ബഹിരാകാശത്ത നിലയത്തെ കുറിച്ച് 10 രഹസ്യങ്ങള്‍.!

ഭൂമിയെ നിരീക്ഷിക്കാന്‍ ആകാശത്ത് ഒരു വീട്.അവിടെ ചില താമസക്കാര്‍..അവര്‍ ഭൂമിയെ സദാസമയവും നിരീക്ഷിക്കും, പഠിക്കും..അങ്ങനെ 6 മാസം…അതു കഴിഞ്ഞു മടക്കം…ഇതിന് ശേഷം പുതിയ താമസക്കാര്‍ അവിടേക്ക് ചേക്കേറും..അവരുടെയും പണി ഇതുതന്നെ..! ചില ദിവസങ്ങളില്‍ രാത്രിയും…

ഭൂമിയെ നിരീക്ഷിക്കാന്‍ ആകാശത്ത് ഒരു വീട്.അവിടെ ചില താമസക്കാര്‍..അവര്‍ ഭൂമിയെ സദാസമയവും നിരീക്ഷിക്കും, പഠിക്കും..അങ്ങനെ 6 മാസം…അതു കഴിഞ്ഞു മടക്കം…ഇതിന് ശേഷം പുതിയ താമസക്കാര്‍ അവിടേക്ക് ചേക്കേറും..അവരുടെയും പണി ഇതുതന്നെ..!

ചില ദിവസങ്ങളില്‍ രാത്രിയും അതി രാവിലെയുമൊക്കെ ആകാശത്ത് നോക്കിയാല്‍ നമുക്ക് വട്ടം ചുറ്റി കറങ്ങുന്ന ബഹിരാകശ നിലയത്തെ കാണാന്‍ സാധിക്കും..ഈ നിലയത്തെ കുറിച്ച് നിങ്ങള്‍ അറിയാത്ത ചില കാര്യങ്ങള്‍…

1. നിലയം ഭ്രമണപഥത്തില്‍ എത്തിയിട്ട് 16 വര്ഷം തികയുന്നു.

2. ബഹിരാകശ നിലയത്തില്‍ താമസിച്ചു പഠനം നടത്തുന്നവര്‍ ഒരു ദിവസം 16 സൂര്യോദയങ്ങള്‍ കാണും.

3. 15 രാജ്യങ്ങള്‍ ചേര്‍ന്നാണ് നിലയം നിര്‍മ്മിച്ചിരിക്കുന്നത്. അമേരിക്ക,കാനഡ, റഷ്യ, ജപ്പാന്‍ പിന്നെ യുറോപ്പിയന്‍ യൂണിയന്‍ എന്നിവ ചേര്‍ന്നാണ് നിലയത്തിന്റെ നിര്‍മ്മാണ ചുമതല വഹിച്ചത്.

4. ആദ്യ ബഹിരാകശ യാത്രയ്ക്ക് പുറപ്പെടും മുന്‍പ് യൂറി ഗഗാറിന്‍ തന്നെ കൊണ്ട് വന്ന ബസ്സിന്റെ പിന്‍ ടയറില്‍ മൂത്രമൊഴിച്ചു. അന്ന് അദ്ദേഹം ശങ്ക സഹിക്കാന്‍ വയ്യാതെ ചെയ്തത് ആണെങ്കിലും ഇന്നും ബഹിരാകാശ യാത്ര പുറപ്പെടുന്നവര്‍ ഇങ്ങനെ മൂത്ര മോഴിക്കുന്നത് ഒരു ആചാരം പോലെ പിന്തുടരുന്നു.

5. ആറു മാസമാണ് ഒരു ബഹിരാകാശ ദൌത്യത്തിന്റെയും കാലാവധി.

6. ഇതുവരെ നിലയം ഭൂമിയെ 92,000 അധികം തവണ ഭൂമിയെ വട്ടം ചുറ്റി കഴിഞ്ഞു.

7. എട്ട് നിരകളിലായി 16 വലിയ സൗരോര്‍ജ്ജ പനലുകലാണ് നിലയത്തിന് ശക്തി പകരുന്നത്.

8. നിലയത്തില്‍ താമസിക്കാനും പഠനം നടത്താനുമായിയൊക്കെ 6 വലിയ മുറികള്‍ ഉണ്ട്.

9. 360 മാരുതി എര്‍ട്ടിക്ക കാറിന്‍റെ ഭാരമുണ്ട് നിലയത്തിന്.

10. 2 ബാത്ത്റൂമും 1 ജിമ്മും നിലയത്തില്‍ ഉണ്ട്. മൂത്രത്തെ വെള്ളമാക്കി മാറ്റാനുള്ള സൗകര്യം നിലയത്തില്‍ ഉണ്ട്.

Leave a Reply