‌ പറഞ്ഞാൽ മതി” എന്ന വാക്കുകൾ ആണ്‌.

പക്ഷെ അന്ന് ഞാൻ വളരെ സ്നേഹത്തോടെ അത്‌ നിരസിച്ചു. പിന്നീട്‌ പാർവ്വതി തന്നെ മുൻ കൈ എടുത്ത്‌ അവറ്റിസ്‌ മെഡിക്കൽ ഗ്രുപ്പ്‌ ഡോക്ടർ മാർ ഇതേ ആവശ്യവുമായി വന്നു. ” ലിനിയുടെ മക്കൾക്ക്‌ ലിനി ചെയ്ത സേവനത്തിന്‌ ലഭിക്കുന്ന അംഗീകാരവും അവകാശപ്പെട്ടതുമാണ്‌ ഈ ഒരു പഠന സഹായം” എന്ന പാർവ്വതിയുടെ വാക്ക്‌ എന്നെ അത്‌ സ്വീകരിക്കാൻ സന്നദ്ധനാക്കി. ലിനിയുടെ ഒന്നാം ചരമദിനത്തിന്‌ കെ.ജി.എൻ.എ സംഘടിപ്പിച്ച അനുസ്മരണത്തിൽ വച്ച്‌ പാർവ്വതിയെ നേരിട്ട്‌ കാണാനും റിതുലിനും സിദ്ധാർത്ഥിനും അവരുടെ സ്നേഹമുത്തങ്ങളും ലാളനവും ഏറ്റ്‌ വാങ്ങാനും കഴിഞ്ഞു. ഒരുപാട്‌ സ്നേഹത്തോടെ Parvathy Thiruvothu ന്‌ ആശംസകൾ.

കടപ്പാട്: Sajeesh Puthur

Trending

To Top
Don`t copy text!