Film News

ഇതാണ് നമ്മുടെ മഞ്ജു ചേച്ചി ,ലേഡി സൂപ്പർസ്റ്റാർ അല്ല അതുക്കും മേലെ…വീഡിയോ കണ്ടു നോക്കു !!!

ലേഡി സൂപ്പർസ്റ്റാർ എന്ന് നാം ഏവരും ഒറ്റസ്വരത്തിൽ വിശേഷിപ്പിക്കുന്ന ഒരു നടി മാത്രവേ മലയാളത്തിൽ ഒള്ളു അത് മറ്റാരുമല്ല നമ്മുടെ മഞ്ജു വാരിയർ .മഞ്ജു എന്ന പേര് കേൾക്കുമ്പോൾ തന്നെ മനസിലേക്ക് ഓടി വരുന്നത് നിരവധി ചിത്രങ്ങളാണ് .

മലയാള സിനിമയിലെ നായിക നടിയാണ് മഞ്ജു വാര്യർ. സ്കൂൾ വിദ്യാഭാസ കാലഘട്ടത്തിൽ തന്നെ പ്രതിഭ തെളിയിച്ച മഞ്ജു രണ്ട് വർഷം തുടർച്ചയായി കേരള സംസ്ഥാന സ്കൂൾ യുവജനോത്സവത്തിൽ കലാ തിലകം പട്ടം നേടി.

കുറച്ചു സിനിമകളിൽ മാത്രവേ മലയാളത്തിൽ അഭിനയിച്ചിട്ടുള്ളു എങ്കിലും ചെയ്ത ഓരോ കഥാപാത്രങ്ങളും മലയാളികൾക്ക് ഇന്നും സുപരിചിതമാണ് .മഞ്ജുവിന്റെ തിരിച്ചു വരവ് ഏറെ ആഗ്രഹിച്ച നമ്മളെ മഞ്ജു വാരിയർ നിരാശപ്പെടുത്തിയില്ല .

ഒരു നല്ല അഭിനേത്രി എന്നതിനപ്പുറം മികച്ചൊരു സാമൂഹ്യ സ്‌നേഹിയും സ്ത്രീയുമാണ് മഞ്ജു എന്നാണ് ആരാധകരുടെ പക്ഷം. മലയാളത്തില്‍ സൂപ്പര്‍ ലേഡി എന്ന വിളിപ്പേരിന് അര്‍ഹയായ ഏക നായിക!!

എന്നാല്‍ ആ അഹങ്കാരമോ താരജാഡയോ തലക്കനമോ ഒന്നും തന്നെ മഞ്ജുവിനില്ല. സാധാരണക്കാരിലും സാധാരണക്കാരി. ഒരു ഡാന്‍സ് ചെയ്യാന്‍ ആവശ്യപ്പെട്ടാല്‍ ഒരു മടിയുമില്ലാതെ കൊച്ചുകുട്ടിയെ പോലെ നോക്കി നോക്കി ചെയ്യും. അതാണ് മഞ്ജു വാര്യര്‍.. അത്രയേ ഉള്ളൂ മഞ്ജു വാര്യര്‍…

മഴവില്‍ മനോരമയിലെ ഡി ഫോര്‍ ഡാന്‍സ് എന്ന റിയാലിറ്റി ഷോയുടെ ഒരു എപ്പിസോഡില്‍ മഞ്ജു വാര്യര്‍ വന്നപ്പോള്‍ ഉണ്ടായ സംഭവത്തെ കുറിച്ചാണ് പറയുന്നത്.

അതിഥിയായി വരുന്നവരെയൊക്കെ ഡാന്‍സ് ചെയ്യിപ്പിയ്ക്കുക എന്നത് ഡി ഫോര്‍ ഡാന്‍സിന്റെ ഫ്‌ളോറിലെ ഒരു കീഴ് വഴക്കമാണ്. കരിങ്കുന്നം സിക്‌സസ് എന്ന സിനിമയുടെ പ്രമോഷനുമായി വന്നപ്പോഴാണ് മഞ്ജുവിന് ഡാന്‍സ് ചെയ്യേണ്ടി വന്നത്..

പ്രണയ വര്‍ണങ്ങള്‍ എന്ന ചിത്രത്തിലെ ‘കണ്ണാടി കൂടും കൂട്ടി’ എന്ന ഹിറ്റ് ഗാനത്തിലെ പാട്ടിനാണ് മഞ്ജു ചുവടുവച്ചത്. പ്രസന്ന മാസ്റ്റര്‍ സ്റ്റെപ്പുകള്‍ കാണിച്ചുകൊടുക്കുമ്പോള്‍ അത് നോക്കി നോക്കി നിഷ്‌കളങ്കമായി മഞ്ജു ഡാന്‍സ് ചെയ്തു. സിനിമയില്‍ സുരേഷ് ഗോപിയ്‌ക്കൊപ്പമാണ് മഞ്ജു ഈ ഗാനരംഗത്ത് എത്തിയത്.

വളരെ ചെറിയ മൂവ്‌മെന്റ്‌സ് ആണെങ്കിലും അത് അത്രമേല്‍ പെര്‍ഫക്ട് ആയിട്ടാണ് മഞ്ജു ചെയ്യുന്നത്. ഒരു പ്രൊഫഷണല്‍ ഡാന്‍സറായതിനാലാണ് മഞ്ജുവിന് അതിന് സാധിയ്ക്കുന്നത്.

വളരെ പഴയ ഈ വീഡിയോ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ മഞ്ജു ആരാധകര്‍ കുത്തിപ്പൊക്കിയതാണ്. എന്ത് തന്നെയായാലും മഞ്ജുവിന്റെ ഡാന്‍സ് വൈറലാകുന്നുണ്ട്. കണ്ടു നോക്കൂ..

വീഡിയോ കണ്ടു നോക്കു 

അഭിനയത്തിന്റെ കാര്യത്തിൽ ആയാലും ഡാൻസിന്റെ കാര്യത്തിൽ ആയാലും മഞ്ജുവിനോട് ഏറ്റുമുട്ടാൻ ഇന്ന് മലയാള സിനിമയിൽ അഭിനയിക്കുന്ന ഒരു താരങ്ങളും ഇല്ലെന്നു തന്നെ നമുക്ക് പറയാം .

ഇനി നമ്മൾ ഏറെ പ്രധീക്ഷയോടെ കാത്തിരിക്കുന്ന മഞ്ജുവിന്റെ ചിത്രമാണ് രണ്ടാംമൂഴം . കരുത്തുറ്റ ഒരു കഥാപാത്രത്തെയാണ് മഞ്ജു വാരിയർ അതിൽ അവതരിപ്പിക്കുന്നത് എന്നാണ് ഇതുവരെയുള്ള റിപോർട്ടുകൾ .

തെരഞ്ഞെടുക്കുന്ന കഥയും കഥാപാത്രങ്ങളും ഒരിക്കലും മോശമാകാറില്ല . അതുകൊണ്ടു തന്നെ കരുത്തുറ്റ ഒരു കഥാപാത്രവുമായി മഞ്ജു വീണ്ടും വരും എന്ന പ്രധീക്ഷയോടെ നമുക്കേവർക്കും കാത്തിരിക്കാം .

Trending

To Top
Don`t copy text!