മലയാളം ന്യൂസ് പോർട്ടൽ
Film News

ആസിഫ് അലിക്ക് മംമ്തയോട് പ്രണയം ; തുറന്നുപറഞ്ഞ് ആസിഫ്

തനിക്ക് മംമ്തയോട് പ്രണയം തോന്നിയിരുന്നുവെന്നു  ആസിഫ് പറയുന്നു.തനിക്ക് നടി മംമ്ത മോഹന്‍ദാസിനോട് പ്രണയം തോന്നിയിരുന്നെന്ന് തുറന്നുപറഞ്ഞ് യുവതാരം ആസിഫ് അലി. കൈരളി ടിവിയിലെ ജെബി ജംഗ്ഷനിലാണ് ആസിഫിന്റെ വെളിപ്പെടുത്തല്‍.

സത്യന്‍ അന്തിക്കാട് ചിത്രമായ ‘കഥ തുടരുമ്പോള്‍’ സിനിമയുടെ ചിത്രീകരണത്തിനിടയാണ് സംഭവം. തന്റെ ആദ്യ പ്രണയരംഗമാണ് ‘കഥ തുടരുമ്പോള്‍’ സിനിമയിലേതെന്ന് ആസിഫ് പറയുന്നു. അതുകൊണ്ട് തന്നെ നല്ല ടെന്‍ഷനും ഉണ്ടായിരുന്നു. എന്നാല്‍ എല്ലാ പിന്തുണയും നല്‍കി മംമ്ത ഒപ്പമുണ്ടായിരുന്നു.

ഡാന്‍സ് രംഗങ്ങളില്‍ ടെന്‍ഷന്‍ അടിച്ച തന്നെ, മംമ്ത വളരെ comfortable ആക്കിയെന്നും ആസിഫ് ജെബി ജംഗ്ഷനില്‍ പറയുന്നു. പല രംഗങ്ങളും കൈവിട്ടു പോകുമെന്ന് തോന്നിയപ്പോഴും കൂടെ നിന്ന് സഹായിച്ചത് മംമ്തയായിരുന്നെന്നും ആസിഫ് പറയുന്നു. ഇതിനിടയിലാണ് തനിക്ക് മംമ്തയോട് പ്രണയം തോന്നിയതെന്നും ആസിഫ് പറയുന്നു.

മുന്‍പ് ടിവിയില്‍ മാത്രമേ മംമ്തയെ കണ്ടിട്ടുള്ളൂ. ‘കഥ തുടരുമ്പോള്‍’ സിനിമയുടെ ലൊക്കേഷനില്‍ വച്ചാണ് മംമ്തയെ ആദ്യമായി നേരിട്ടു കാണുന്നതെന്നും ആസിഫ് പറയുന്നു.

ആസിഫ് അലിക്ക് മംമ്തയോട് പ്രണയം;ജെബി ജംഗ്ഷനില്‍ തുറന്നുപറഞ്ഞ കാരണങ്ങള്‍ ഇങ്ങനെ

Gepostet von People News am Samstag, 26. August 2017