Film News

അമിതാഭ് ബച്ചൻ ഓടിയനിൽ നിന്നു പിൻമാറി ; കാരണം ഈ സൂപ്പർ താരം

പ്രേക്ഷകർ  ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ഒടിയന്‍. ചിത്രത്തിന്റെ ഷൂട്ടിംഗ് വാരാണാസിയിലും, ബനാറസിലുമായി തുടരുകയാണ്. മലയാളത്തിലെ ഏറ്റവും മുതല്‍ മുടക്കുള്ള ചിത്രമായി ഒരുങ്ങുന്ന ഒടിയന്റെ മുതല്‍ മുടക്ക് 45 കോടിയിലേരെ രൂപയാണ്. സ്‌പെഷ്യല്‍ ഇഫക്ടസിന് ഏറെ പ്രാധാന്യം നല്‍കുന്ന ഒടിയന്റെ ഗ്രാഫിക്‌സ് വര്‍ക്കുകള്‍ക്ക് മാത്രം 10 കോടിയോളം രൂപ ചെലവഴിക്കുമെന്നാണ് അറിയുന്നത്.

 

ഒടിവിദ്യ പ്രയോഗിക്കുന്ന ഒടിയന്‍ മാണിക്യനായി മോഹന്‍ലാല്‍ എത്തുമ്പോള്‍, ഒപ്പം ബിഗ് ബി അമിതാഭ് ബച്ചനും എത്തുമെന്ന് വാര്‍ത്തകളുണ്ടായിരുന്നു. എന്നാല്‍ ഏറ്റവും പുതിയ റിപ്പോര്‍ട്ടുകള്‍ പറയുന്നത്, ചിത്രത്തില്‍ നിന്ന് അമിതാഭ് ബച്ചന്‍ പിന്മാറിയെന്നാണ്. ഇതിന്റെ കാരണങ്ങള്‍ ഇനിയും ചിത്രത്തിന്റെ അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടില്ല. ബിഗ് ബിയുടെ ഈ ഈ റോളിലേക്ക് സത്യരാജിനെ പരിഗണിക്കുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

ദേശീയ അവാര്‍ഡ് ജേതാവ് ഹരികൃഷ്ണനാണ് ചിത്രത്തിനായി തിരക്കഥ രചിക്കുന്നത്. മഞ്ജു വാര്യരാണ് നായികയാവുന്നത്. പ്രകാശ് രാജ്, സിദ്ധിഖ്, നന്ദു തുടങ്ങിയവരാണ് മറ്റു പ്രധാന കഥാപാത്രങ്ങള്‍. അടുത്ത വര്‍ഷം മാര്‍ച്ച് 30ന് ഒടിയന്‍ തിയേറ്ററുകളിലെത്തുമെന്നാണ് പ്രതീക്ഷ.

ആശീര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂരാണ് ഒടിയന്റെ നിര്‍മ്മാണം. എ ശ്രീകുമാര്‍ മേനോനാണ് ചിത്രം സംവിധാനം ചെയ്യുന്നത്. പുലിമുരുകന് ശേഷം പീറ്റര്‍ ഹെയ്ന്‍ ആക്ഷന്‍ കോറിയോ ചെയ്യുന്നു എന്നതാണ് ഒടിയന്റെ മറ്റൊരു പ്രത്യേകത.

Trending

To Top