അമല പോള്‍ രണ്ടാമതും വിവാഹിതയാകുന്നു? - മലയാളം ന്യൂസ് പോർട്ടൽ
Film News

അമല പോള്‍ രണ്ടാമതും വിവാഹിതയാകുന്നു?

മലയാള സിനിമയില്‍ നിന്നും തമിഴിലെത്തി ഇപ്പോള്‍ തെന്നിന്ത്യയുടെ സൂപ്പര്‍ നായികയായി മാറിയിരിക്കുകയാണ് അമല പോള്‍. സിനിമകളുടെ തിരക്കുകളില്‍ നിന്നും തിരക്കുകളിലേക്ക് പോവുന്നതിനിടെയില്‍ അമലയുടെ വിവാഹവും വിവാഹമോചനവും കഴിഞ്ഞിരുന്നു. ശേഷം ഒരുപാട് സിനിമകള്‍ അമലയെ തേടി എത്തുന്നുണ്ടെങ്കിലും പാപ്പരാസികള്‍ നടിയെ വിടാതെ പിടിച്ചിരിക്കുകയാണ്.
സംവിധായകന്‍ എല്‍ വിജയിയുമായുളള വിവാഹമോചനത്തിന് ശേഷം അമല പോള്‍ വീണ്ടും വിവാഹിതയാകുന്നു എന്ന വാര്‍ത്തകള്‍ക്കൊപ്പം ഒന്നിധികം തവണ തമിഴ് നടന്‍ ധനുഷുമായി ഒന്നിച്ചഭിനയിച്ചത് പലതരത്തില്‍ ഗോസിപ്പുകള്‍ക്ക് വഴിയൊരിയിരുന്നു. അതിനിടെ ഇക്കാര്യങ്ങളെ കുറിച്ച് വിശദീകരണവുമായി അമല തന്നെ രംഗത്തെത്തിയിരിക്കുകയാണ്.


അധ്യായങ്ങള്‍ അവസാനിച്ചതാണ്
തന്റെ സ്വാകര്യ ജീവിതത്തിലെ അധ്യായങ്ങളെല്ലാം അവസാനിച്ചിട്ട് നാളുകളായി എന്നാണ് അമല പറയുന്നത്. ഇപ്പോഴത്തെ ജീവിതത്തെ കുറിച്ച് എന്തെല്ലാം അപവാദങ്ങളാണ് പ്രചരിപ്പിക്കുന്നതെന്നും ഇതൊക്കേ കേട്ട് പുഞ്ചിരിച്ച് മറ്റൊരു ചെവിയിലുടെ പുറത്ത് വിടുകയാണെന്നും നടി പറയുന്നു.


രണ്ടാം വിവാഹം?
താനൊരു നടിയായി തീരുമെന്ന് ഒരിക്കലും കരുതിയിരുന്നില്ലെന്നും അതിന് ശേഷം ഒരാളെ പ്രണയിക്കുമെന്നോ ആ വിവാഹം നടക്കുമെന്നോ കരുതിയിരുന്നില്ല. ശേഷം നടന്നത് എല്ലാവര്‍ക്കും അറിയുന്ന കാര്യമാണ്. മാത്രമല്ല താന്‍ ലൈഫില്‍ ഒന്നും പ്ലാന്‍ ചെയ്ത് വെക്കാറില്ലെന്നും സംഭവിച്ചതെല്ലാം അപ്രതീക്ഷിതമാണ്. നാളെ എന്ത് സംഭവിക്കുമെന്ന് അറിയില്ല. ഇന്ന് നടക്കുന്നതാണ് യാഥാര്‍ത്ഥ്യം എന്നും അമല പറയുന്നു.

ധനുഷുമായുള്ള അടുപ്പം
ഇത്തരം വാര്‍ത്തകള്‍ പത്രക്കാര്‍ എഴുതി വിടുന്നതാണ്. എനിങ്ങനെ തോന്നിയിട്ടില്ല. അദ്ദേഹത്തിനൊപ്പം വേലയില്ല പട്ടധരി എന്ന ചിത്രത്തിലും അതിന്റെ രണ്ടാം ഭാഗത്തിലും അഭിനയിച്ചു. ഒപ്പം അദ്ദേഹം നിര്‍മ്മിച്ച അമ്മ കണക്കില്‍ എന്ന സിനിമയിലും അഭിനയിച്ചിരുന്നു. സത്യം പറഞ്ഞാല്‍ ധനുഷിനോടൊപ്പം അഭിനയിച്ചത് കൊണ്ടാണ് തനിക്ക് ഇത്രയും എക്‌സപീരിയന്‍സ് കിട്ടിയതെന്നും അമല പറയുന്നു.

ധനുഷ് സൂപ്പറാണ്
ധനുഷ് കഠിനാദ്ധ്വാനിയാണ്. എന്ത് കാര്യം അദ്ദേഹം ചെയ്താലും അതിനോട് നീതി പുലര്‍ത്താറുണ്ടെന്നും അഭിനയിക്കുമ്പോള്‍ ശരിക്കും മോട്ടിവേഷനായിരിക്കുമെന്നും അമല പറയുന്നു. ചിത്രീകരണത്തിനിടെ ഞങ്ങള്‍ തമ്മില്‍ ആരോഗ്യപരമായ മത്സരം ഉണ്ടാകാറുണ്ട്. ധനുഷ് എനിക്ക് പ്രിയപ്പെട്ട സുഹൃത്താണെന്നും നടി പറയുന്നു.

ട്വിറ്ററിനെ പേടിയാണ്ട്വിറ്ററിന്റെ ആവശ്യം തനിക്ക് ഇപ്പോള്‍ ഇല്ല. അത് ഉപയോഗിക്കാന്‍ തന്നെ തനിക്ക് ഇപ്പോള്‍ പേടിയും വെറുപ്പുമാണെന്നും സിനിമകളുടെ പ്രചരണത്തിനും മറ്റും മാത്രമാണ് താന്‍ അത് ഉപയോഗിക്കാറുള്ളതെന്നും അമല പറയുന്നു.

ചെന്നൈയില്‍ സെറ്റിലായിട്ടില്ല
താന്‍ ചെന്നൈയില്‍ സെറ്റിലായിട്ടില്ല. ഷൂട്ടിംഗിനും മറ്റും പോവുമ്പോള്‍ സ്ഥിരമായി തമാസിക്കുന്ന അപ്പാര്‍ട്ട്‌മെന്റില്‍ താമസിക്കുമെന്നും നടി പറയുന്നു. അല്ലാതെ തനിക്ക് ഇവിടെ വീടൊന്നും സ്വന്തമായി ഇല്ലെന്നും നടി പറയുന്നു.

Join Our WhatsApp Group

Trending

To Top
Don`t copy text!