അവര്‍ സാരിയുടുത്ത് വരാന്‍ ആവശ്യപ്പെട്ടു, ചതി മനസിലായത് ഹോട്ടലില്‍ എത്തിയപ്പോഴാണ്, വെളിപ്പെടുത്തലുമായി യുവനടി - മലയാളം ന്യൂസ് പോർട്ടൽ
Film News

അവര്‍ സാരിയുടുത്ത് വരാന്‍ ആവശ്യപ്പെട്ടു, ചതി മനസിലായത് ഹോട്ടലില്‍ എത്തിയപ്പോഴാണ്, വെളിപ്പെടുത്തലുമായി യുവനടി

നടി ശാലു ശ്യാമു  പ്രമുഖ സംവിധായകന്‍ മോശമായി പെരുമാറിയെന്നാരോപിച്ചു രംഗത്ത് എത്തിയിരിക്കുകയാണ്. ശാലു വെളിപ്പെടുത്തിയത് വിജയ് ദേവേരെക്കൊണ്ടയുടെ ചിത്രത്തില്‍ അഭിനയിക്കാന്‍ വഴങ്ങി കെടുക്കണമെന്നായിരുന്നു സംവിധായകന്റെ ആവശ്യമെന്നാണ്.

ഓഡിഷന് സാരിയുടുത്ത് വരാന്‍ എന്നോട് പറ‍ഞ്ഞിരുന്നു. അമ്മയെ വിളിച്ച് പറഞ്ഞ ശേഷമാണ് അങ്ങോട്ട് പോകാന്‍ ഇറങ്ങിയത്. കൂടുതലും അയാള്‍ സംസാരിച്ചുകൊണ്ടിരുന്നത് സിനിമയുമായി ബന്ധമില്ലാത്ത കാര്യങ്ങളായിരുന്നു. ഇടയ്ക്ക് ജ്യൂസ് കൊണ്ടുവന്ന് തന്നു.

ഞാന്‍ വിയര്‍ക്കാന്‍ തുടങ്ങിയപ്പോള്‍  റൂമില്‍ എസിയുണ്ടെന്നും അങ്ങോട്ടിരിക്കാമെന്നും അയാള്‍ പറഞ്ഞു. ചതി മനസിലായപ്പോള്‍ ഞാന്‍ അവിടെ നിന്ന് രക്ഷപ്പെടുകയായിരുന്നു. വെളിപ്പെടുത്തല്‍ നടത്തിയതിനു പിന്നാലെ ശാലുവിന്റെ ഒരു വീഡിയോ പുറത്തു വന്നിരുന്നു.

സാമൂഹ്യ മാധ്യമങ്ങളില്‍ ദൃശ്യങ്ങള്‍ വൈറലായതോടെ താരത്തിന് നേരം അസഭ്യവര്‍ഷവുമായി ചിലര്‍ രംഗത്തെത്തുകയും ചെയ്യുന്നു. ആ വീഡിയോ ലീക്കായെന്ന് എങ്ങനെ പറയാന്‍ പറ്റുമെന്നും അത് ഞാന്‍ തന്നെ ചെയ്ത വീഡിയോ ആണെന്നും അവര്‍ പറയുന്നു.

Join Our WhatsApp Group

Trending

To Top
Don`t copy text!