Film News

‘അമ്മ ഒരു മകൾക്കു തന്ന ഉപദേശം’ ; ” നീ പണം ഉണ്ടാക്കണം “വൈറലായി ജ്യോതികയുടെ വീഡിയോ !!!

തമിഴകത്തിന്റെ ഇഷ്ട്ടനായികയാണ് ജ്യോ .തമിഴിൽ മാത്രമല്ല മലയാളത്തിലും ജ്യോതിക അഭിനയിച്ചിട്ടുണ്ട് .സൂര്യയുമായുള്ള വിവാഹത്തിന് ശേഷം സിനിമയിൽ നിന്നും മാറി നിന്ന ജ്യോതിക . വീണ്ടും സിനിമയിലേക്ക് മടങ്ങി വന്നിരിക്കുകയാണ് .

ഒരുപിടി നല്ല സിനിമകൾ തമിഴകത്തിനു നല്കിയിട്ടാണ് ജ്യോതിക തന്റെ വിവാഹ ജീവിത്തിലേക്കു പോയത് . ചെയ്യുന്ന ഓരോ വേഷങ്ങളും ഒന്നിനൊന്നിന്‌ മികവുറ്റതാക്കാൻ എന്നും ജ്യോതിക ശ്രെദ്ധിക്കാറുണ്ട് .

സിനിമയിൽ നിന്ന് നീണ്ട ഇടവേളയെടുത്ത് മാറി നിന്നെങ്കിലും പ്രേക്ഷകര്‍ക്കിടയില്‍ ഇന്നും പ്രിയങ്കരിയാണ് ജ്യോതിക. നടന്‍ സൂര്യയുമായുള്ള വിവാഹത്തിന് ശേഷം മുപ്പത്തിയാറ് വയതിനിലൂടെ തിരിച്ചുവരവ് നടത്തിയ താരം പിന്നീട് മഗളിര്‍ മട്ടും എന്ന ചിത്രത്തിലും തിളക്കമാര്‍ന്ന പ്രകടനമാണ് കാഴ്ചവച്ചത്. ഈ പ്രതിഭ തന്നെയാണ് ജ്യോതികയെ വീണ്ടും പുരസ്‌കാരങ്ങള്‍ക്ക് അര്‍ഹയാക്കിയത്.

‘ജസ്റ്റ് ഫോര്‍ വിമണ്‍’ മാസികയുടെ പുരസ്‌കാരവേദിയില്‍ ജ്യോതിക നടത്തിയ പ്രസംഗമാണ് ഇപ്പോള്‍ സംസാരവിഷയമാകുന്നത്. സംവിധായകന്‍ പ്രിയദര്‍ശനില്‍ നിന്ന് പുരസ്‌കാരം ഏറ്റുവാങ്ങിയ ജ്യോതിക വികാരാധീനയായാണ് സംസാരിച്ചത്.

“ഒരു സ്ത്രീയെന്ന നിലയില്‍ ഞാന്‍ യാത്ര ആരംഭിച്ചത് പതിനേഴാമത്തെ വയസ്സിലാണ്. എന്റെ വിജയത്തിന് പിറകില്‍ ഒരുപാട് സ്ത്രീകള്‍ ഉണ്ടായിരുന്നു. ആദ്യത്തെ വ്യക്തി എന്റെ അമ്മ തന്നെയാണ്. അമ്മ നല്ല കാര്‍ക്കശ്യക്കാരിയായിരുന്നു. ഒരിക്കല്‍ അമ്മ പറഞ്ഞു, ‘നീ സ്വന്തം കാലില്‍ നില്‍ക്കണം. ലോകത്തെ ഒറ്റയ്ക്ക് അഭിമുഖീകരിക്കണം. നിന്റെ ബാങ്ക് എക്കൗണ്ടില്‍ പണം ഉണ്ടായിരിക്കണം. അതുകൊണ്ട് നീ നിനക്ക് പറ്റിയ ഒരു പങ്കാളിയെ കണ്ടെത്തിയില്ലെങ്കില്‍ ആ ബന്ധത്തില്‍ നിന്ന് തല ഉയര്‍ത്തി ഇറങ്ങിപ്പോരാനുള്ള പ്രാപ്തി വേണം.'” പതിനേഴാമത്തെ വയസ്സില്‍ അമ്മ നല്‍കിയ ആ ഉപദേശത്തിന് നന്ദി. സ്വാഭിമാനം എന്താണെന്ന് ഞാന്‍ തിരിച്ചറിയുന്നത് അപ്പോഴാണ്- ജ്യോതിക പറഞ്ഞു.

ജ്യോതികയുടെ അമ്മ സീമ സാധന ആദ്യം വിവാഹം കഴിക്കുന്നത് വ്യവസായി അരവിന്ദ് മൊറാര്‍ജിയെയാണ്. ആ ബന്ധത്തിലെ മകളാണ് നടി നഗ്മ. പിന്നീട് അരവിന്ദുമായുള്ള വിവാഹബന്ധം അവസാനിപ്പിച്ച് ചന്ദര്‍ സാധനയെ വിവാഹം കഴിച്ചു. ഇവരുടെ മകളാണ് ജ്യോതിക.

സൂര്യയുമായുള്ള വിവാഹം തന്നില്‍ ഒരുപാട് മാറ്റങ്ങളുണ്ടാക്കിയെന്ന് ജ്യോതിക പറയുന്നു. സൂര്യയുടെ പിന്തുണയില്ലായിരുന്നുവെങ്കില്‍ ഞാന്‍ വീണ്ടും അഭിനയിക്കുകയില്ലായിരുന്നു. അദ്ദേഹത്തിന്റെ മാതാപിതാക്കളും എന്നോടൊപ്പമുണ്ട്- ജ്യോതിക പറഞ്ഞു.

Trending

To Top
Don`t copy text!