അയാള്‍ എന്നെ ചതിച്ചു, എച്ച്ഐവി മറ്റുള്ളര്‍ക്കും പരത്തി എന്നെപോലെ നിരവധി പേരുടെ ജിവിതം അയാള്‍ നശിപ്പിച്ചു - മലയാളം ന്യൂസ് പോർട്ടൽ
Current Affairs

അയാള്‍ എന്നെ ചതിച്ചു, എച്ച്ഐവി മറ്റുള്ളര്‍ക്കും പരത്തി എന്നെപോലെ നിരവധി പേരുടെ ജിവിതം അയാള്‍ നശിപ്പിച്ചു

ഡേറിൽ റോവിനെ ‌എന്ന നിശബ്ദ കൊലയാളിയെ കുറിച്ചാണ് പറയുന്നത്. സ്വവർ​ഗലൈംഗീകതയിലൂടെ എച്ച് ഐ വി പരത്തുന്ന   വിചിത്ര   സ്വഭാവമാനയാള്‍ക്ക്. എച്ച്. ഐ.വിയെ അയാള്‍ ആയുധമാക്കുകയായിരുന്നു.  എന്നെ പോലെ  നിരവധി പേരെ ചതിച്ചു. ലെന്നി തുറന്ന് പറയുന്നത് നിശബ്ദ കൊലയാളിയെ കുറിച്ചാണ്.

ഗർഭനിരോധന ഉറ ശാരീരികബന്ധത്തിന് വേണ്ടി ഉപയോ​ഗിച്ചപ്പോള്‍ പൊട്ടിപോയെന്ന കാര്യം ഞാൻ അറിഞ്ഞിരുന്നില്ല.  പിന്നീടാണ് മനസിലായത് എച്ച് ഐ വി വ്യാപിപ്പിക്കുന്നതിനായി അയാൾ മനപൂർവ്വം ചെയ്തതാണെന്ന്.  ഇക്കാര്യം ആഴ്ച്ചകളോളം ഒരുമിച്ച് കഴിഞ്ഞതിന് ശേഷമാണ് അറിഞ്ഞത്.

രോ​ഗലക്ഷണങ്ങൾ കണ്ടപ്പോൾ എച്ച് ഐ വി ആണോയെന്ന് സംശയമുണ്ടായിരുന്നു.  ക്ലിനിക്കിൽ പോയി പരിശോധന നടത്തിയപ്പോള്‍ ശരിക്കും ഞെട്ടിപ്പോയി, ഫലം എച്ച് ഐ വി പോസിറ്റീവ് എന്നായിരുന്നു. നിന്നെ ഞാൻ ചതിക്കുകയായിരുന്നു. നിന്റെ ജീവിതം അവസാനിക്കാൻ പോവുകയാണ്. നീയൊരു വിഡ്ഢിയാണ് എന്നൊക്ക പറഞ്ഞു അയാള്‍ വിളിച്ചിരുന്നു.

ആദ്യമൊക്കെ അയാൾ പറ‍ഞ്ഞത് വെറുതെയാണെന്നാണ് ഞാൻ കരുതിയത്. പരിശോധന ഫലത്തിൽ എച്ച് ഐ വി ആണെന്ന് സ്ഥീരികരിക്കുകയായിരുന്നുവെന്ന് ലെന്നി പറഞ്ഞു. ഡോവിനെ പരിചയപ്പെടുന്നത് സ്വവർ​ഗ ലൈംഗികതയിൽ താൽപര്യമുള്ളവർക്ക് വേണ്ടിയുള്ള ഒരു ഓൺലെെനിലൂടെയാണ്. ഒടുവില്‍ കോടതി റോവിനെ ജീവപര്യന്തം തടവുശിക്ഷയ്ക്ക് വിധിച്ചു.  ശിക്ഷ ലഭിച്ചെങ്കിലും എന്നെ പോലുള്ള ചിലരുടെ ജീവിതം മരുന്നുകളും ചികിത്സകളുമായി തുടരുകയാണെന്ന് ലെന്നി അഭിപ്രായപ്പെടുന്നു.

Join Our WhatsApp Group

Trending

To Top
Don`t copy text!