Connect with us

Malayalam Article

അമ്മയെന്ന ശത്രു…

Published

on

ജീവിതത്തിൽ ഏറ്റവും കൂടുതൽ തവണയും ശത്രുവായി ഞാൻ കണ്ടിരുന്ന ഒരേയൊരു വ്യക്തിയെ ഉള്ളൂ . എന്റെ അമ്മ ..! ചോറു വേണ്ട ചോറു വേണ്ട എന്നോരായിരം തവണ പറഞ്ഞാലും ,കരഞ്ഞാലും കേൾക്കാതെ സ്റ്റീൽ പ്ളേറ്റിൽ ചോറുമായി പുറകെ വന്നു തീറ്റിപ്പിച്ച അമ്മ ..! കുളിക്കാനും പല്ലുതേക്കാനും ഇഷ്ടമില്ലാതിരുന്ന എന്നെ എടുത്തോണ്ടുപോയി എന്നും കുളിപ്പിച്ച അമ്മ ….കര കര ന്നുള്ള അമ്മയുടെ വിരലുകൊണ്ട് പല്ലുതേപ്പിച്ച അമ്മ ..! തീർന്നില്ല അമ്മയുടെ ക്രൂരതകൾ … ഉടുപ്പിട്ട് നടക്കാൻ ഇഷ്ടമില്ലാതിരുന്ന എനിക്ക് ഉടുപ്പു ഇട്ടു തരുന്നത് പോരാതെ മുടി കെട്ടി തന്നു ,മെയ്ക്ക് അപ്പ് ചെയ്തു തന്നു ദ്രോഹിച്ച എന്റെ അമ്മ ..! അച്ഛൻ കൊണ്ടുവരുന്ന മിട്ടായും,മറ്റു സാധനങ്ങളും എല്ലാർക്കും പങ്കുവെച്ചു കൊടുക്കാൻ പഠിപ്പിച്ച അമ്മ …! ഹും കള്ളം പറഞ്ഞാലും …ആരെയെങ്കിലും തെറി വിളിച്ചാലും ….ആരെങ്കിലുമായി അടിപിടിയുണ്ടാക്കി വന്നാലും എന്നെ ചീത്തയും തല്ലും കൊണ്ടു പൊതിഞ്ഞിരുന്ന അമ്മ ..! കളിപ്പാട്ടം പൊട്ടിച്ചതും, ചുവരിൽ വരച്ചതും ,പേപ്പർ ചീന്തിയതും ,പാത്രങ്ങൾ വലിച്ചെറിഞ്ഞതും ഞാനാണെന്ന് ആദ്യം കണ്ടുപിടിച്ചിരുന്ന അമ്മ …! കട്ടിലിനടിയിൽ ഒളിഞ്ഞാലും ,തട്ടിൻപുറത്ത് ഒളിഞ്ഞാലും ,വിറകുപുരയിൽ ഒളിഞ്ഞാലും സ്റ്റോർ റൂമിൽ ഒളിഞ്ഞാലും കൃത്യമായി കണ്ടുപിടിച്ചിരുന്നു അമ്മ .. അത്രയൊന്നും പോരാതെ വീട്ടിൽ സുഖമായി ഉണ്ടും ,ഉറങ്ങീയിം കഴിഞ്ഞിരുന്ന എന്നെ അന്നാദ്യമായി അങ്കൺവാടിയെന്ന നരകത്തിലേക്ക് കൊണ്ടു ചെന്നു വിട്ടു . (എന്റെ അടുത്ത ശത്രു വിഭാഗമായ “ടീച്ചർമാരെ ” എനിക്കു മനസ്സിലായി തുടങ്ങിയത് അവിടെ വെച്ചാണ് . കളിക്കാൻ വിടാതെ തറയിലിരുത്തി “കാക്കേ കാക്കേ കൂടെവിടെയും ,പ്രാവേ പ്രാവേ പോകരുതേയും ഒന്നേ രണ്ടേ മൂന്നെയും പഠിപ്പിച്ചു തന്നവർ .) “ഞാനിന്നു ” പോകുന്നില്ല എന്നു പറയുമ്പോൾ അയൽക്കാരോട് പറഞ്ഞു കൊടുത്ത് അവരുടെ പരിഹാസം കൂടെ സമ്മാനിപ്പിച്ച എന്റെ അമ്മ …! എന്റെ വയറുവേദനയും ,തലവേദനയും ഒക്കെ മടി കൊണ്ടാണെന്ന് അച്ഛനോട് പറഞ്ഞു കൊടുത്തിരുന്ന അമ്മ ..! മുറ്റത്തു മണ്ണിലും ചെളിയിലും കളിച്ചിരുന്ന എന്നെ ഓടി വന്നു കോലെടുത്തു തല്ലാൻ വന്ന അമ്മ .. അതുമാത്രമല്ല അമ്മയെന്നോട് ചെയ്ത ദ്രോഹം ഇനിയുമുണ്ട് അങ്കണവാടിയിൽ എങ്ങനെയൊക്കെയോ കഷ്ട്ടപ്പെട്ടു പോയിക്കൊണ്ടിരുന്ന എന്നെ കൊണ്ടുപോയി സ്‌കൂളിൽ ചേർത്തി …ഈ അമ്മയ്ക്കതിന്റെയൊക്കെ വല്ല കാര്യവും ഉണ്ടായിരുന്നോ പിന്നെ പീഡനത്തിന്റെ കാലങ്ങളായിരുന്നു … സ്‌കൂളിൽ ആ ടീച്ചർ പഠിപ്പിച്ചു തരുന്നത് പോരാതെ അമ്മയുടെ വക വീട്ടിൽ വന്നു തല്ലി തല്ലി പഠിപ്പിച്ചു … എനിക്കെഴുതാൻ ഒട്ടും കിട്ടാത്ത “ആ ” “ക്ഷ ” “ഋ” തുടങ്ങിയ അക്ഷരങ്ങൾ ഒരായിരം തവണ എങ്കിലും എഴുതിപ്പിച്ചിരിക്കും … വീട്ടിൽ അമ്മയുടെയും സ്‌കൂളിൽ ടീച്ചറുടെയും ശല്യം കൊണ്ടു പൊറുതിമുട്ടിയ നാളുകളായിരുന്നു അത്… യൂണിഫോമിൽ ചളിയാക്കിയതിനും ഹോം വർക്ക് ചെയ്യാത്തതിനും കൂട്ടുകാരിയെ മാന്തിയതിനും അനിയനെ വീഴ്ത്തിയിട്ടതിനും ഒക്കെ എന്നെ തല്ലുകൾ കൊണ്ടു മൂടി … കാലം പിന്നെയും കടന്നു പോയി …ഞാനും വളർന്നു ….അപ്പോഴാണ് എനിക്കൊരു കാര്യം മനസ്സിലായത് ഈ അമ്മയുടെ ശല്യം എനിക്കുമാത്രമല്ല എന്റെ എല്ലാ കൂട്ടുകാർക്കും ഉണ്ടെന്ന്… ഈ അമ്മമാരെ എങ്ങനെ മര്യാദ പഠിപ്പിക്കണം എന്നു ചിന്തിച്ചു തുടങ്ങിയത് അപ്പോഴാണ് ….അന്ന് ഞാനും കൂട്ടുകാരും അവരുടെ കൂട്ടുകാരും ഒക്കെ എത്ര തവണ കുത്തിയിരുന്നു ആലോചിച്ചിട്ടും നല്ലൊരു മാർഗം കിട്ടാതെ പോയി … അല്ല …ഞങ്ങളുടെ എല്ലാ പദ്ധതികളെയും മിച്ചറും ,ബിസ്ക്കറ്റും ,മുട്ടായിയും ,ഐസും വാങ്ങിത്തന്നും ദോശയും ചിക്കെനും ,ഇലയടയും,അരിയുണ്ടയും ഉണ്ടാക്കിത്തന്നും മുടക്കിയതും അമ്മമാർ തന്നെ …. അമ്മ തല്ലിയത് അച്ഛനോട് പറഞ്ഞുകൊടുക്കാനായി വീടിനു പുറത്തു കാത്തിരുന്നുറങ്ങുമ്പോൾ എടുത്തോണ്ട് പോയി അകത്തു കിടത്തുന്ന അമ്മ …(എത്ര തവണ ഞാൻ എഴുന്നേറ്റു അത്ഭുതപ്പെട്ടിട്ടുണ്ട് ) അമ്മയുടെ വീട്ടിലേക്ക് പോവാൻ പറയുമ്പോൾ എന്നേം എടുത്തോണ്ട് മാമന്റെ വീട്ടിൽ പോയി രണ്ടുമൂന്നു ദിവസം പണിയൊന്നും എടുക്കാതെ സുഖമായി താമസിച്ചിട്ടു വരുന്ന അമ്മ … വലിച്ചുവാരിയിട്ട സാധനങ്ങൾ അടുക്കി വെച്ചിട്ടു ചീത്ത വിളിക്കുന്ന അമ്മ അലക്കാനുള്ളത് മുഴോൻ അലക്കി തന്നിട്ട് ഡ്രെസ്സിൽ ചളിയാക്കിയതിനു കുറ്റം പറയുന്ന അമ്മ ചോറുണ്ണാൻ ഇഷ്ടമില്ലാതെ കറിയുടെ പേരിൽ അടിപിടി ഉണ്ടാക്കുമ്പോൾ അല്പനേരത്തിനുള്ളിൽ ഉണ്ടാക്കി കൊണ്ടു വന്നു ഞെട്ടിക്കുന്ന അമ്മ നേരം വൈകി വീട്ടിലെത്തുമ്പോൾ ചീത്ത പറയുന്ന പിറ്റേന്നു മുതൽ ബസ് സ്റ്റോപ്പിൽ വന്നു നിൽക്കുന്ന അമ്മ … പൈസ ചോദിച്ചാൽ ഇല്ലെന്നു പറഞ്ഞു കരയിപ്പിച്ചിട്ടു ഇറങ്ങാൻ നേരത്തു കടുകിൻറേം ,ജീരകത്തിന്റെയും ,അരിയുടെയും മണമുള്ള ചുരുട്ടിമടക്കിയ കാശ് തരുന്ന അമ്മ … എന്തു സാധനം ഉണ്ടെങ്കിലും പങ്കു വെച്ചു തന്നു ..കഴിയുമ്പോൾ “കൊതിച്ചി “എന്നു കളിയാക്കി അമ്മയുടെ കൂടെ തന്ന് സന്തോഷിപ്പിക്കുന്ന അമ്മ … ഈ അമ്മയെ സമ്മതിക്കണം എല്ലാം കണ്ടുപിടിക്കും … ഒളിപ്പിച്ചുവെച്ച ലവ് ലെറ്റർ മുതൽ കാമുകന്റെ കോളും …അതൊന്നുമില്ലെങ്കിൽ മനസ്സിന്നു വരെ കാര്യങ്ങൾ ചൂണ്ടിയെടുക്കുന്ന അമ്മ … എട്ടുമണിവരെ കിടന്നുറങ്ങാൻ സമ്മതിക്കാതെ വിളിച്ചു വിട്ടു സ്‌കൂളിൽ പോകാൻ പറയുന്ന അമ്മ …പ്രോഗ്രസ്സ് കാർഡിൽ കള്ള ഒപ്പിട്ടാലും കൂട്ടുകാർ വഴി കൃത്യം മാർക്ക് കണ്ടുപിടിക്കുന്ന അമ്മ …. തലേ ദിവസം വരെ കരയിപ്പിച്ചിട്ടു അവസാന നിമിഷം ഓണക്കോടിയും ,പിറന്നാൾകോടിയും മുടങ്ങാതെ എടുത്ത് തന്നിരുന്ന അമ്മ …. അന്നെനിക്കുണ്ടായിരുന്ന അതേ സങ്കടങ്ങൾ എന്റെ മക്കളെന്നെക്കുറിച്ചു പറയുമ്പോൾ അറിയുന്നുണ്ട് ഓരോ “അമ്മ ” യും തനിയാവർത്തനങ്ങളാണെന്ന് …. എന്റെ ക്രൂരതകളെ കുറിച്ചു എന്റെ അമ്മയോട് പരാതി പറയുന്നുണ്ട് എന്റെ മക്കളിപ്പോൾ … “അമ്മമാർ മക്കളെ തല്ലിയ തല്ലെല്ലാം മെല്ലെ തലോടുന്ന പോലെയല്ലേ … കുട്ടികൾ ഞങ്ങൾ വരുത്തുന്ന തെറ്റുകൾ കുറ്റങ്ങളെല്ലാം പൊറുക്കുകില്ലേ ….”

-Vidhya Palakkad

Vidhya Palakkad

Vidhya Palakkad

 

Featured : Mother’s day awesome speech.. 

https://www.youtube.com/watch?v=wNHCh67RbmE

Advertisement

Current Affairs

ഞാൻ ഒരു പച്ചയായ മനുഷ്യൻ ആണ്, അല്ലാതെ അപൂർവ ജീവിയോ അജ്ഞാതനോ ഒന്നുമല്ല ….!!

Published

on

banath

കഴിഞ്ഞ രണ്ടു ദിവസങ്ങളായി സോഷ്യൽ മീഡിയയിൽ നിറയുന്ന വാർത്ത ആണ് തൃശൂർ കുന്നംകുളത്തുള്ള അജ്ഞാത ജീവിയെ പറ്റിയുള്ള വാർത്തകൾ, എല്ലാവരും ഇപ്പോൾ ആ ജീവിയുടെ പിന്നാലെ ആണ്. ഇതിനെ പറ്റിയുള്ള പ്രചാരങ്ങൾക്കും കുറവ് ഒട്ടുമില്ല, എന്നാൽ അതും മൂലം കഷ്ട്ടത്തിൽ ആയത്  മഞ്ചേരി പുല്ലാര സ്വദേശിയും അന്തര്‍ദേശീയ വടംവലി താരവുമായ ബനാത്താണ്, തൃശ്ശൂരിൽ എല്ലാവരെയും ഭയപ്പെടുത്തുന്ന ആ അപൂർവ ജീവി എന്ന് പറഞ്ഞു ഇദ്ദേഹത്തിന്റെ ഫോട്ടോ വെച്ച് വ്യാജ പ്രചാരണം നടത്തുകയാണ് ആളുകൾ.

ഇദ്ദേഹത്തിന്‍റെ ഫോട്ടോ ഉപയോഗിച്ച്‌ കുന്നംകുളത്തെ സ്പ്രിങ്മാന്‍, ബ്ലാക്ക്മാന്‍ എന്ന പേരില്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിപ്പിക്കുകയാണ് ചിലര്‍.എടപ്പാള്‍ ആഹാ ഫ്രണ്ട്‌സ് വടംവലി ടീമിലെ താരമാണ് ബനാത്ത്. കഴിഞ്ഞ എട്ട് വര്‍ഷമായി സംസ്ഥാനത്തിനകത്തും പുറത്തുമായി നിരവധി വടംവലി മത്സരങ്ങളില്‍ പങ്കെടുത്ത താരമാണ് ബനാത്ത്.

വടംവലി മത്സരത്തിന് എടുത്ത താരത്തിന്റെ ഫോട്ടോ ആണിപ്പോൾ സ്പ്രിങ് മാൻ എന്ന പേരിൽ സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്നത്.തന്‍റെ ഫോട്ടോയും വ്യാജസന്ദേശവും കണ്ട് സുഹൃത്തുക്കള്‍ ഫോണ്‍ വിളിച്ചപ്പോഴാണ് സംഭവം അറിഞ്ഞതെന്ന്‌ ബനാത്ത് പുല്ലാറ പറഞ്ഞു.ചിത്രം പ്രചരിപ്പിച്ചവര്‍ക്കെതിരെ നടപടിയെടുക്കണമെന്ന് ബനാത്ത് ആവശ്യപ്പെട്ടു. സംഭവത്തില്‍ മഞ്ചേരി പൊലീസില്‍ പരാതി നല്‍കിയിരിക്കുകയാണ് ബനാത്ത്.

Continue Reading

Health

തളർന്നു പോയിട്ടും കണ്ണനെ കൈവിടാതെ അമൃത !! ഇവരുടെ അഞ്ചു വർഷത്തെ പ്രണയം ഇന്ന് സഫലമായി …..!! ചിത്രങ്ങൾ കാണാം

Published

on

kannan-amrutha

ആത്മാർത്ഥമായി എത്ര പ്രണയിച്ചിട്ടും മനസ്സിലാക്കാത്ത യുവതലമുറക്ക് മാതൃകയായി മാറിയിരിക്കുകയാണ് അമൃതയും കണ്ണനും. തളർന്നു പോയിട്ടും തന്റെ പ്രിയതമനെ നെഞ്ചോട് ചേർത്ത് പിടിച്ചിരിക്കുകയാണ് അമൃത. കഴിഞ്ഞ അഞ്ചു വര്ഷമായി കണ്ണനും അമൃതയും പ്രണയത്തിൽ ആയിരുന്നു, കഴിഞ്ഞ വര്ഷം സെപ്റ്റംബർ 25 നു ഉണ്ടായ ഒരു അപകടത്തിൽ കണ്ണന് സ്‌പൈനൽ കോഡിന് തകരാറു പറ്റി,

kannan amruth photos

kannan amrutha wedding photo

ഒരുപാട് നാളത്തെ ചികിത്സക്ക് ശേഷമാണു കണ്ണൻ ജീവിതത്തിലേക്ക് തിരിച്ചു വന്നത്. കണ്ണൻ അപകടം പറ്റി മരണക്കിടക്കയിൽ കിടന്നിട്ടും കണ്ണന് താങ്ങായും തണലായും അമൃത ഉണ്ടായിരുന്നു, ഒടുവിൽ അമൃത കണ്ണന് സ്വന്തമായി മാറി.സ്‌പൈനൽ കോഡിന് ഉണ്ടായ പ്രശ്നം പരിഹരിക്കുവാൻ ഉള്ള ചികിത്സയിൽ ആണിപ്പോൾ കണ്ണൻ, ഇതിന്റെ ചികിത്സയിൽ ഇരിക്കെയാണ് വിവാഹം നടന്നത്. എത്രയും പെട്ടെന്ന് തന്നെ കണ്ണന് പഴയ രീതിയിലേക്ക് തിരിച്ചു വരാൻ കഴിയും എന്ന പ്രതീക്ഷയിൽ ആണ് കണ്ണന്റെ കുടുംബവും അമൃതയും,

 

kannan1

വളരെ ലളിതമായ രീതിയിൽ ആയിരുന്നു വിവാഹം നടന്നത്, രണ്ടു പേരുടെയും കുടുംബത്തിൽ ഉള്ളവർ മാത്രമേ ചടങ്ങിൽ പങ്കെടുത്തുള്ളൂ,  മാതാപിതാക്കളുടെ സാന്നിധ്യത്തിൽ അമ്പലത്തിൽ വെച്ച് കണ്ണൻ അമൃതയുടെ കഴുത്തിൽ താലി ചാർത്തി. പുതു തലമുറക്ക് മാതൃക ആയിരിക്കുകയാണ് കണ്ണനും അമൃതയും.

Continue Reading

Current Affairs

ജട്ടി ചലഞ്ചുമായി കണി കാന്താരി കണ്മണി കുസൃതി ….!!

Published

on

jatti-challenge

കൊറോണ കാലത്ത് നിരവധി ചലഞ്ചുകൾ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ നടക്കുന്നത്, പഴയകാല ഫോട്ടോകൾ കുത്തിപൊക്കിയും, സാരി ചലഞ്ചും തുടങ്ങിയ നിരവധി ചലഞ്ചുകൾ ഈ ലോക്ക് ഡൗൺ സമയത്ത് ആളുകൾ ചെയ്യുന്നു, ഇവയെല്ലാം ജനങ്ങൾ വളരെ ഏറെ ആസ്വദിക്കുന്നു. വീട്ടിൽ ഇരുന്ന് ബോറടിക്കുന്ന സമയത്താണ് ആളുകൾ നിരവധി ചലഞ്ചുമായി എത്തുന്നത്, പിന്നീട് ഈ ചലഞ് വൈറൽ ആയി മാറുകയും ചെയ്യുന്നു.

ഇപ്പോൾ വ്യത്യസ്‍തമായ ഒരു ചലഞ്ചുമായി കണി കാന്താരി കണ്മണി കുസൃതി എത്തിയിരിക്കുകയാണ്, ജട്ടി ചലഞ്ച് എന്നാണ് കണ്മണി ഇതിനു ഇട്ടിരിക്കുന്ന പേര്, തന്റെ ജെട്ടിയുടെ ഒരു ചിത്രം സോഷ്യൽ മെയ്യ് വഴി കണ്മണി പങ്കു വെച്ചിരിക്കുകയാണ്, ഇതിൽ നിങ്ങൾ നിങ്ങളുടെ ജെട്ടിയുടെ ഫോട്ടോ ഇട് എന്നാണ് കൺമണി ജെട്ടി ചലഞ്ചിൽ കൂടി പറയുന്നത്, എന്തയാലും സംഭവം വൈറൽ ആയി മാറിയിരിക്കുകയാണ്. കണ്മണി ഇടുന്ന പോസ്റ്റുകൾ എല്ലാം തന്നെ നിമിഷ നേരം കൊണ്ടണ് വൈറൽ ആയി മാറുന്നത്.നിരവധി പേരാണ് ഈ പോസ്റ്റിനു കമെന്റുമായി എത്തിയിട്ടുള്ളത്, അവയെല്ലാം വളരെ രസകരവുമാണ്

ഇപ്പോൾ കൺമണിയുടെ ഈ ജട്ടി ചലഞ്ചും വൈറൽ ആയി മാറിയിരിക്കുകയാണ്. എന്റെ ആദ്യത്തെ ചലഞ്ച് ആണ് എല്ലാവരും എന്നെ അനുഗ്രഹിക്കണം എന്ന ക്യാപ്ഷനോടെ കൂടിയാണ് ചിത്രം പങ്കു വെച്ചിരിക്കുന്നത്.

jatti challenge

Continue Reading

Film updates

break-the-chain break-the-chain
Film News1 day ago

കൊറോണ കാലത്ത് അടച്ചിട്ട മുറികളിൽ നിന്നുമുയർന്ന ഒരു കൂട്ടം ചെറുപ്പക്കാരുടെ പ്രയത്നം !! “മാസ്കിനൊപ്പം മനസ്സും” ഹ്രസ്വചിത്രം യൂട്യൂബിൽ തരംഗമാകുന്നു …!!

കൊറോണ കാലത്ത് രോഗം പടർന്നു പിടിക്കാതിരിക്കുവാൻ വേണ്ടി രാജ്യം മുഴുവൻ ലോക്ക് ഡൗൺ പ്രഖ്യാപിച്ചിരിക്കുകയാണ്. ഈ സമയത്ത് വീടിനു പുറത്ത് ഇറങ്ങുവാൻ കഴിയാത്ത സാഹചര്യത്തിലും തങ്ങളുടെ കഴിവ്...

uthara-unni uthara-unni
Film News1 day ago

ഉത്തര ഉണ്ണിയുടെ വിവാഹം മാറ്റി വെച്ചു !! പുതിയ തീയതി ….!!

നർത്തകിയും അഭിനയത്രിയും ഒക്കെ ആയി പ്രേക്ഷകർക്ക് ഏറെ പരിചിതയാണ് ഉത്തര ഉണ്ണി. കുറച്ചു മാസങ്ങള്‍ക്ക് മുമ്ബായിരുന്നു താരത്തിന്റെ വിവാഹ നിശ്ചയം. വളരെ ലളിതമായ ചടങ്ങില്‍ വീട്ടുകാരുടെ സാന്നിധ്യത്തില്‍...

kallyani-priya-darshan kallyani-priya-darshan
Film News1 day ago

പ്രണയത്തിന്റെ കാര്യത്തില്‍ ഞാന്‍ വളരെ സിനിമാറ്റിക്കാണ് !! തന്റെ പ്രണയത്തെ പറ്റി തുറന്നു പറഞ്ഞ് കല്യാണി പ്രിയയദർശൻ

തെലുങ്ക് ചിത്രത്തിലൂടെ അരങ്ങേറിയ കല്യാണി പ്രിയദര്‍ശന്‍ തെന്നിന്ത്യയിലെ തിരക്കുള്ള നായികയായി മാറിയിരിക്കുകയാണ്. മലയാളത്തിലും കല്യാണിയുടേതായി ചിത്രങ്ങള്‍ വരുന്നു, അവ ശ്രദ്ധിക്കപ്പെടുകയും ചെയ്യുന്നു. ഒന്നിന് പിന്നാലെ ഒന്നൊന്നായി മികച്ച...

nandana-varma nandana-varma
Film News1 day ago

തന്നെ ട്രോളിയ യുവാവിന് മറുപടി കൊടുത്ത് നന്ദന വർമ്മ !! താരത്തിന്റെ മറുപടിയിൽ യുവാവ് അക്കൗണ്ട് ഡിലീറ്റ് ചെയ്ത് ഓടി ….!!

ഗപ്പി എന്ന സിനിമയിൽ കൂടി മലയാളികൾക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് നന്ദന വർമ്മ, ഇപ്പോൾ ബ്ലോക്ക് ബസ്റ്റർ ആയി മാറിയ അഞ്ചാം പതിര എന്ന സിനിമയിലും നന്ദന...

kunjakko kunjakko
Film News2 days ago

കാവ്യയെ പ്രണയിക്കാൻ തോന്നും, പക്ഷെ ഭാവനയോട് അത് തോന്നില്ല !! ചാക്കോച്ചൻ

മലയത്തിന്റെ സ്വന്തം ചോക്ലേറ്റ് കുമാരനെ എല്ലാവര്ക്കും വർക്കും വളരെ ഇഷ്ട്ടമാണ്, ശാലിനി ചാക്കോച്ചൻ താര ജോഡികളെ എല്ലാവര്ക്കും വളരെ ഇഷ്ടമാണ്, ഒരു കാലത്ത് മലയാള സിനിമയിൽ ഏറെ...

Writeups

banath banath
Current Affairs1 day ago

ഞാൻ ഒരു പച്ചയായ മനുഷ്യൻ ആണ്, അല്ലാതെ അപൂർവ ജീവിയോ അജ്ഞാതനോ ഒന്നുമല്ല ….!!

കഴിഞ്ഞ രണ്ടു ദിവസങ്ങളായി സോഷ്യൽ മീഡിയയിൽ നിറയുന്ന വാർത്ത ആണ് തൃശൂർ കുന്നംകുളത്തുള്ള അജ്ഞാത ജീവിയെ പറ്റിയുള്ള വാർത്തകൾ, എല്ലാവരും ഇപ്പോൾ ആ ജീവിയുടെ പിന്നാലെ ആണ്....

kannan-amrutha kannan-amrutha
Health2 days ago

തളർന്നു പോയിട്ടും കണ്ണനെ കൈവിടാതെ അമൃത !! ഇവരുടെ അഞ്ചു വർഷത്തെ പ്രണയം ഇന്ന് സഫലമായി …..!! ചിത്രങ്ങൾ കാണാം

ആത്മാർത്ഥമായി എത്ര പ്രണയിച്ചിട്ടും മനസ്സിലാക്കാത്ത യുവതലമുറക്ക് മാതൃകയായി മാറിയിരിക്കുകയാണ് അമൃതയും കണ്ണനും. തളർന്നു പോയിട്ടും തന്റെ പ്രിയതമനെ നെഞ്ചോട് ചേർത്ത് പിടിച്ചിരിക്കുകയാണ് അമൃത. കഴിഞ്ഞ അഞ്ചു വര്ഷമായി...

jatti-challenge jatti-challenge
Current Affairs2 days ago

ജട്ടി ചലഞ്ചുമായി കണി കാന്താരി കണ്മണി കുസൃതി ….!!

കൊറോണ കാലത്ത് നിരവധി ചലഞ്ചുകൾ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ നടക്കുന്നത്, പഴയകാല ഫോട്ടോകൾ കുത്തിപൊക്കിയും, സാരി ചലഞ്ചും തുടങ്ങിയ നിരവധി ചലഞ്ചുകൾ ഈ ലോക്ക് ഡൗൺ...

Malayalam Article3 days ago

പ്രണയം വീട്ടുകാർ എതിർത്തു !! ഒളിച്ചോടുവാൻ വീഡിയോ കോളിൽ കൂടി പ്ലാൻ ചെയ്ത് കമിതാക്കൾ, അവസാനം സംഭവിച്ച ട്വിസ്റ്റ്…..!! (വീഡിയോ)

വീട്ടുകാർ പ്രണയം നിരസിച്ചതിനെ തുടർന്ന് വീഡിയോ കോളിൽ കൂടി ഒളിച്ചോടുവാൻ പ്ലാൻ ചെയ്ത കമിതാക്കളാകുടെ വീഡിയോ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ ആയി കൊണ്ടിരിക്കുകയാണ്. വളരെ സങ്കടത്തോടെയാണ്...

Health3 days ago

ഞങ്ങൾക്ക് ഒരു കുഞ്ഞു മാലാഖ ജനിച്ചു !! എല്ലാവരും ഞങ്ങളെ അനുഗ്രഹിക്കണം

ടിക് ടോകിൽ കൂടിയും സമൂഹ മധ്യമങ്ങളിൽ കൂടിയും എല്ലാവര്ക്കും പരിചിതമാണ് ഷിഹാസും ഭാര്യയും. ഇപ്പോൾ തനിക്കും ഭാര്യക്കും കിട്ടിയ സന്തോഷത്തെ പറ്റി ഷിഹാസ് പങ്കു വെച്ചിരിക്കുകയാണ്, ഞങ്ങൾക്ക്...

kerala-police kerala-police
Health6 days ago

കാവൽ നിന്ന പോലീസുകാരന് ചായയും കടിയും നൽകി സൽക്കരിച്ച് ഈ ബാപ്പയും മകളും !! വീഡിയോ വൈറൽ

സൽക്കാരത്തിന്റെ കാര്യത്തിൽ പകരം വെക്കാൻ കഴിയാത്ത നാടാണ് കോഴിക്കോട്, വരുന്നവരെയെല്ലാം വയറുനിറച്ചൂട്ടിയും സ്​നേഹം കൊടുത്തും മടക്കിയയച്ചവരാണ്​ കോഴിക്കോട്ടുകാര്‍. റോഡില്‍ കാവല്‍ നിന്നിരുന്ന പൊലീസുകാരനും ആ സ്​നേഹത്തിന്‍െറ മധുരമറിഞ്ഞു....

rini-krishnan rini-krishnan
Current Affairs7 days ago

കൊറോണ നെഗറ്റീവ് ആണെന്ന് അറിഞ്ഞിട്ടും ഭയത്തോടെ നാട്ടുകാർ നോക്കുന്നു, അപവാദങ്ങൾ പറഞ്ഞു പരത്തുന്നു !! പത്ര മാധ്യമങ്ങളിൽ പോലും കള്ള വാർത്ത പ്രചരിപ്പിച്ചു, എന്ത് ചെയ്യണം എന്നറിയാത്ത നിസ്സഹായവസ്ഥയിൽ റിനി

ലോകത്തെ മുഴുവൻ ഭയത്തിന്റെ മുൾമുനയിൽ നിർത്തിയിരിക്കുകയാണ് കൊറോണ എന്ന മഹാമാരി, സർക്കാരും  ആരോഗ്യ വകുപ്പും  എന്തൊക്കെ ചെയ്തിട്ടും ഈ മഹാമാരിയെ പിടിച്ച് കെട്ടുവാൻ സാധിക്കുന്നില്ല. കൊറോണ  ബാധിച്ചവർ...

cubes-international cubes-international
Malayalam Article1 week ago

ലോക്ക് ഡൗണിൽ അന്താളിച്ച് പോയപ്പോൾ ഒട്ടും പ്രതീക്ഷിക്കാതെയാണ് ആ മെസ്സേജ് എത്തിയത് !! ക്യൂബ്സ് ഇന്റർനാഷണൽ കമ്പനിയെ പറ്റിയുള്ള തൊഴിലാളിയുടെ കുറിപ്പ് വൈറൽ ആകുന്നു

കൊറോണയെ തടുക്കുവാൻ വേണ്ടിയുള്ള പ്രധാന മന്ത്രിയുടെ ലോക്ക് ഡൗൺ മൂലം എല്ലാ തൊഴിലാളികളും ജോലിക്ക് പോകുവാൻ കഴിയാതെ വീടുകളിൽ തന്നെയാണ്. ആവശ്യ സാധങ്ങളുടെ സ്ഥാപനങ്ങൾ ഒഴികെ മറ്റെല്ലാ...

swathy-raval swathy-raval
Malayalam Article2 weeks ago

ഇന്ത്യയുടെ അഭിമാനമായി സ്വാതി !! 263 ഇ​ന്ത്യ​ക്കാ​രെ നാട്ടിലെത്തിച്ച ധീര വനിത

കോവിഡ് 19 പടർന്നു പിടിക്കുന്ന സാഹചര്യത്തിൽ നിരവധി പേരാണ് അന്യ രാജ്യത്തു കുടുങ്ങി കിടക്കുന്നത്,അ​തി​വേ​ഗം മ​ര​ണം വി​ത​ക്കു​ന്ന ഒ​രു നാ​ട്ടി​ല്‍ കു​ടു​ങ്ങി​യ വി​ദ്യാ​ര്‍ഥി​ക​ള​ട​ക്ക​മു​ള്ള 263 ഇ​ന്ത്യ​ക്കാ​രെ, ഒ​രു...

doctor-hadiyo-ali doctor-hadiyo-ali
Malayalam Article2 weeks ago

ഹൃദയം നുറുങ്ങുന്ന ഒരു കാഴ്ച്ച, ഗർഭിണിയായ തന്റെ ഭാര്യയെയും മക്കളെയും അകലെ നിന്ന് ഒരു നോക്ക് കാണുന്ന ഡോക്ടർ !! പക്ഷെ ആ കുട്ടികൾ അറിഞ്ഞില്ല അച്ഛൻ മരണത്തിലേക്ക് ആണ് പോയതെന്ന്

ലോകം മുഴുവൻ മഹാമാരിയായി താണ്ഡവം ആടുകയാണ് കൊറോണ. നിരവധി ആളുകളുടെ ജീവൻ അപഹരിക്കുകയും അത് പോലെ തന്നെ ഇനിയും ജീവനുകൾക്ക് ആപത്തുമാണ് ഈ മഹാമാരി. ഇപ്പോൾ നമ്മുടെ...

minha-treatment minha-treatment
Malayalam Article3 weeks ago

കരളു പകുത്തു നല്കാൻ ഈ ‘അമ്മ തയ്യാറാണ് !! പക്ഷെ ചികിത്സക്ക് 25 ലക്ഷം രൂപ വേണം, കനിവ് തേടി ഒരു കുടുംബം

മകളെ രക്ഷിക്കുവാൻ അഭ്യര്ഥനയോടെ ഒരു കുടുംബം മുന്നോട്ട് വന്നിരിക്കുകയാണ്. മകളുടെ ജീവൻ രക്ഷിക്കാൻ കണ്ണീരോടെ കൈ നീട്ടുകയാണ് ഈ ‘അമ്മ. ജീവിതം ആസ്വദിക്കേണ്ട ഈ പ്രായത്തിൽ അവൾ...

sowya ratheesh sowya ratheesh
Malayalam Article3 weeks ago

ആദ്യത്തെ കുഞ്ഞ് നഷ്ടപ്പെട്ടത് ഒൻപതാം മാസത്തിൽ !! പിന്നീട് ദൈവം കൊടുത്തത് നാലു കണ്മണികളെ

മാവേലിക്കര സ്വദേശികളായ രതീഷിനും സൗമ്യക്കും ആണ് ഒറ്റ പ്രസവത്തിൽ നാലു പൊന്നോമനകളെ കിട്ടിയത് . 2018 മെയ് മാസത്തിലാണ് നാല് പെണ്‍കുട്ടികളെന്ന സൗഭാഗ്യം ഇവരെത്തേടിയെത്തുന്നത്.  ഒരു കുഞ്ഞിനെ...

doctor-shmana doctor-shmana
Malayalam Article3 weeks ago

ഒരു ദിവസം പണിക്ക് പോയില്ലെങ്കിൽ വീട്ടിൽ അടുപ്പ് പുകയില്ല, ഇന്ന് കഞ്ഞി വെള്ളമാണ് കുടിച്ചത്!! ഡോക്ടര്‍ ഷിംന അസീസിന്റെ കുറിപ്പ് ചര്‍ച്ചയാകുന്നു

ലോകം മുഴുവൻ മഹാമാരിയായി താണ്ഡവം ആടുകയാണ് കൊറോണ. നിരവധി ആളുകളുടെ ജീവൻ അപഹരിക്കുകയും അത് പോലെ തന്നെ ഇനിയും ജീവനുകൾക്ക് ആപത്തുമാണ് ഈ മഹാമാരി. ഇപ്പോൾ നമ്മുടെ...

lady-viiral-post lady-viiral-post
Malayalam Article3 weeks ago

എല്ലാ രാത്രിയിലും ഭർത്താവ് എന്നെ ബലാത്സംഗം ചെയ്യും !! വൈറൽ ആയി യുവതിയുടെ കുറിപ്പ്

പല സ്ത്രീകളും നേരിടുന്ന പ്രശ്‌നമാണ് ഗാർഹിക ശാരീരിക പീഡനം . പലരും അത് തുറന്നു പറയുന്നു, മിക്ക സ്ത്രീകളും അത് തുറന്നു പറയാതെ ഉള്ളിൽ കൊണ്ട് നടക്കുന്നു....

12-year-old-girl-yasha 12-year-old-girl-yasha
Health3 weeks ago

മരണത്തിനു കീഴടങ്ങും മുൻപ് അവൾ ജീവൻ നൽകിയത് അഞ്ചു പേർക്ക് !! അവയവദാനത്തിന് മാതൃകയായി 12 വയസ്സുകാരി

കെട്ടിടത്തിന്റെ മുകളിൽ നിന്നും താഴെ വീണ ചികിത്സയിൽ ഇരുന്ന പെൺകുട്ടി മരണത്തിനു മുൻപ് ജീവൻ നൽകിയത് അഞ്ചു പേർക്ക്. കരൾ, വൃക്കകൾ, കണ്ണുകൾ എന്നിവയാണ് ദാനം ചെയ്തിരിക്കുന്നത്. ...

Trending

vijay-sethupati vijay-sethupati
Current Affairs2 days ago

ലോക്ക്ഡൗണിന് ഇടയില്‍ അന്തരിച്ച മാധ്യമ പ്രവർത്തകനെ കാണുവാൻ വീട്ടിൽ എത്തി വിജയ് സേതുപതി !!

തന്റെ ആരാധകരേയും സഹപ്രവര്‍ത്തകരെയുമെല്ലാം എന്നും ചേര്‍ത്തു നിര്‍ത്തുന്ന നടനാണ് വിജയ് സേതുപതി. അദ്ദേ​ഹത്തിന്റെ ഈ പെരുമാറ്റം തന്നെയാണ് താരത്തെ മക്കള്‍ സെല്‍വനാക്കിയത്. ഇപ്പോള്‍ അന്തരിച്ച പ്രിയ മാധ്യമപ്രവര്‍ത്തകന്റെ...

keerthi-suresh keerthi-suresh
Current Affairs2 days ago

കീർത്തി സുരേഷ് വിവാഹിതയാകുന്നു !! വരൻ പ്രമുഖ വ്യവസായി

മലയാളത്തിലും തമിഴിലും ഒരുപോലെ തിളങ്ങി നിൽക്കുന്ന താരമാണ് കീർത്തി സുരേഷ്, മലയാളത്തിൽ അരങ്ങേറ്റം കുറിച്ച കീർത്തി പിന്നീട് തമിഴിലേക്കും തെലുങ്കിലേക്കും എത്തി ചേരുകയായിരുന്നു, മഹാ നടി എന്ന...

amala-paul amala-paul
Current Affairs3 days ago

ആ റോൾ ചെയ്തിട്ട് അനാവശ്യ വിമർശങ്ങൾ ഏറ്റു വാങ്ങാൻ ഞാൻ തയ്യാറല്ല !! പൊന്നിൽ സെൽവൻ ഉപേക്ഷിച്ചതിനെ കുറിച്ച് അമല പോൾ

മണിരത്‌നം ചിത്രം പൊന്നിയിന്‍ ശെല്‍വനില്‍ അമല പോള്‍ അഭിനയിക്കുമെന്ന് വാര്‍ത്തകളുണ്ടായിരുന്നു. എന്നാല്‍ നടി ചിത്രം വേണ്ടെന്നു വെച്ചുവെന്ന റിപ്പോര്‍ട്ടുകള്‍ പിന്നീട് പുറത്തു വന്നിരുന്നു.ഇപ്പോഴിതാ മണിരത്നം ചിത്രം താന്‍...

biju-menon biju-menon
Current Affairs3 days ago

ആദ്യ രാത്രി കഴിഞ്ഞുള്ള പിറ്റേ ദിവസം രാവിലെ ഉണ്ടായ അനുഭവം ജീവിതത്തിൽ ഒരിക്കലും മറക്കില്ല !! ബിജു മേനോൻ

മലയാളികളുടെ പ്രിയപ്പെട്ട താരജോഡികൾ ആണ് ബിജുമേനോനും സംയുക്ത വർമ്മയും, ഒരു കലാതെ മലയാള സിനിമയിൽ തിളങ്ങി നിന്നിരുന്ന ഇവർ പിന്നീട് പ്രണയിച്ച് വിവാഹം ചെയ്യുകയായിരുന്നു, വിവാഹത്തിന് ശേഷം...

kappa-puttu kappa-puttu
Current Affairs5 days ago

കപ്പ പുട്ട് : കപ്പ ഉപയോഗിച്ച് വളരെ മൃദുലവും സ്വാദിഷ്ടവുമായ പുട്ട് വീട്ടിൽ ഉണ്ടാക്കാം !! വീഡിയോ കണ്ട് നോക്കു

കപ്പ പുട്ട്, വളരെ എളുപ്പത്തിൽ ഉണ്ടാക്കാവുന്ന വളരെ സ്വാദിഷ്ടമായ കപ്പ പുട്ടിന്റെ പാചക കുറിപ്പാണിത്. കേരളത്തിന്റെ രുചികരമായ പ്രഭാത ഭക്ഷണങ്ങളിൽ ഒന്നാണിത്.  അരി മാവിൽ അരച്ച കപ്പ...

Trending

Don`t copy text!