Film News

ആ സിബിഐ അലി ഇമ്രാന്‍ ആയിരുന്നു, സേതുരാമയ്യര്‍ എന്ന് പേര് മാറ്റിയത് മമ്മൂട്ടി.

മ ലയാളത്തിലെ എക്കാലത്തെയും മികച്ച ക്രൈം ത്രില്ലര്‍ സിനിമ പരമ്ബരയായ സിബിഐ ഡയറിക്കുറിപ്പിന് അഞ്ചാം ഭാഗം വരുന്നു. ദുബായില്‍ മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുന്നതിനിടയിലാണ് സംവിധായകന്‍ കെ മധു ഇക്കാര്യം വെളിപ്പെടുത്തിയത്.

‘മമ്മൂട്ടി എന്ന നടന്റെ പിന്തുണകൊണ്ടാണ് ഈ ചിത്രം യാഥ്യാര്‍ത്ഥ്യമായത്. ആദ്യ സിനിമയില്‍ തിരക്കഥാകൃത്ത് എസ്. എന്‍ സ്വാമി എഴുതിയ കുറ്റാന്വേഷകന് അലി ഇമ്രാന്‍ എന്ന പേരായിരുന്നു ആദ്യം നല്‍കിയത്. മമ്മൂട്ടിയാണ് പിന്നീട് കഥാപാത്രത്തിന്റെ പേര് സേതുരാമയ്യര്‍ എന്ന് മാറ്റിയത്.

ഈ കഥാപാത്രം പിന്നിലേക്ക് കൈക്കെട്ടിയാണ് നടക്കുന്നത്. അതും മമ്മൂട്ടിയുടെ സംഭാവനയായിരുന്നു. അലി ഇമ്രാനെ മോഹന്‍ലാല്‍ പിന്നീട് മൂന്നാംമുറയില്‍ അവതരിപ്പിച്ചു’- മധു പറഞ്ഞു

കഴിഞ്ഞ നാല് ഭാഗങ്ങളെയും പോലെ അഞ്ചാം ഭാഗവും പ്രേക്ഷകര്‍ സ്വീകരിക്കുമെന്നാണ് തന്റെ പ്രതീക്ഷയെന്നും ഒരു ബിഗ് ബജറ്റ് ചരിത്ര സിനിമകൂടി ഒരുക്കാനുള്ള തയ്യാറെടുപ്പിലാണ് താനെന്നും മധു കൂട്ടിച്ചേര്‍ത്തു.

Trending

To Top
Don`t copy text!