Current Affairs

ആൺ സുഹൃത്തിനെ കെട്ടിയിട്ട് പതിനഞ്ചുകാരിയെ കൂട്ട ബലാത്സംഗത്തിന് ഇരയാക്കി,

മുംബൈ:- ആൺസുഹൃത്തിനെ മർദ്ദിച്ച് അവശനാക്കി മരത്തിൽ കെട്ടിയിട്ട്  പതിനഞ്ചുകാരിയെ ക്രൂര കൂട്ടബലാത്സംഗത്തിന് ഇരയാക്കിയ ഓട്ടോറിക്ഷ ഡ്രൈവറെ പൊലീസ്പിടികൂടി. പൊലീസ് പിടികൂടിയിരിക്കുന്നത് രണ്ട് പ്രതികളിൽ ഒരാളെയണ്.  പ്രതിയുടെ രേഖാ ചിത്രം പെൺകുട്ടി നൽകിയ വിവരങ്ങളുടെ അടിസ്ഥാനത്തിൽ പൊലീസ് തയ്യാറാക്കിയിരുന്നു.

ബന്ധുവിന്റെ വീട്ടിലേക്ക് പോവുകയായിരുന്ന പെൺകുട്ടി രാത്രിയായതിനാൽ ആൺ സുഹൃത്തിനെയും കൂടെ കൂട്ടിയിരുന്നു. രണ്ട് യുവാക്കൾ ചേർന്ന് പ്രദേശത്തെ സ്കൂളിന് സമീപത്ത് എത്തിയതോടെ പെൺകുട്ടിയെയും സുഹൃത്തിനെയും അക്രമിച്ച് വലിച്ചിഴച്ച് കൊണ്ടുപോവുകയായിരുന്നു.

പ്രതികൾ ഇരുവരും ചേർന്ന് പെൺകുട്ടിയെ പീഡനത്തിന് ഇയരാക്കിയത്. ആൺസുഹൃത്തിനെ മർദ്ദിച്ച് അവശനാക്കി മരത്തിൽ കെട്ടിയിട്ടാണ്. ആൺ സുഹൃത്തിനെ കൊലപ്പെടുത്തും എന്ന് പ്രതികൾ ഭീഷണിപ്പെടുത്തിയതോടെ പീഡനത്തിന് ഇരയായത് പെൺകുട്ടി പുറത്തുപറഞ്ഞിരുന്നില്ല. പിന്നീട് പെൺകുട്ടി വിരാർ പൊലീസ് സ്റ്റേഷനിൽ പരാതി നൽകുകയായിരുന്നു.

മൊബൈൽ നമ്പർ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിൽ സംഭവം നടന്ന സ്ഥലത്ത് ഇയാൾ ഉണ്ടായിരുന്നു എന്ന് തെളിഞ്ഞതോടെ 28കാരനായ ഓട്ടോറിക്ഷ ഡ്രൈവറെ പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു.  ചോദ്യം ചെയ്യലിനിടെ പ്രതി കുറ്റം സമ്മതിച്ചു.

 

Trending

To Top
Don`t copy text!