Film News

ആര്യയുടെ വധുവാകാൻ രണ്ട് മലയാളി നടിമാരും! ഇവർ ആരാണെന്നു അറിയാമോ? ഷോയുടെ ചിത്രങ്ങൾ കാണാം.

മലയാളി പെൺകുട്ടികൾ ഇപ്പോൾ ലോകമെങ്ങും തരംഗമാകുന്നു !! ആദ്യം ജിമിക്കി കാമ്മൾ കളിച്ച  ഷെറിൽ പിന്നീട് ഒരു കണ്ണിറിക്കു കൊണ്ട് ലോകം കീഴടക്കിയ പ്രിയ പ്രകാശ് വാരിയർ. ഇനി ചിലപ്പോൾ അടുത്ത് ഇവരാകാം !!!

മലയാളി പെൺകുട്ടികൾക്കെന്നും തമിഴ് നടന്മാർ പ്രിയപ്പെട്ടതാണ്. മലയാളി താരങ്ങളെ ആരാധിക്കും പോലെ ഇവർ തമിഴ് താരങ്ങളേയും നെഞ്ചിലേറ്റി നടക്കുന്നുണ്ട്. ഏറ്റവും കൂടുതൽ മലയാളികൾ പെൺകുട്ടികൾ ആരാധിക്കുന്ന ഒരു താരമാണ് ആര്യ. താരത്തിന്റെ ചിത്രങ്ങൾക്കെല്ലാം തമിഴ്നാട്ടിലെ പോലെ കേരളത്തിലും മികച്ച സ്വീകര്യതയാണ്.

ഈ അടുത്ത കാലത്തു തന്നെ ആര്യ വിവാഹം കഴിക്കാൻ ആഗ്രഹിക്കുന്നു എന്നും വധുവാകാൻ താല്പര്യ മുള്ളവർ ഓൺലൈൻ വഴി അപ്ലിക്കേഷൻ ഫോം തരണമെന്നും ആര്യ ഓൺലൈൻ മാധ്യമങ്ങൾ വഴി അറിയിച്ചിരുന്നു. ഇതു കണ്ടു നിരവധി പെൺകുട്ടികൾ  അപേക്ഷിച്ചയായും റിപോർട്ടുകൾ ഉണ്ട്. അതിൽ നിന്നും 20 പേരെ ആര്യ ഷോർട്ട് ലിസ്റ്റ് ചെയ്യുകയും ഇനി അവരിൽ നിന്നും തന്റ വധുവിനെ ഒരു റിയാലിറ്റി ഷോ വഴി കണ്ടെത്താനുമാണ് ആര്യയുടെ പ്ലാൻ !

ഇപ്പോഴിത ആര്യയുടെ മണവാട്ടിയാകാൻ രണ്ടു മലയാളി നടിന്മാരും തയ്യാറെടുക്കുന്നു. സീതാ ലക്ഷ്മി, ദേവ സൂര്യ എന്നീ പെൺക്കുട്ടികളാണ് ആര്യയുടെ വധുവാകാൻ തയ്യാറെടുക്കുന്നത്. മലയാളസിനിമയിൽ ചെറിയ വേഷങ്ങളിലൂടെ സുപരിചിതരാണ് ഈ താരങ്ങൾ.

ആര്യ വധുവിനെ കണ്ടെത്തുന്നത് റിയാലിറ്റി ഷോയിലൂടെയാണ്. എങ്ക വീട്ടു മാപ്പിളൈ എന്നാണ് ഷോയുടെ പേര്. കളോഴ്സ് ടിവിയുടെ തമിഴ് ചാനലാണ് റിയാലിറ്റി ഷോ സംപ്രേക്ഷണം ചെയ്യുന്നത്. ഇതിന്റെ മലയാളം സംപ്രേക്ഷണം ഫ്ലവേഴ്സ് ചാനലാണ് ഏറ്റെടുത്തിരിക്കുന്നത്.

ആര്യയ്ക്ക് വിവാഹാഭ്യർഥനയുമായി ഒരു ലക്ഷത്തോളം ഫോൺ കോളുകളും ഏഴായിരത്തിലധികം അപേക്ഷകളുമാണ് ലഭിച്ചിരിക്കുന്നത്. ഇതിൽ നിന്ന് 16 പേരെ ഇതിനോടകം തന്നെ തിരഞ്ഞെടുത്തു കഴിഞ്ഞു. ഇതിൽ നിന്ന് ഒരു യുവതിയാകും ആര്യയുടെ ജീവിത സഖി .തമിഴിൽ ആരംഭിച്ച പരിപാടിയുടെ ആദ്യ എപ്പിസോഡിൽ തന്നെ മലയാളി പെൺകുട്ടികളെ പരിചയപ്പെടുത്തുകയുണ്ടായി. രണ്ടു പേരും നവവധുവിന്റെ വേഷത്തിലാണ് എത്തിയത്. ഇവരെ സ്റ്റേജിലേയ്ക്ക് ക്ഷണിക്കുകയും താരം പരിചപ്പെടുകയും ചെയ്തു. ഇവർ രണ്ടു പേരും ആര്യയ്ക്ക് സമ്മാനവുമായാണ് എത്തിയത്. അത് താരത്തിനു അങ്ങു ഇഷ്ടപ്പെടുകയും ചെയ്തിട്ടുണ്ട്.

അരുവരും കൊണ്ടുവന്ന സമ്മാനങ്ങൾ ആര്യയ്ക്ക് നന്നേ ഇഷ്ടപ്പെട്ടിരുന്നു. സീത ലക്ഷ്മി കൊണ്ടു വന്നത് നാളികേരമാണ്. ആഗ്രഹസഫലീകരണത്തിനായാണ് തേങ്ങയും കൊണ്ട് സീതലക്ഷ്മി എത്തിയത്. സീത കൊണ്ടു വന്ന തേങ്ങ ആര്യ തന്റെ കൈ കൊണ്ട് തന്നെ പൊട്ടിക്കുകയായിരുന്നു. കൂടാതെ ആര്യയെ കണ്ടതോടെ സീതയുടെ കിളി പോയി എന്നു വേണം പറയാൻ. ആര്യയുടെ ഇഷ്ട ചിത്രം നാൻ കടവുൾ ആണെന്നും രാജറാണി ഇഷ്ടപ്രണയ ചിത്രമാണെന്നും സീത പറഞ്ഞു. ഇതിനു നസ്രിയയേക്കാൾ ക്യൂട്ടാണ് സീത എന്നായിരുന്നു ആര്യയുടെ കമന്റ്.

ആര്യയെ സ്വന്തമാക്കാന്‌‍ എത്തിരിക്കുന്ന രണ്ടാമത്തെ മലയാളി പെൺകുട്ടി കൊച്ചിക്കാരിയാണ്. കൊച്ചി സ്വദേശിനി ആണെങ്കിൽ പോലും നന്നായി തമിഴ് സംസാരിക്കുന്ന പെൺകിട്ടിയാണ് ദേവസൂര്യ. ഇതു ആര്യതന്നെ സൂര്യയോടു പറഞ്ഞു. കൂടാതെ വളരെ ശാന്തയും സൗമ്യ സ്വഭാവവുള്ള ആളാണ് ദേവസൂര്യയെന്നും ആര്യ കൂട്ടിച്ചേർത്തിരുന്നു. തന്റെ ഇഷ്ട താരത്തിന് സമ്മാനമായി ദേവ കൊണ്ടുവന്നത് ഷര്‍ട്ടും മുണ്ടുമായിരുന്നു. ഇത് വിവാഹത്തിന് എന്തായാലും ധരിക്കുമെന്നും ആര്യ ഉറപ്പ് നൽകിയിട്ടുണ്ട്.

ബഹറിനിൽ ജോലി ചെയ്യുന്ന ആയിഷ ലാൽ ആണ് പരിപാടിയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട മറ്റൊരു മലയാളിപെൺകുട്ടി. കൊച്ചിയാണ് സ്വദേശമെങ്കിലും കുടുംബത്തോടൊപ്പം ബഹറിനിലാണ് ആയിഷ. അവിടെ ബാങ്കിങ് സെക്ടറിലാണ് ജോലി ചെയ്യുന്നത്, അല്ലാതെ ബിസിനസ്സും ചെയ്യുന്നുണ്ട്.

Trending

To Top
Don`t copy text!