Malayalam Article

ഇവനെപ്പോലുള്ള കാമ പ്രാന്തന്‍മാരെ സമൂഹം തിരിച്ചറിയണം: തുടര്‍പഠനത്തിന് സഹായം അഭ്യര്‍ത്ഥിച്ച് നിര്‍ധന വിദ്യാര്‍ത്ഥിനി നല്‍കിയ നമ്പറിലേക്ക് അശ്ളീലം പറഞ്ഞു നിരന്തരം മെസ്സേജ് അയച്ച യുവാവിന് എതിരേ പ്രതിഷേധം കത്തുന്നു

തിരുവനന്തപുരം: പ്ലസ്ടു പരീക്ഷയില്‍ മികച്ച വിജയം നേടിയ വിദ്യാര്‍ത്ഥിനിയ്ക്ക് തുടര്‍പഠനത്തിന് സഹായം അഭ്യര്‍ത്ഥിച്ച് ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്ത നമ്പറിലേക്ക് യുവാവിന്റെ അശ്ലീല സന്ദേശങ്ങള്‍. സഹായം അഭ്യര്‍ത്ഥിച്ചുള്ള പോസ്റ്റിനൊപ്പം പെണ്‍കുട്ടിയെ ബന്ധപ്പെടാനുള്ള നമ്പര്‍ നല്‍കിയിരുന്നു. ഇതാണ് യുവാവ് ദുരുപയോഗം ചെയ്യുന്നത്. അരുണ്‍ പുനലൂര്‍ എന്ന ഫ്രീലാന്‍സ് ഫോട്ടോഗ്രാഫറാണ് പെണ്‍കുട്ടിയ്ക്ക് പഠനസഹായം അഭ്യര്‍ത്ഥിച്ച് പോസ്റ്റിട്ടത്. തുടര്‍ന്ന് നിരന്തരമായി യുവാവ് വ്യത്യസ്ത നമ്പറുകളില്‍ നിന്ന് വിളിച്ചും മെസേജ് അയച്ചും ശല്യപ്പെടുത്തുകയാണെന്ന് അരുണ്‍ പറയുന്നു.

ജീവിതത്തിലാദ്യമായി ഒരു മൊബൈല്‍ ഉപയോഗിച്ചു തുടങ്ങിയ കുട്ടി ഫോണ്‍ റിംഗ് ചെയ്താല്‍ പേടിയ്ക്കുന്ന അവസ്ഥയിലാണിപ്പോ. അത്രയ്ക്കു മോശമായ മെസേജുകളാണു ഇവന്‍ അയച്ചു കൊണ്ടിരിയ്ക്കുന്നത്. സഹായവുമായി പലരും വിളിയ്ക്കുകയും ചെയ്യുന്നതിനാല്‍ ഈ നമ്പര്‍ മാറ്റാനും പറ്റാത്ത അവസ്ഥയാണിപ്പോഴെന്നും അരുണ്‍ പോസ്റ്റില്‍ പറയുന്നു.

 

 

സംഭവത്തെകുറിച്ചുള്ള അരുണ്‍ പുനലൂരിന്റെ പോസ്റ്റ്:
കുറച്ചു ദിവസം മുമ്പ് എന്റെയൊരു
സുഹൃത്തിട്ടിരുന്ന്‌ന പോസ്റ്റ് ഞാന്‍ ഷെയര്‍ ചെയ്തിരുന്നു…
പത്തിലും പ്ലസ്റ്റൂവിനും മണ്ണെണ്ണ
വിളക്കിന്റെ വെളിച്ചത്തിലിരുന്നു പഠിച്ച് ഫുള്‍ എ പ്ലസ് വാങ്ങിച്ച ഒരു പെണ്‍ കുഞ്ഞിനു തുടര്‍ന്നു പഠിയ്ക്കാന്‍ സഹായം അന്‍ഹ്യര്‍ത്ഥിച്ചു കൊണ്ടുള്ള പോസ്റ്റായിരുന്നു അത്…
ആര്‍ക്കെങ്കിലും വിളിച്ചു
വിവരങ്ങളന്വേഷിയ്ക്കണമെങ്കില്‍
എന്നു കരുതിയാണു
മൊബെയില്‍ നംബര്‍ ഉള്‍പ്പടെ പോസ്റ്റില്‍ ഉള്‍ക്കൊള്ളിച്ചിരുന്നത്..

(ഈ കുട്ടിയ്ക്കു ഫോണില്ലാത്തതിനാല്‍ അയല്‍ വക്കത്തെ നല്ല മനസ്സുള്ള ഒരാള്‍ ഈ ആവശ്യത്തിനു വേണ്ടി താല്‍ക്കാലികമായി കൊടുത്തതാണീ ഫോണ്‍ )
കുറച്ചു നല്ല മനസ്സുകള്‍ അവള്‍ക്കു സഹായങ്ങള്‍ എത്തിക്കാമെന്നു അറിയിയ്ക്കുകയും ചെയ്തു…
ഈ ഫോണ്‍ നംബര്‍ കണ്ട ഏതോ ഒരു പുന്നാര മോന്‍ 24 മണിയ്ക്കൂറും
ഈ കുഞ്ഞിനെ ഫോണ്‍ ചെയ്ത് ശല്യ പ്പെടുത്തിക്കൊണ്ടിരിയ്ക്കുകയാണു….
അവനിപ്പോ ഈ കുഞ്ഞു പെണ്ണിനോട് ഫോണ്‍ സെക്‌സ് വേണമത്രേ..
ജീവിതത്തിലാദ്യമായി ഒരു മൊബെയില്‍ ഉപയോഗിച്ചു തുടങ്ങിയ ഈ കുട്ടി ഫോണ്‍ റിംഗ് ചെയ്താല്‍ പേടിയ്ക്കുന്ന അവസ്ഥയിലാണിപ്പോ…

 

 

അത്രയ്ക്കു മോശമായ മെസേജുകളാണു ഇവന്‍ അയച്ചു കൊണ്ടിരിയ്ക്കുന്നത്….
പോസ്റ്റ് ധാരാളം ഷെയര്‍ ചെയ്തു പോവുകയും സഹായവുമായി പലരും വിളിയ്ക്കുകയും ചെയ്യുന്നതിനാല്‍ ഈ നംബര്‍ ഉപേക്ഷിയ്ക്കാനും പറ്റാത്ത അവസ്ഥയാണിപ്പോള്‍…
നമ്മുടെ ശ്രദ്ദയില്‍ പെട്ടിട്ടും കാണാത്ത മട്ടില്‍ പോയിട്ട് ജിഷയ്ക്കുണ്ടായതു
പോലൊരു ദുരന്തം ഇനിയൊരു കുട്ടിയ്ക്കും നമ്മുടെ അറിവില്‍ ഉണ്ടാകരുതെന്നു വച്ചിട്ടാണു ആ കുഞ്ഞിനു തുടര്‍ന്നു പഠിയ്ക്കാനുള്ള സഹായം ചെയ്യാന്‍
നമ്മളോരോരുത്തരും ആ വാര്‍ത്ത ഷെയര്‍ ചെയ്തും പൈസ കളക്റ്റ് ചെയ്തും
ആ കുഞ്ഞിനെ സഹായിയ്ക്കാനിറങ്ങിത്തിരിച്ചത്…
അപ്പോളാണു ഈ പന്നപ്പൊലയാടി മോന്‍ നിരാലംബയായ ഈ കുഞ്ഞിനെ നിരന്തരം ഈ 2 നംബറുകളില്‍ നിന്നു വിളിച്ചും
മെസേജ് അയച്ചും ശല്യം ചെയ്തു കൊണ്ടിരിയ്ക്കുന്നത്….
എണീറ്റു നില്‍ക്കാന്‍ ജീവനില്ലാത്ത
ആ കുരുന്നു കൊച്ചിന്റെ ഫോട്ടോ കണ്ടിട്ട് ഇങ്ങനൊക്കെ പറയാന്‍ തോന്നുന്നല്ലോടാ പരമ പൂ **മോനെ നിനക്കു…

മലയാളികളെ മൊത്തം പറയിപ്പിക്കാനായിട്ടുണ്ടായ പന്ന നായിന്റെ മോനേ…
ഇവനെപ്പോലുള്ള മനോ രോഗികളാണു പൊടിക്കുഞ്ഞുങ്ങളെപ്പോലും റേപ്പ് ചെയ്യാന്‍ നടക്കുന്നത്…
മനസാക്ഷിയുള്ള സുഹൃത്തുക്കള്‍ ഇത് മാക്‌സിമം ഷെയര്‍ ചെയ്യണം..
ഇവനെപ്പോലുള്ള കാമ പ്രാന്തന്മാരെ സമൂഹം തിരിച്ചറിയണം ഇല്ലെങ്കില്‍
ഇവനൊക്കെ ജീവിയ്ക്കുന്നതിന്റെ പരിസരത്ത് ഒരൊറ്റ പെണ്‍ കുഞ്ഞുങ്ങള്‍ക്കും ജീവിയ്ക്കാനാവില്ല…

ഈ പുന്ന്‌നാര മോനെ വെറുതേ വിടാന്‍ പറ്റില്ല …
എല്ലാക്കാലത്തും ആളുകള്‍ പേടിച്ചിരിയ്ക്കുന്ന്‌നതും നിസംഗത പാലിക്കുന്നതുമാണു ഇത്തരം ക്രിമിനലുകളെ നാട്ടില്‍ വളര്‍ത്തുന്നത്

കടപ്പാട്kctvlive 

Trending

To Top
Don`t copy text!