Malayalam Article

അമിത ഭാരം കുറയ്ക്കുന്നതിനുള്ള ശസ്ത്രക്രിയയ്ക്കുശേഷം ചികിത്സയില്‍ കഴിയവെ യുവാവ് മരിച്ചു

പാകിസ്താനിലെ ഏറ്റവും ഭാരംകൂടിയ വ്യക്തി ചികിത്സ കിട്ടാതെ മരിച്ചു. നൂറുല്‍ ഹുസൈന്‍ (55) ആണ് മരിച്ചത്. അമിത ഭാരം കുറയ്ക്കുന്നതിനുള്ള ശാസ്ത്രക്രീയക്കുശേഷം ചികിത്സയിലായിരുന്നു ഇയാൾ. ശാസ്ത്രക്രീയയ്ക്ക് ശേഷം വേണ്ടത്ര ചികിത്സ ലഭിക്കാതെയാണ് മരണത്തിന് കീഴടങ്ങിയത്.  330 കിലാ ഭാരമായിരിന്നു നൂറുല്‍ ഹുസൈന് ഉണ്ടായിരുന്നത്.
ഭാരം കുറയ്ക്കുന്നതിനുള്ള ശസ്ത്രക്രിയക്കായി ഇയാളെ പാക് സൈന്യത്തിന്റെ ഹെലികോപ്റ്ററില്‍ ലാഹോറില്‍ എത്തിക്കുകയായിരുന്നു. ജൂണ്‍ 28 ന് ഇദ്ദേഹത്തെ ശസ്ത്രക്രിയക്ക് വിധേയനാക്കി. തുടര്‍ന്ന് കൂടുതല്‍ നിരീക്ഷണത്തിനായി ഐ.സി.യുവിലേക്ക് മാറ്റുകയായിരുന്നു. ഈ സമയത്ത് ആശുപത്രിയില്‍ ആക്രമം ഉണ്ടായി. തുടര്‍ന്ന് ചികിത്സകിട്ടാതെ മരണത്തിന് കീഴടങ്ങി.

Trending

To Top
Don`t copy text!