Malayalam Article

അഭിനയത്തില്‍ നിന്നും ചെറിയ ഒരിടവേള എടുക്കുകയാണ്, കാരണം വ്യക്തമാക്കി അമ്പിളിദേവി

ശാരീരിക ബുദ്ധിമുട്ടുകൾ കാരണം അഭിനയത്തിൽ നിന്നും കുറച്ച് നാൾ വിട്ടുനിൽക്കുകയാണ്.  അമ്പിളിദേവി മൂന്നര മാസം ഗർഭിണി ആണ്. നടകള്‍ കയറാനോ, യാത്ര ചെയ്യാനോ സാധിക്കാത്ത അവസ്ഥ. സീരിയലിൽ നിന്ന് വിട്ടുനിൽക്കുന്നത് സാമ്പത്തിക ബുദ്ധിമുട്ടുകൾ ഉണ്ടാക്കുന്നത് തന്നെയാണ്. എന്നാൽ ശാരീരികമായി തീര വയ്യാത്ത അവസ്ഥയിലൂടെയാണ് ഇപ്പോള്‍ കടന്നുപോവുന്നതെന്നും ഡോക്ടര്‍മാര്‍ വിശ്രമം നിര്‍ദേശിച്ചതിനാലാണ് അഭിനയത്തില്‍ നിന്നും ഇടവേളയെടുക്കാന്‍ തീരുമാനിച്ചതെന്നും അമ്പിളിദേവി പറഞ്ഞു.
സ്ത്രീപദം എന്ന സീരിയലിലാണ് അമ്ബിളിദേവി അഭിനയിക്കുന്നത്. തനിക്കും പകരം പ്രീതി എന്ന കഥാപാത്രത്തെ അഭിനയിക്കുന്ന താരത്തെയും സ്വീകരിക്കണമെന്നും അമ്ബിളിദേവി പറഞ്ഞു. സീരിയലിന്റെ അണിയറപ്രവര്‍ത്തകര്‍ക്കും നിര്‍മാതാവിനുമെല്ലാം അമ്ബിളി നന്ദി അറിയിച്ചിട്ടുമുണ്ട്.

Trending

To Top
Don`t copy text!