ആഗസ്റ്റ് 28 ന് ഫഹദ് ഫാസിലിന്റെ വേലൈക്കാരന്‍ ; ഒരു സർപ്രൈസ്‌ പുറത്തുവിടുന്നു - മലയാളം ന്യൂസ് പോർട്ടൽ
Film News

ആഗസ്റ്റ് 28 ന് ഫഹദ് ഫാസിലിന്റെ വേലൈക്കാരന്‍ ; ഒരു സർപ്രൈസ്‌ പുറത്തുവിടുന്നു

തമിഴ് സിനിമയെ ഞെട്ടിക്കാനുള്ള തയ്യാറെടുപ്പിലാണ് ശിവകാര്‍ത്തികേയന്‍ നായകനായി അഭിനയിക്കുന്ന പുതിയ ആക്ഷന്‍ ത്രില്ലര്‍ സിനിമ വേലൈക്കാരന്‍. ചിത്രത്തില്‍ നിന്നും പുറത്ത് വന്ന പോസ്റ്ററുകളും ടീസറുകളും പ്രേക്ഷകരെ ആകര്‍ഷിച്ചിരുന്നു. മുമ്പ് പറഞ്ഞിരുന്നത് പോലെ ചിത്രം സെപ്റ്റംബര്‍ 29 ന് തന്നെ തിയറ്ററുകളില്‍ പ്രദര്‍ശനത്തിനെത്തുകയാണ്.

എന്നാല്‍ അതിന് മുമ്പ് ആഗസ്റ്റ് 28 ന് ചിത്രത്തിലെ ഓഡിയോ സോംഗ് പുറത്ത് വരികയാണ്. തനി ഒരുവന്‍ എന്ന ഹിറ്റ് സിനിമയ്ക്ക് ശേഷം മോഹന്‍ രാജാ സംവിധാനം ചെയ്യുന്ന സിനിമയാണ് വേലൈക്കാരന്‍. ശിവകാര്‍ത്തികേയന്‍, നയന്‍താര, ഫഹദ് ഫാസില്‍, സ്‌നേഹ എന്നിവരാണ് ചിത്രത്തില്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ഫഹദ് ഫാസില്‍ ആദ്യമായി തമിഴില്‍ അഭിനയിക്കുന്നു എന്ന പ്രത്യേകതയും സിനിമയ്ക്കുണ്ട്.

24 എഎം സ്റ്റുഡിയോയുടെ ബാനറില്‍ ആര്‍ ജി രാജയാണ് വേലൈക്കാരന്‍ നിര്‍മ്മിക്കുന്നത്. ചിത്രത്തിലെ താരങ്ങളുടെ പേരിലും പുറത്ത് വന്ന ടീസറിലെ മികച്ച പ്രകടനം കൊണ്ട് വേലൈക്കാരന്‍ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. സിനിമയുടെ റിലീസിന് വേണ്ടിയുള്ള നീണ്ട കാത്തിരിപ്പിലാണ്. ചിത്രം പുറത്തിറങ്ങിയാല്‍ മലയാളികള്‍ക്കും അഭിമാനത്തോടെ കൈയടിക്കാനുള്ള കാരണവും ചിത്രത്തിലുണ്ട്.

പുറത്ത് വന്ന ടീസറില്‍ നായകനെ വെല്ലുന്ന പ്രകടനമായിരുന്നു ഫഹദ് കാഴ്ച വെച്ചിരുന്നത്. ശിവകാര്‍ത്തികേയന്‍ നായകനാവുമ്പോള്‍ ഫഹദ് വേലൈക്കാരനിലെ വില്ലനായിട്ടാണ് അഭിനയിക്കുന്നതെന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്.

 

 

Join Our WhatsApp Group

Trending

To Top
Don`t copy text!