"ഇവൾ നോക്കിച്ചിരിച്ചാൽ ; മരണം ഉറപ്പ്" - മലയാളം ന്യൂസ് പോർട്ടൽ
Malayalam Article

“ഇവൾ നോക്കിച്ചിരിച്ചാൽ ; മരണം ഉറപ്പ്”

ചിരിക്കാൻ പോലും അനുവാദമില്ലാത്ത പെൺകുഞ്ഞുങ്ങളുള്ള ഒരു നാടുണ്ട്. പെൺകുഞ്ഞുങ്ങളുടെ ചിരി സ്വർഗത്തിലേക്കുള്ള ക്ഷണമാണ്. അവൾ ആരെനോക്കി ചിരിച്ചാലും അധികം താമസമില്ലാതെ അയാൾ മരണപ്പെടും. കുട്ടിദൈവങ്ങൾക്ക് പേരുകേട്ട നേപ്പാളിലെ പെൺദൈവങ്ങൾക്കാണ് ചിരിമാഞ്ഞ മുഖവുമായി നടക്കുന്നത്.

കുമാരികൾ എന്നാണ് ഈ പെൺദൈവങ്ങൾ അറിയപ്പെടുന്നത്. രണ്ടു മുതൽ ആറു വയസുവരെയുള്ള പെൺകുഞ്ഞുങ്ങൾക്കു മാത്രമേ കുമാരികളാകാൻ അവകാശമുള്ളൂ. തലേജു എന്ന ദേവതയുടെ പ്രതിരൂപങ്ങളെന്നു വിശ്വസിക്കപ്പെടുന്ന പെൺകുഞ്ഞൾ ഋതുമതിയാവുന്നതോടെ അവരുടെ ദൈവീക ശക്തി നഷ്ടപ്പെടുമെന്നും കരുതപ്പെടുന്നു. പ്രധാനമായും നേവാരി സമുദായത്തിൽ നിന്നോ ഷാക്യാകുലത്തിൽ നിന്നോ ആണ് കുമാരികളാകാനുള്ള പെൺകുഞ്ഞുങ്ങളെ തിരഞ്ഞെടുക്കുന്നത്

കഠിനമായ നിഷ്ഠകളും ആചാരങ്ങളുമാണ് കുമാരികളാവാൻ പോകുന്ന പെൺകുഞ്ഞുങ്ങളെ കാത്തിരിക്കുന്നത്. കുമാരികളുടെ പാദം നിലത്തു സ്പർശിക്കാൻ പാടില്ല എന്നതാണ് അതിലൊരു വിശ്വാസം. പ്രധാനപ്പെട്ട ഉത്സവങ്ങൾക്കോ ആഘോഷങ്ങൾക്കോ മാത്രം പുറത്തിറങ്ങുന്ന കുമാരികളെ ചുമലിലേറ്റിയാണ് രഥത്തിലേക്ക് എഴുന്നള്ളിക്കുക. കുമാരികളാകുന്നതോടെ പുറംലോകവുമായുള്ള ഇവരുടെ ബന്ധം വിച്ഛേദിക്കപ്പെടുന്നു.

nepal-jpg-image-576-432

വിദ്യാഭ്യാസമുപേക്ഷിച്ച് ഉറ്റവരെയും ഉടയവരെയും ഉപേക്ഷിച്ച് ഏകാന്തമായ ജീവിതം നയിക്കണം. ദേവിയുടെ പ്രതിരൂപമായി ഇവരെക്കരുതുന്നതിനാൽ നിത്യവും ഇവരെ പൂജിക്കുകയും ആരാധിക്കുകയും ചെയ്യും. മത്സ്യം മാംസം തുടങ്ങിയ

ഭക്ഷണങ്ങളുപയോഗിക്കാൻ പാടില്ല. കുമാരികളുമായി അടുത്തിടപഴകാൻ അനുവാദമുള്ളവരും ചിട്ടവട്ടങ്ങൾ കർശനമായി പാലിക്കണം. വിലക്കപ്പെട്ട ആഹാരങ്ങളോ തുകലുപയോഗിച്ചുള്ള സാധനങ്ങളോ ഉപയോഗിക്കാൻ ഇവർക്കും അനുവാദമില്ല.

ദേവീ സങ്കൽപത്തിലുള്ള കുമാരിമാരുടെ ദർശനം പുണ്യമാണെന്നാണ് ഇവരുടെ വിശ്വാസം. കുമാരിമാർ തങ്ങളെ നോക്കുന്നതു തന്നെ ഒരു അനുഗ്രഹമാണെന്നു പറയുമ്പോഴും അവളുടെ ചിരിയെ ഭക്തർ ഭയക്കുന്നു.

Join Our WhatsApp Group

Trending

To Top
Don`t copy text!