ആരെയാണ് പൃഥ്വിരാജ് ഭയക്കുന്നത്; മഞ്ജുവാര്യര്‍ ചിത്രത്തില്‍ നിന്ന് പൃഥ്വിരാജ് പിന്‍മാറി - മലയാളം ന്യൂസ് പോർട്ടൽ
Film News

ആരെയാണ് പൃഥ്വിരാജ് ഭയക്കുന്നത്; മഞ്ജുവാര്യര്‍ ചിത്രത്തില്‍ നിന്ന് പൃഥ്വിരാജ് പിന്‍മാറി

കമല സുരയ്യയുടെ ജീവിതം പ്രമേയമാക്കി കമല്‍ സംവിധാനം ചെയ്യുന്ന ‘ആമി’യില്‍ നിന്ന് പൃഥ്വിരാജ് പിന്മാറി. പൃഥ്വിരാജിനു പകരം യുവതാരം ടൊവിനോ എന്നുമെന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍. എന്നാല്‍ ടൊവിനോയുടെ വേഷം എന്താണെന്ന് അണിയറ പ്രവര്‍ത്തകര്‍ ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല.

മഞ്ജു വാര്യര്‍ക്കൊപ്പം പൃഥ്വിയില്ല

ആമിയില്‍ മഞ്ജു വാര്യര്‍ക്കൊപ്പം പൃഥ്വിരാജും എത്തുമെന്ന തരത്തിലായിരുന്നു നേരത്തെ വാര്‍ത്തകള്‍ പ്രചരിച്ചിരുന്നത്. എന്നാല്‍ ആരാധകരെ നിരാശയിലാഴ്ത്തുന്ന വാര്‍ത്തയാണ് ഇപ്പോള്‍ പുറത്തുവന്നിട്ടുള്ളത്.

യുവതാരനിരയില്‍ ഏറെ ശ്രദ്ധേയനായ പൃഥ്വിരാജ് ലേഡീ സൂപ്പര്‍ സ്റ്റാര്‍ ചിത്രത്തില്‍ അതിഥി വേഷത്തിലെത്തുമെന്ന് കേട്ടതോടെ ആരാധകരും ഏറെ ആവേശത്തിലായിരുന്നു. ഇപ്പോള്‍ ലഭിക്കുന്ന റിപ്പോര്‍ട്ടുകള്‍ പ്രകാരം പൃഥ്വി ആമിയിലേക്ക് ഇല്ലെന്നാണ് അറിയുന്നത്.

കരാര്‍ ചെയ്ത നിരവധി ചിത്രങ്ങള്‍ പൃഥ്വിരാജിന് പൂര്‍ത്തിയാക്കാനുണ്ടെന്നും തിരക്കുകള്‍ മൂലമാണ് ആമിയില്‍ നിന്നും പിന്മാറിയതെന്നുമാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. കമല സുരയ്യയുടെ ബാല്യം മുതല്‍ മരണം വരെയുള്ള കഥ പറയുന്ന ചിത്രത്തില്‍ മഞ്ജുവാര്യരാണ് മാധവിക്കുട്ടിയുടെ വേഷത്തിലെത്തുന്നത്. മുരളി ഗോപിയാണ് മാധവ ദാസിന്റെ കഥാപാത്രത്തെ അവതരിപ്പിക്കുന്നത്.

സഹീര്‍ അലി എന്ന കഥാപാത്രത്തെ അനൂപ് മേനോനാണ് അവതരിപ്പിക്കുന്നത്. കെ.പി.എസ്.സി ഉണ്ണി, വത്സലാ മേനോന്‍, ശ്രീദേവി ഉണ്ണി, ജ്യോതി കൃഷ്ണ, അനില്‍ നെടുമങ്ങാട്, ശിവന്‍ തുടങ്ങിയവര്‍ ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. ഹിന്ദി ഗവി ഗുല്‍സാറിന്റെയും റഫീഖ് അഹമ്മദിന്റെയും വരികള്‍ക്ക് എം.ജയചന്ദ്രനും തൗഫീഖ് ഖുറൈഷിയുമാണ് ‘ആമി’ക്ക് സംഗീതമൊരുക്കുന്നത്.

ഥ്വിരാജിന് പകരക്കാരനായി ടൊവിനോ എത്തുമെന്നും റിപ്പോര്‍ട്ടുകളില്‍ പറയുന്നു. എന്നാല്‍ ടോവിനോയുടെ വേഷം എന്താണെന്ന് അണിയറപ്രവര്‍ത്തകര്‍ ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല. അതൊരു അതിഥി വേഷമായിരിക്കുമെന്നാണ് ടോവിനോ ഒരു അഭിമുഖത്തില്‍ പറഞ്ഞത്.

അതേസമയം, ചിത്രത്തിന്റെ ചിത്രീകരണം പുരോഗമിക്കുകയാണ്. മാധവിക്കുട്ടിയുടെ ബാല്യം മുതല്‍ മരണംവരെയുള്ള കഥയാണ് ചിത്രം പറയുന്നത്.

റഫീഖ് അഹമ്മദിന്റെയും ഹിന്ദി കവി ഗുല്‍സാറിന്റെയും വരികള്‍ക്ക് എം. ജയചന്ദ്രനും പ്രശസ്ത തബലിസ്റ്റ് സക്കീര്‍ ഹുസൈന്റെ സഹോദരന്‍ തൗഫീഖ് ഖുറൈഷിയും സംഗീതം നല്‍കുന്നു. മധു നീലകണ്ഠനാണ് ഛായാഗ്രാഹകന്‍. എഡിറ്റിംഗ് ശ്രീഗര്‍ പ്രസാദ്.

നിലപാടുകളിലെ സാമ്യം

സ്വന്തം നിലപാട് വ്യക്തമാക്കി മുന്നേറുന്ന താരങ്ങളാണ് പൃഥ്വിരാജും മഞ്ജു വാര്യരും. സിനിമയിലായാലും ജീവിതത്തിലായാലും സ്വന്തം നിലപാടുകകള്‍ വ്യക്തമാക്കിയാണ് ഇവര്‍ മുന്നേറുന്നത്. നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ നടിക്ക് പൂര്‍ണ്ണ പിന്തുണ നല്‍കി ഇവര്‍ ഒപ്പമുണ്ടായിരുന്നു.

ആമിയുടെ ചിത്രീകരണം അവസാനഘട്ടത്തിലേക്ക്

കമല്‍ സംവിധാനം ചെയ്യുന്ന ആമിയുടെ ചിത്രീകരണം അവസാനഘട്ടത്തിലേക്ക് കടന്നതായി റിപ്പോര്‍ട്ടുകള്‍. നവംബര്‍ ആറിന് അവസാന ഷെഡ്യൂള്‍ കൊച്ചിയില്‍ ആരംഭിക്കുമെന്ന് റിപ്പോര്‍ട്ടുകളില്‍ പറയുന്നു.

പ്രിയ അഭിനേത്രിയും പ്രിയപ്പെട്ട എഴുത്തുകാരിയും

മലയാളികള്‍ക്ക് ഏറെ പ്രിയമുള്ള അഭിനേത്രി തന്നെയാണ് മാധവിക്കുട്ടിയുടെ വേഷം അവതരിപ്പിക്കാന്‍ അനുയോജ്യയെന്ന് ആരാധകര്‍ വ്യക്തമാക്കിയിരുന്നു. ആമിയായി ആരെത്തുമെന്നുള്ള ചര്‍ച്ചകള്‍ പുരോഗമിക്കുന്നതിനിടയിലായിരുന്നു ഈ വാദം.

ആമിയ്ക്ക് വേണ്ടി

ആമിയ്ക്ക് വേണ്ടി മഞ്ജു വാര്യര്‍ ശരീര ഭാരം കൂട്ടിയിരുന്നു. എന്നാല്‍ അത് വേണ്ട രീതിയില്‍ ഫലിച്ചില്ല. അതുകൊണ്ട് എന്തോ കുത്തി നിറച്ചത് പോലെ മഞ്ജുവിന്റെ ശരീരം കൃത്രിമമായി തടിപ്പിച്ചത് പോലെ ഫോട്ടോ കണ്ടാല്‍ തോന്നിയേക്കാം..

ഗെറ്റിപ്പില്‍ വന്ന മാറ്റം

മഞ്ജു വാര്യര്‍ ഇതുവരെ കാണാത്ത രൂപത്തിലാണ് ആമിയായി എത്തുന്നത്. ഹെയര്‍ സ്റ്റൈലിലും മേക്കപ്പിലുമൊക്കെ മാറ്റമുണ്ട്. വലിയ സിന്ദൂരപ്പൊട്ടും സോഡാഗ്ലാസ് കണ്ണടയുമൊക്കെ വച്ച് തീര്‍ത്തും മറ്റൊരു സ്‌റ്റൈലിലാണ് മഞ്ജു എത്തുന്നത്.

തനിക്ക് ലഭിക്കുമെന്ന് അറിഞ്ഞിരുന്നില്ല

വിദ്യാ ബാലന്‍ ചിത്രത്തില്‍ നിന്നും പിന്‍വാങ്ങിയതിന് ശേഷം ആ കഥാപാത്രത്തെ ആര് അവതരിപ്പിക്കുമെന്ന തരത്തിലുള്ള ചര്‍ച്ചകള്‍ നടക്കുന്നതിനിടയില്‍ ഒരിക്കല്‍പ്പോലും അത് തന്നിലേക്ക് എത്തുമെന്ന് കരുതിയിരുന്നില്ലെന്നും താരം പറഞ്ഞിരുന്നു.

നീണ്ട ഇടവേളയ്ക്ക് ശേഷം കമലിനൊപ്പം

20 വര്‍ഷത്തിന് ശേഷമാണ് കമലും മഞ്ജു വാര്യരും ഒരുമിക്കുന്നത്. കമല്‍ സംവിധാനം ചെയ്ത ഈ പുഴയും കടന്ന്, കൃഷ്ണഗുഡിയില്‍ ഒരു പ്രണയകാലത്ത് തുടങ്ങിയ ചിത്രങ്ങള്‍ മഞ്ജു വാര്യരുടെ കരിയറിലെ തന്നെ മികച്ച ചിത്രങ്ങളായാണ് വിലയിരുത്തുന്നത്.

ആമിയെ കാണാന്‍ ആകാംക്ഷയോടെ

ആമിയായി മഞ്ജു എത്തുന്നുവെന്ന് അറിഞ്ഞപ്പോള്‍ മുതല്‍ പ്രേക്ഷകര്‍ ആകാംക്ഷയിലായിരുന്നു. ചിത്രത്തിലെ ലുക്ക് ഇതിനോടകം തന്നെ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ആമിയുടെ റിലീസിനായുള്ള കാത്തിരിപ്പിലാണ് പ്രേക്ഷകര്‍.

Join Our WhatsApp Group

Trending

To Top
Don`t copy text!