Current Affairs

അമ്മയുടെ രഹസ്യബന്ധം ചോദ്യം ചെയ്ത 8 വയസുകാരിക്ക് കാമുകന്റെ വക ക്രൂരമർദ്ദനം

പിഞ്ചു കുഞ്ഞുങ്ങളോടുള്ള ക്രൂരതകൾ കേരളത്തിൽ വീണ്ടും ആവർത്തിക്കുകയാണ്. ഇടുക്കി കട്ടപ്പന സ്വദേശിയായ 8 വയസ്സുകാരിക്കാണ് അമ്മയുടെ കാമുകന്റെ ക്രൂരമർദ്ദനം ഏൽക്കേണ്ടി വന്നത്. കുട്ടിയുടെ അമ്മയും പത്തേക്കർ സ്വദേശിയായ അനീഷും തമ്മിൽ ഉള്ള രഹസ്യബന്ധം അച്ഛനെ അറിയിക്കുമെന്ന് കുട്ടി പറഞ്ഞപ്പോഴാണ് യുവാവ് കുട്ടിയെ അതിക്രൂരമായി മർദിച്ചത്. അനീഷ് സ്ഥിരമായി വീട്ടിൽ വരാറുണ്ടായിരുന്നുവെന്നും ഇതിനെ എതിർത്തപ്പോഴാണ് കുട്ടിയെ മർദിച്ചതെന്നുമാണ് പോലീസ് പറയുന്നത്. 

യുവതിയുടെ ഭർത്താവ് തളർവാദത്തെ തുടർന്ന് കിടപ്പിലായതോടെ തന്റെ മൂന്നു മക്കളുമായി യുവതി മറ്റൊരു വീട്ടിലേക്ക് താമസം മാറുകയായിരുന്നു. ശേഷം അനീഷ് യുവതിയുടെ വീട്ടിലെ സ്ഥിരം വിരുന്നുകാരനുമായി. ഇതിനെ എതിർത്തപ്പോഴാണ് അമ്മയുടെ മുന്നിൽവെച്ചു യുവാവ് മൂത്ത കുട്ടിയെ ചൂരൽ വടികൊണ്ട് ക്രൂരമായി മർദിച്ചത്. അമ്മയാകട്ടെ ഈ രംഗങ്ങൾക്ക് സാക്ഷിയാകുക മാത്രമല്ലാതെ പ്രതികരിച്ചില്ല എന്നും കുട്ടി പറഞ്ഞു. ഒടുവിൽ സഹിക്കവയ്യാതെ കുട്ടി തന്റെ വല്യമ്മയെ വിളിച്ചു കാര്യങ്ങൾ പറയുകയായിരുന്നു. കുട്ടിയുടെ പിതാവിന്റെ ‘അമ്മ നൽകിയ പരാതിയിൽ മേൽ പോലീസ് കേസ് എടുക്കുകയും പ്രതിയെ പിടികൂടുകയും ചെയ്തു. വൈദ്യപരിശോധനയിൽ നിന്നും കുട്ടിക്ക് മർദ്ദനമേറ്റതായി തെളിഞ്ഞു.

Trending

To Top
Don`t copy text!