Film News

അവര്‍ക്ക് എല്ലാം നഷ്ടപ്പെട്ടു, ഇപ്പോള്‍ വേണ്ടത് മദ്യവും പുരുഷന്റെ ചൂടും… മെറീന മൈക്കിള്‍

കേരളത്തിലെ മോഡലിംഗ് മേഖലയിലും ഇത്തരത്തിലുള്ള ചൂഷണങ്ങളും പീഡനങ്ങളും സജീവമാണെന്ന് വെളിപ്പെടുത്തുകയാണ് നടിയും മോഡലുമായ മെറീന മൈക്കിള്‍. മെറീനയെ തട്ടിക്കൊണ്ടു പൊകാന്‍ നടത്തിയ ശ്രമത്തേക്കുറിച്ച് താരം ഫേസ്ബുക്കില്‍ കുറിച്ചതിന് തൊട്ടുപിന്നാലെയാണ് മോഡലുകളേക്കുറിച്ചുള്ള ഞെട്ടിക്കുന്ന വെളിപ്പെടുത്തല്‍.

സിനിമയില്‍ കാസ്റ്റിംഗ് കൗച്ച് നിലനില്‍ക്കുന്നതായി പല താരങ്ങളും ഇതിനോടകം വെളിപ്പെടുത്തി കഴിഞ്ഞു. കൊച്ചിയില്‍ യുവനടി ആക്രമിക്കപ്പെട്ടതിന് പിന്നാലെയാണ് ഇത്തരം വെളിപ്പെടുത്തലുകളുമായി നിരവധി നടിമാര്‍ രംഗത്തെത്തിയത്.

മോഡലായി അരങ്ങിലെത്തിയ വ്യക്തിയാണ് മെറീന മൈക്കിള്‍. താന്‍ ആദ്യമായി പങ്കെടുത്ത പരിപാടിയില്‍ പങ്കെടുക്കാനെത്തിയ മറ്റ് മോഡലുകള്‍ ബോംബേയില്‍ നിന്നും ബാംഗ്ലൂരില്‍ നിന്നും എത്തിയവരായിരുന്നു. അവരുടെ ജീവത രീതി തന്നെ മറ്റൊന്നായിരുന്നു എന്ന് മെറീന പറയുന്നു.

പലതും നഷ്ടപ്പെട്ടു
ഒരുപാട് പ്രതീക്ഷകളുമായി എത്തിയ ഇവര്‍ക്ക് പലതും നഷ്ടപ്പെട്ട് തിരിച്ച് പോകേണ്ടതായോ എന്തും ചെയ്യാന്‍ തയാറാകേണ്ടതായ അവസ്ഥയിലോ എത്തേണ്ടി വരുന്നു. ഇവര്‍ മദ്യപിച്ച് പാര്‍ട്ടികളില്‍ പങ്കെടുക്കുന്നുണ്ട്. ദിശാബോധം നഷ്ടപ്പെട്ടുകഴിഞ്ഞ ഇവര്‍ തിരുത്താന്‍ പറ്റാത്ത വഴികളിലൂടെയാണ് സഞ്ചരിക്കുന്നത്.

മദ്യവും പുരുഷന്റെ ചൂടും വേണം
മെറീന മോഡലിംഗ് രംഗത്ത് എത്തിയിട്ട് മൂന്ന് വര്‍ഷമായി. തന്നോടൊപ്പം മോഡലിംഗ് രംഗത്തുണ്ടായിരുന്ന യുവതികളില്‍ പലരും ആണുങ്ങള്‍ക്കൊപ്പം പാര്‍ട്ടികളില്‍ പങ്കെടുക്കുന്നത് പതിവ് കാഴ്ചയാണ്. അവര്‍ക്ക് മദ്യവും പുരുഷന്റെ ചൂടും വേണം.

കേരളത്തില്‍ മോഡലിംഗിനായി എത്തുന്ന യുവതികള്‍ക്ക് യാതൊരു സുരക്ഷയുമില്ല. അവരെ സന്മാര്‍ഗത്തിലേക്ക് നയിക്കുന്നതിന് പകരം നശിപ്പിക്കാന്‍ ശ്രമിക്കുന്നവരാണ് അധികവും. ഒരോരുത്തരും അനുഭവിക്കുന്ന പീഡനങ്ങളേക്കുറിച്ച് പുറത്ത് പറഞ്ഞാല്‍ മാത്രമാണല്ലോ പുറം ലോകം അറിയുന്നതെന്നും മെറീന പറയുന്നു.
മെറീനയ്ക്ക് സംഭവിച്ചത്
മെറീനയ്‌ക്കെതിരായി ഒരു തട്ടിക്കൊണ്ട് പോകല്‍ ശ്രമം അരങ്ങേറിയെങ്കിലും അത് മറീനയുടെ ബുദ്ധിപൂര്‍വ്വമായ ഇടപെടലുകൊണ്ട് വിഫലമായിരുന്നു. എന്നാല്‍ മെറീനയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചു എന്നതരത്തിലായിരുന്നു വാര്‍ത്തകള്‍ പുറത്ത് വന്നത്. ഇതാണ് കാര്യങ്ങള്‍ തുറന്ന് പറയാന്‍ എല്ലാവരും മടിക്കുന്നതെന്ന് താരം പറയുന്നു.

പ്രശസ്തമായ ഒരു ജൂവല്ലറിയുടെ പരസ്യത്തില്‍ അഭിനയിക്കണം എന്ന ആവശ്യവുമായിട്ടിയാരുന്നു സിനിമ സംവിധായകന്‍ എന്ന് പരിചയപ്പെടുത്തിയ ഒരാള് മറീനയെ സമീപിച്ചത്. അര്‍ദ്ധ രാത്രിയിലായിരിക്കും ചിത്രീകരണം നടക്കുക. രാജ്യത്തെ ഏറ്റവും വലിയ പരസ്യ ചിത്രമായിരിക്കും ഇതെന്നുമാണ് അയാള്‍ പറഞ്ഞത്.

തുറന്ന് പറയാന്‍ തയാറാല്ല
പലരും തന്നോട് രഹസ്യമായി അവര്‍ അനുഭവിച്ച ക്രൂരതകളേക്കുറിച്ച് പറയാറുണ്ട്. എന്നാല്‍ ഇത് പൊതുവില്‍ തുറന്ന് പറയാന്‍ ഇവര്‍ തയാറല്ല. പറഞ്ഞാല്‍ പൊതുജനം എന്ത് പറയും എന്ന ആശങ്കയാണ് ഇവര്‍ക്കുള്ളത്.

ഹോട്ടലില്‍ ചര്‍ച്ച
അടുത്ത ദിവസം രാവിലെ കാറില്‍ വീട്ടിലെത്തും. അതിന് ശേഷം കൊച്ചിയിലുള്ള പ്രശസ്തമായ ഒരു ഹോട്ടലിലേക്ക് കൊണ്ടുപോകും. അവിടെ ജൂവല്ലറി ഉടമ എത്തുമെന്നും ഷൂട്ടിംഗ് രംഗങ്ങളേക്കുറിച്ചുള്ള ചിത്രീകരണം നടക്കുമെന്നുമാണ് അയാള്‍ പറഞ്ഞത്.
പീഡനത്തിനുള്ള ശ്രമം
പരസ്യ ചിത്രത്തില്‍ അഭിനയിക്കാമെന്ന് പറഞ്ഞ് പ്രലോഭിച്ച് പീഡിപ്പിക്കാനായിരുന്നു ഇവരുടെ ശ്രമം. അയാള്‍ ഷൂട്ടിംഗ് സ്‌പോട്ടിനേക്കുറിച്ച് വിശദവിവരം നല്‍കാന്‍ വിസമ്മതിച്ചപ്പോള്‍ അതിലെ അപകടം തിരിച്ചറിയുകയായിരുന്നു. പിന്നീട് ചോദിച്ച ചോദ്യങ്ങളില്‍ അയാള്‍ക്ക് ഉത്തരമുണ്ടായിരുന്നില്ല.

അയാളുമായി നടത്തിയ ചര്‍ച്ചകള്‍ മെറീന മൈക്കിള്‍ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തിരുന്നു. ഈ ഷൂട്ടിംഗ് റദ്ദാക്കിയതായി താരം വ്യക്തമാക്കിയിരുന്നു. മറ്റൊരു പെണ്‍കുട്ടിക്കും ഈ അവസ്ഥ ഉണ്ടാകരുതെന്ന് കരുതിയാണ് താന്‍ ഫേസ്ബുക്കില്‍ പോസ്റ്റിട്ടത്. എന്നാല്‍ ഇത് പബ്ലിസിറ്റിക്ക് വേണ്ടി ചെയ്തതാണെന്നാണ് മറ്റുള്ളവര്‍ പറഞ്ഞതെന്നും മെറീന പറയുന്നു.

വിനീത് ശ്രീനവാസന്‍ നായകനായി എത്തിയ എബി എന്ന ചിത്രത്തിലെ നായികയായിരുന്നു മെറീന മൈക്കിള്‍. ഹാപ്പി വെഡിംഗ്, ചങ്ക്‌സ് എന്നീ സിനിമകളിലും താരം ശ്രദ്ധേയ വേഷങ്ങളില്‍ പ്രത്യക്ഷപ്പെട്ടിരുന്നു.

Trending

To Top
Don`t copy text!