Current Affairs

ഇതൊന്നും ഒരു മീഡിയയിലും വരില്ല. ഈ ഇലക്ഷൻ സമയത്ത് ഇങ്ങനൊരു ന്യൂസ് വരാൻ ഒരു രാഷ്ട്രീയ പാർട്ടിയും അനുവദിക്കില്ല എന്നതാണ് സത്യം.

നമ്മളൊക്കെ ഒരുപാട് രീതിയിലുള്ള ആത്മഹത്യകളെ പറ്റി കണ്ടിട്ടും കേട്ടിട്ടുമുണ്ട്. എന്നാൽ ഇതിൽ നിന്നെല്ലാം വളരെ വ്യത്യസ്തമായ ഒരു ആത്മഹത്യാ രീതിയാണ് ഇപ്പോൾ കേൾക്കുന്നത്. വടക്കൻ കർണാടകയിലെ ഒരു വിദ്യാർത്ഥിയായ മധു എക്‌സാമിന്‌ പരാജയപ്പെട്ടുവെന്നും അത് കൊണ്ട് ജീവിതം അവസാനിപ്പിക്കാൻ പോകുന്നുവെന്നും ഒരു ആത്മഹത്യാ കുറുപ്പ് എഴുതി വെച്ചിട്ട്  വളരെ വ്യത്യസ്തമായ രീതിയിൽ ജീവനൊടുക്കി. ആ കുട്ടി ആദ്യം അവളുടെ ശരീരത്തെ തന്നെ പീഡിപ്പിച്ചു, അതിനു ശേഷം അവളുടെ ഒരു കൈ വെട്ടിമാറ്റി, എന്നിട്ട് അവളുടെ ശരീരത്തിന്റെ പകുതി ഭാഗം തീ കൊളുത്തി കത്തിച്ചു, എന്നിട്ടും മരിക്കാതെ വന്നപ്പോൾ അവളൊരു മരത്തിന്റെ മുകളിൽ കയറി കഴുത്തിൽ കയറിട്ടത്തിനു ശേഷം താഴേക്ക് ചാടി തൂങ്ങി മരിച്ചു. ഇതാണ് വളരെ വ്യത്യസ്തവും കേട്ടറിവ് പോലുമില്ലാത്ത ആത്മഹത്യാ രീതി.

സാദാരണ ഒരു മിഡിൽ ക്ലാസ് കുടുംബത്തിലെ പെണ്കുട്ടിയാണിത്. അത് കൊണ്ട് തന്നെ രണ്ടു ദിവസമായി കുട്ടിയെ കാണ്മാനില്ല എന്ന് പറഞ്ഞു പരാതി നൽകിയ മാതാപിതാക്കൾക്ക് നീതി ലഭിക്കുന്നതിനായി മൂന്നാം ദിവസം പോലീസ് പെൺകുട്ടിയെ അന്വേഷിച്ചിറങ്ങി. പക്ഷെ ആ കുടുംബം കേൾക്കാൻ ആഗ്രഹിക്കാത്ത വാർത്ത തന്നെ അവസാനം കേട്ട്. കുട്ടിയുടെ കോളേജിന് പരിസരത്തുനിന്നുള്ള ഒരു സ്ഥലത്ത് നിന്നും പെൺകുട്ടി ക്രൂരമായ രീതിയിൽ ആത്മഹത്യാ(കോല) ചെയ്ത നിലയിൽ കണ്ടെത്തി. സുദർശനൻ എന്ന ക്രിമിനൽ പശ്ചാത്തലം ഉള്ള ഒരു വ്യക്തിക്ക് പെൺകുട്ടിയോട് പ്രണയം ആയിരുന്നുവെന്നും പെൺകുട്ടി പ്രണയം നിരസിച്ചതിൻറെ പേരിൽ കുട്ടിയെ തട്ടിക്കൊണ്ട് പോയി ക്രൂരമായി പീഡിപ്പിച്ചതിന് ശേഷം പെൺകുട്ടിയെ ബലം പ്രയോഗിച്ച് ഇങ്ങനൊരു കത്തുമെഴുതിച്ച് അതിന്റെ കയ്യും വെട്ടി, തീയും കൊളുത്തി അവസാനം കൊന്നു കെട്ടിതൂക്കിയെന്നുമാണ് പെൺകുട്ടിയുടെ അടുത്ത സുഹൃത്തുക്കൾ വാദിക്കുന്നത്.  ഒരു തരത്തിൽ അത് തന്നെയാണ് ശരിയെന്നാണ് പൂരിപക്ഷം പേരും വാദിക്കുന്നത്. കാരണം സ്വന്തം ശരീരത്തെ ക്രൂരമായി പീഡിപ്പിച്ചതിന് ശേഷം സ്വയം കയ്യും അറുത്ത് മാറ്റി ഒരു കൈ കൊണ്ട് മരത്തിലും കയറി കുരുക്കിട്ട് തൂങ്ങിച്ചാകാൻ പൂർണ ആരോഗ്യം ഉള്ള ഒരു പുരുഷന് പോലും സാധിക്കുകയില്ല, അപ്പോൾ ഒരു പെണ്ണിന് ഇങ്ങനൊരു രീതി സ്വപ്നം കാണാൻ പോലും കഴിയില്ല. എന്നാൽ ആത്മഹത്യാ കുറുപ്പ് കണ്ടുകിട്ടിയതിന്റെ പേരിൽ പോലീസുകാർ ഇതിനെ ആത്മഹത്യാ എന്ന് മുദ്രകുത്തി.

രസകരമായ സംഭവം ഇതൊന്നുമല്ല. ഇങ്ങനൊരു വാർത്ത നൂറിൽ ഇരുപത് ശതമാനം ആളുകൾ മാത്രമേ അറിഞ്ഞിട്ടുള്ളു. നമ്മളെ അറിയിക്കേണ്ടവർ തിരക്കിലാണ്. അതെ, മീഡിയ തിരക്കിലാണ്. അവരെല്ലാം ഇലക്ഷന്റെ പിന്നാലെയാണ്. ഓരോ രാഷ്ട്രീയ പാർട്ടികളും ഓരോ മീഡിയകളെ വിലക്ക് വാങ്ങിച്ചിരിക്കുകയാണ്. അത് കൊണ്ട് തന്നെ അവരുടെ മാധ്യമ ധർമം അവർക്ക് അവിടെ കാണിക്കണം. ഈ ന്യൂസ് എത്ര പേര് കാണുന്നുവെന്ന് അറിയില്ല, യെങ്കിലും നിങ്ങളുടെ വീട്ടിലും അമ്മയുണ്ട്, സഹോദരിയുണ്ട്, ഭാര്യയുണ്ട്. അവരൊക്കെ അന്യസംസ്ഥാനങ്ങളിൽ ജോലി ചെയ്യുന്നവരും പഠിക്കാൻ പോകുന്നവരുമാണ്. നാളെ അവർക്കിങ്ങാനൊരു അവസ്ഥ ഉണ്ടാകാതിരിക്കാൻ ഈ വാർത്ത മാക്സിമം ആളുകളിലേക്ക് എത്തിക്കുകയും കൊലപാതകികളെ വെളിച്ചത്ത് കൊണ്ടുവരുകയും ചെയ്യണം. പെണ്മക്കളുള്ള ഏതെങ്കിലും ഒരു അധികാരിയുടെ കണ്ണ് തുറക്കാൻ നമ്മൾ കാരണം സാധിക്കുമെങ്കിൽ അത് വലിയകാര്യം തന്നെയാണ്.

‘ജസ്റ്റിസ് ഫോർ മധു’…

 

Trending

To Top