Current Affairs

അവളെ മൂന്നുദിവസം പട്ടിണിക്കിട്ട ഐഎസ് ഭീകരര്‍ ശേഷം കഴിക്കാന്‍ നല്‍കിയത് സ്വന്തം കുഞ്ഞിനെ കൊന്നുവേവിച്ച്

ഇറാഖിന് മാത്രമല്ല ലോകത്തിനൊന്നാകെ ഭീഷണിയായി മാറിക്കൊണ്ടിരിക്കുന്ന ഐഎസിന്റെ ക്രൂരകൃത്യങ്ങള്‍ നിരവധി നാം കേട്ടതാണ്. രക്തം കട്ടിയായി പോകുന്ന ക്രൂരതകളാണ് ഐഎസ് ഭീകരര്‍ തടവിലാക്കപ്പെടുന്നവരോട് കാണിച്ചിരുന്നത്. എപ്പോഴിതാ ഐഎസിന്റെ മറ്റൊരു കൊടും ക്രൂരത പുറംലോകത്തെ അറിയിച്ചിരിക്കുകയാണ് ഇറാഖി എംപിയായ വിയാന്‍ടെക്ഹില്‍.

ഐഎസ് ഭീകരുടെ പിടിയില്‍ നിന്നു രക്ഷിച്ച ഒരു യസീദി അമ്മ പറഞ്ഞ ഹൃദയം തകര്‍ക്കുന്ന അനുഭവമെന്നു പറഞ്ഞുകൊണ്ടാണ് അവര്‍ വിറയ്ക്കുന്ന ശബ്ദത്തോടെ വാക്കുകള്‍ ഇടറി ഈ സംഭവം വിശദീകരിച്ചത്.
വെള്ളവും ഭക്ഷണവും നല്‍കാതെ മൂന്നുദിവസം ആ സ്ത്രീയെ ഐഎസ് ഭീകരര്‍ പട്ടിണിക്കിട്ടു. കൊടുംപട്ടിണിയായ അവള്‍ക്കു മുമ്പില്‍ ഇതിന് ശേഷം അവര്‍ ചോറും ഇറച്ചിയും വെച്ചു. ആര്‍ത്തിയോടെ അവള്‍ അതു ഭക്ഷിച്ചു. പിന്നീടാണ് ആ മഹാപാപം ആ അമ്മയോട് അവര്‍ പറയുന്നത്.

അവര്‍ ചോറിനൊപ്പം നല്‍കിയ ഇറച്ചിയിലെ മാംസം അവള്‍ പ്രസവിച്ച കുഞ്ഞിന്റേതാണെന്ന്. അവളെ ലൈംഗിക അടിമയാക്കുന്നതിനു മുമ്പ് അവളില്‍ നിന്ന് ഐഎസ് ഭീകര്‍ തട്ടിയെടുത്ത ഒന്നരവയസ്സുകാരനെ കൊന്നുകറിവെച്ചാണ് അവര്‍ അവന്റെ അമ്മയ്ക്കു നല്‍കിയത്.
ഒരു ഈജിപ്ഷ്യന്‍ ടെലിവിഷന്‍ ഷോയിലൂടെയാണ് അറിയാതെയാണെങ്കിലും കൊടുംപാപത്തില്‍ പങ്കാളിയാവേണ്ടി വന്ന അമ്മയുടെ നിസ്സഹായത വിയാന്‍ടെക്ഹില്ലിലൂടെ പുറംലോകമറിഞ്ഞത്. ഈ യസീദി സ്ത്രീ അനുഭവിച്ച വേദന എത്രത്തോളമായിരിക്കുമെന്ന് അവര്‍ ചോദിച്ചു.

എന്തുകൊണ്ടാണ് ഒരു ന്യൂനപക്ഷത്തിനെതിരെ ഐഎസ് ഭീകരര്‍ ഈ കാട്ടാളത്തം കാട്ടുന്നത്?. സ്ത്രീകളെയും കുട്ടികളെയും ലൈംഗിക അടിമകളാക്കുന്നതിലൂടെ അവര്‍ക്കെന്തു ലാഭമാണ് നേടാനുള്ളത്. ഈ മഹാപാപങ്ങള്‍ ചെയ്തുകൂട്ടുന്ന അവരെ അടിച്ചമര്‍ത്താന്‍ എന്തുകൊണ്ടാണ് ഇന്നും നമുക്കു കഴിയാത്തത് ക്ഷോഭവും വേദനയും കലര്‍ന്ന സ്വരത്തില്‍ വിയാന്‍ടെക്ഹില്‍ ചോദിച്ചു.

പിന്നീടവര്‍ക്ക് പറയാനുണ്ടായിരുന്നത് ഒരു പെണ്‍കുട്ടിയുടെ അനുഭവമായിരുന്നു. അവളുടെ ആറ് സഹോദരിമാരെ ഐഎസ് ഭീകരര്‍ ബന്ധികളാക്കി. അതില്‍ തന്റെ ഇളയ സഹോദരിക്ക് വെറും പത്തു വയസ് മാത്രമായിരുന്നു പ്രായം. സ്വന്തം അച്ഛന്റേയും സഹോദരിമാരുടെയും കണ്‍മുന്നില്‍വെച്ച് ഐഎസ് ഭീകരര്‍ ആ പത്തു വയസുകാരിയെ ലൈംഗികമായി പീഡിപ്പിച്ചു കൊല്ലുകയായിരുന്നു.

Trending

To Top
Don`t copy text!