ആറ് കോടി പ്രീതിഫലം ചോദിച്ച നയന്‍സിന് നിര്‍മ്മാതാവ് നല്‍കിയ പണി !!! - മലയാളം ന്യൂസ് പോർട്ടൽ
Film News

ആറ് കോടി പ്രീതിഫലം ചോദിച്ച നയന്‍സിന് നിര്‍മ്മാതാവ് നല്‍കിയ പണി !!!

പ്രതിഫലം വാങ്ങുന്നത്തില്‍ എന്നും മുന്നിട്ട് നില്‍ക്കുന്ന തെന്നിന്ത്യന്‍ നടി നയന്‍താരയാണ്. എത്ര ചോധിച്ചാലും പ്രീതിഫലം കൊടുക്കാൻ തയ്യാറായി പ്രൊഡ്യൂസർമാർ ക്യൂ നിൽക്കുന്ന അവസ്ഥയാണ് ഇപ്പോൾ സംഭവിച്ചുകൊണ്ടിരിക്കുന്നത്.  ഗ്ലാമര്‍ മാത്രമല്ല അഭിനയമികവ് കൂടിയാണ് നയന്‍താരയെ താരമാക്കുന്നത്. ചിരഞ്ജീവി നായകനാകുന്ന ഉയ്യലവാഡാ നരസിംഹ റെഡ്ഡി എന്ന ചിത്രത്തില്‍ നായികയായി നയന്‍സിനെയാണ് വിളിച്ചത്. 150 കോടിയാണ് മുതല്‍ മുടക്ക്. സുരേന്ദ്ര റെഡ്ഡിയാണ് സംവിധാനം.

മൂന്ന് ഭാഷകളിലാണ് ചിത്രം ഒരുക്കുന്നത്. സാധാരണ ചിത്രങ്ങള്‍ക്ക് നല്‍കുന്നതിനേക്കാള്‍ കൂടുതല്‍ ഡേറ്റ് നിര്‍മാതാവ് ആവശ്യപ്പെട്ടതിനാല്‍ ആറ് കോടി രൂപ പ്രതിഫലം വേണമെന്ന് നയന്‍സ് ആവശ്യപ്പെട്ടു. ഇതറിഞ്ഞ പലരും അമ്ബരന്നു. എന്നാല്‍ ആറ് കോടിയല്ല അതിന്‍റെ ഇരട്ടി തരാമെന്നാണ് ഇപ്പോള്‍ ചിത്രത്തിന്‍റെ നിര്‍മ്മാതാവും, ചിരഞ്ജീവിയുടെ മകനുമായ രാംചരണ്‍ പറയുന്നത്.

മറ്റ് പല സിനിമകളും ഒഴിവാക്കിയാണ് നയന്‍താര ചിരഞ്ജീവിയുടെ സിനിമയുമായി സഹകരിക്കുന്നത്. ആദ്യമായാണ് ചിരഞ്ജീവിയുടെ നായികയായി നയന്‍താര എത്തുന്നത് എന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്. മുമ്ബ് പ്രായമുള്ളവരുടെ നായികയാവാന്‍ പറ്റില്ലെന്ന് പറഞ്ഞ താരം അടുത്തിടെ നിലപാട് മാറ്റിയിരുന്നു.

Join Our WhatsApp Group

Trending

To Top
Don`t copy text!