ആദ്യദിനം തന്നെ ജനഹൃദയം കീഴടക്കി മാർക്കോണി മത്തായി - മലയാളം ന്യൂസ് പോർട്ടൽ
Film News

ആദ്യദിനം തന്നെ ജനഹൃദയം കീഴടക്കി മാർക്കോണി മത്തായി

ഇന്ന് ഇവിടെ പ്രദർശനം ആരംഭിച്ച മലയാള ചിത്രങ്ങളിൽ ഒന്നാണ് പ്രശസ്ത താരം ജയറാം നായകനായി എത്തിയ മാർക്കോണി മത്തായി എന്ന ഫാമിലി എന്റെർറ്റൈനെർ. മക്കൾ സെൽവൻ വിജയ് സേതുപതി ആദ്യമായി മലയാളത്തിൽ അഭിനയിച്ച ഈ ചിത്രം സനിൽ കളത്തിൽ ആണ് സംവിധാനം ചെയ്തിരിക്കുന്നത്. സംവിധായകനും റൈജേഷ് മിഥിലയും ചേർന്ന് തിരക്കഥയും സംഭാഷണങ്ങളും രചിച്ചിരിക്കുന്ന ഈ ചിത്രം നിർമ്മിച്ചിരിക്കുന്നത് പ്രേമചന്ദ്രൻ എ ജി ആണ്. ജോസെഫ് എന്ന ചിത്രത്തിലൂടെ ശ്രദ്ധ നേടിയ നായികാ ആത്മീയ ആണ് ഈ ചിത്രത്തിലെ നായികാ വേഷം ചെയ്തിരിക്കുന്നത്. ഇതിലെ ഗാനങ്ങൾ, ടീസർ എന്നിവയെല്ലാം പ്രേക്ഷക പ്രതീക്ഷ ഏറെ വർധിപ്പിച്ചിട്ടുണ്ട് എന്ന് പറയാതെ വയ്യ. ഒരു സഹകരണ ബാങ്കിലെ സെക്യൂരിറ്റി ആയി ജോലി ചെയ്യുന്ന മുൻ പട്ടാളക്കാരനായ മത്തായി എന്ന ജയറാം കഥാപാത്രവും അവിടെ തന്നെ തൂപ്പുകാരിയായി ജോലി ചെയ്യുന്ന അന്ന എന്ന ആത്മീയ അവതരിപ്പിക്കുന്ന കഥാപാത്രവും തമ്മിൽ ഉടലെടുക്കുന്ന പ്രണയം ആണ് വളരെ രസകരമായി ഈ ചിത്രത്തിലൂടെ അവതരിപ്പിക്കുന്നത്.പ്രേക്ഷക പ്രതികരണം കാണാം

Trending

To Top
Don`t copy text!