Current Affairs

ആലുവയില്‍ കാല്‍നട യാത്രക്കാരിയെ ഇടിച്ചു തെറിപ്പിച്ച അപകടത്തിന്‍റെ ഞെട്ടിക്കുന്ന ദ്രിശ്യങ്ങള്‍

ആലുവ:  ഇന്നലെ വൈകീട്ട് നാലരയോടെയായിരുന്നു നയ്ക്കപ്പടിയിൽ പുതിയതായി തുടങ്ങിയ പെട്രാൾ പമ്പിനു സമീപം അപകടം ഉണ്ടായത്. ആനച്ചാൽ ജിതവിഹാറിൽ ഗോപിനാഥൻ ഭാര്യ ജസീന്ത (60) യാണ് മരിച്ചത്. റോഡിന് വശത്തുകൂടി ജസീന്ത നടന്നുപോകുമ്പോള്‍, ആലുവയിൽ നിന്നും പറവൂർക്ക് പോവുന്ന പിക്കപ്പ് വാൻ പുറകില്‍ നിന്ന് ഇടിക്കുകയായിരുന്നു.

പിക്കപ്പ് വാന്‍ നിര്‍ത്താതെ പോയി. നാട്ടുകാര്‍ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ഇവരുടെ ജീവൻ രക്ഷിക്കാനായില്ല.  പെട്രോള്‍ പമ്പിന്‍റെ സിസിടിവി ക്യാമറയില്‍ അപകടത്തിന്‍റെ ദൃശ്യങ്ങള്‍ പതിഞ്ഞിരുന്നു. ഡ്രൈവര്‍ പാറശാല മണലിവില്ലയില്‍ ഷാരോണ്‍ (26) നെ  പൊലീസ് അറസ്റ്റ് ചെയ്തു.

കൊലപാതകശ്രമമാണ് നടന്നതെന്നുമുള്ള രീതിയില്‍ സാമൂഹ്യമാധ്യമങ്ങളില്‍ സിസിടിവി ദൃശ്യങ്ങള്‍ വ്യാപകമായി പ്രചരിക്കുകയാണ്. റോഡിന്‍റെ മദ്ധ്യഭാഗത്തുകൂടി പോകുകയായിരുന്ന പിക്കപ്പ് പെട്ടെന്ന് വെട്ടിത്തിരിഞ്ഞ് വന്ന് ഇവരെ ഇടിച്ചിട്ട് കടന്നു പോകുന്ന ദൃശ്യങ്ങളാണ് സിസിടിവിയില്‍ ഉള്ളത്.

https://www.facebook.com/100004077033240/videos/1718861168259768/

പുറകേ വന്ന കാറിലെ യാത്രക്കാര്‍ വാഹനം നിര്‍ത്തി പെട്രോള്‍ പമ്പിലെ ജീവനക്കാരെ സഹായത്തിനായി വിളിക്കുന്നതും ദൃശ്യങ്ങളിലുണ്ട്. മുൻ എസ്എൻഡിപി വനിതാ സംഘം സെക്രട്ടറിയും ആലങ്ങാട് ബ്ലോക്ക് പഞ്ചായത്ത് വനിത സംഹകരണ സെക്രട്ടറിയും  ആയിരുന്നു ജസീന്ത.

Trending

To Top
Don`t copy text!