August 8, 2020, 8:56 PM
മലയാളം ന്യൂസ് പോർട്ടൽ
Film News

ഇന്ത്യൻ സിനിമയുടെ മുഖശ്രീ മായുമ്പോൾ ; താരറാണിയുടെ വിവാദമായ വ്യക്തിജീവിതം; ആര്‍ക്കും അറിയാത്ത രഹസ്യങ്ങളും പ്രണയങ്ങളും ; സംഭവബഹുലമായ ആ ജീവിതത്തിലെ നാളുകൾ ഇങ്ങനെ.

അഴകിന്റെ റാണിയെന്ന് വിശേഷിപ്പിച്ചാലും മതി വരാത്ത ശ്രീദേവിക്ക് സിനിമാലോകം വിടചൊല്ലുകയാണ്. ദുബായിലെ പോസ്റ്റ്മോര്‍ട്ടം നടപടികള്‍ക്ക് ശേഷം മൃതദേഹം ഇന്ന് തന്നെ നാട്ടിലേക്ക് കൊണ്ടുവരാന്‍ ശ്രമിക്കുന്നുണ്ട്. ശ്രീദേവിയുടെ മരണം ഞെട്ടലോടെയാണ് രാജ്യം ശ്രവിച്ചത്. ബോളിവുഡിന് ഇനിയും ഇത് വിശ്വസിക്കാനായിട്ടില്ല.

ആദ്യകാലത്ത് ഗോസിപ്പ് കോളങ്ങളില്‍ നിറഞ്ഞുനിന്ന ശ്രീദേവിയുടെ ജീവിതം വിവാദമായിരുന്നു. അവരുടെ ആദ്യകാലത്തെ കുറിച്ച്‌ ആര്‍ക്കും അറിയാത്ത ചിലകഥകള്‍ ഇങ്ങനെ.

അഴകിന്റെ റാണിയെ സ്വന്തമാക്കാന്‍ ആഗ്രഹിക്കാത്തവര്‍ ആരുമില്ലായിരുന്നു. ആരാധാകരെക്കാള്‍ കടുത്ത പ്രണയമായിരുന്നു നായകന്മാര്‍ക്ക്. തെന്നിന്ത്യയിലെയും ബോളിവുഡിലെയും പല നായകരും ശ്രീക്ക് പിന്നാലെ വട്ടം ചുറ്റിയത് ഗോസിപ്പ് കോളങ്ങളെ എന്നും ചൂട് പിടിപ്പിച്ചു. മിഥുന്‍ ചക്രവര്‍ത്തിയുമായി 1984ല്‍ ജാഗ് ഉഡ്താ ഇന്‍സാനിന്റെ സെറ്റില്‍ പ്രണയം പൂവിട്ടു.

ഇരുവരുടേയും തീവ്രപ്രണയം പരസ്യമായതോടെ മിഥുന്റെ ഭാര്യ യോഗി ബാലി ആത്മഹത്യക്ക് ശ്രമിച്ചു.മിഥുന്‍ ബന്ധത്തിന് അതോടെ ക്ലൈമാക്സ്. ശ്രീദേവിയെ രഹസ്യമായി വിവാഹം കഴിച്ചിരുന്നെന്ന് മിഥുന്‍ പിന്നീട് വെളിപ്പെടുത്തിയിരുന്നു. സിനിയിലെ റൊമാന്റിക്ക് നായകന്മാരെക്കാള്‍ ആവേശത്തോടെയാണ് ബോണി കപൂര്‍ ശ്രീയെ പ്രണയിച്ചത്.

1970കളില്‍ ശ്രീദേവിയുടെ തമിഴ് സിനിമ കണ്ട് ആവേശം മൂത്ത ബോണി പിന്നീട് അവരെ ബോളിവുഡിലെത്തിക്കാന്‍ ആഗ്രഹിച്ചു. അന്ന് ബോണി തുടക്കക്കാരന്‍ മാത്രം.മിസ്റ്റര്‍ ഇന്ത്യക്ക് വേണ്ടി ബോണി ശ്രീദേവിക്ക് ഓഫര്‍ ചെയ്തത് 11 ലക്ഷം രൂപ.അക്കാലത്തെ ഏറ്റവും ഉയര്‍ന്ന താരപ്രതിഫലം. രാജകുമാരിയുടെ വരവേല്‍പ്പ് മിസ്റ്റര്‍ ഇന്ത്യ സെറ്റില്‍ ശ്രീദേവിക്ക് കിട്ടിയത്.

ശ്രീദേവിയെയും അമ്മയെയും മുന്നില്‍ നിരന്തരം മതിപ്പുണ്ടാക്കാനായി സെറ്റില്‍ ബോണിയുടെ സാന്നിധ്യം. ശ്രീദേവിയുടെ അമ്മ അസുഖബാധിതയായി വിദേശത്ത് ചികിത്സ തേടിയപ്പോള്‍ എല്ലാ പിന്തുണയും നല്‍കി ബോണി ഒപ്പം നിന്നു. ബോണിയുടെ ആദ്യ വിവാഹം 1983ല്‍ .ടെലിവിഷന്‍ നിര്‍മ്മാതാവായ മോണ ഷൂരിയെ ഭാര്യ.

അര്‍ജുന്‍ കപൂറും അന്‍ഷൂലയും 2 മക്കള്‍ മോണയും ശ്രീദേവിയും നല്ല സുഹൃത്തുക്കളായിരുന്നു.പിന്നീട് ശ്രദേവിയും ബോണിയും തമ്മിലുള്ള ബന്ധം സ്ഥിതി മാറ്റി. ശ്രീദേവി ഗര്‍ഭിണിയായതോടെ പ്രശ്നങ്ങള്‍ വഷളായി. മോണയുടെ അമ്മ സാറ്റി ചാറ്റര്‍ജി പരസ്യമായി ശ്രീദേവിയെ കയ്യേറ്റം ചെയ്യുന്ന അവസ്ഥയിലേക്ക് വരെ എത്തി ശ്രീദേവിയെ ബോണി വിവാഹം കഴിക്കുന്നത് ജൂണ്‍ 2 1996ന് 2012 മാര്‍ച്ച്‌ 25ന് മോണ അര്‍ബുദം ബാധിച്ച്‌ മരിച്ചു.

താരമായ ഭാര്യയെ വിവാഹശേഷം വീട്ടിലിരുത്തുന്ന പതിവ് ഭര്‍ത്താക്കന്മാരുടെ റോള്‍ ബോണിക്ക് ഇഷ്ടമല്ലായിരുന്നു. ഇംഗ്ഷ് വിംഗ്ളീഷിലിടെയുള്ള ശ്രീദേവിയുടെ രണ്ടാം വരവിന് ബോണി നല്‍കിയത് അകമഴിഞ്ഞ പിന്തുണ.

മരണ പെടുന്നത്തിനു തൊട്ടു മുമ്പുള്ള ദൃശ്യങ്ങൾ

https://instagram.com/p/Bfbfn3zBtji/?utm_source=ig_embed&utm_campaign=embed_profile_upsell_control

View this post on Instagram

#sridevi at the wedding of #mohitmarwah

A post shared by Viral Bhayani (@viralbhayani) on

View this post on Instagram

Gone to soon #sridevi

A post shared by Viral Bhayani (@viralbhayani) on

സിനിമ തന്നെ ജീവിതമാക്കിയ ദമ്ബതികളുടെ ഏറ്റവു വലിയ സ്വപ്നമായിരുന്നു മകള്‍ ജാഹ്നവിയുടെ അരങ്ങേറ്റം. മകളെ സ്ക്രീനില്‍ കാണും മുമ്ബെ ശ്രീ യാത്രയായി, പക്ഷെ അവസാന നിമിഷവും നായിക ബോണിക്കൊപ്പമായിരുന്നു

source: malayali vartha

Don`t copy text!