ഇവൾ രേഖ, കടലിന്റെ സ്പന്ദനം അറിഞ്ഞ കടലമ്മയുടെ മകൾ - മലയാളം ന്യൂസ് പോർട്ടൽ
Malayalam Article

ഇവൾ രേഖ, കടലിന്റെ സ്പന്ദനം അറിഞ്ഞ കടലമ്മയുടെ മകൾ

നാട്ടുകാരെ മുഴുവൻ അത്ഭുതപ്പെടുത്തുകയാണ് മത്സ്യബന്ധനം നടത്താൻ ലൈസൻസ് നേടിയ ഇന്ത്യയിലെ ആദ്യത്തെ സ്ത്രീ. എല്ലാ മേഖലകളിലും സ്ത്രീ സാനിധ്യം ശക്തമാകുന്ന സാഹചര്യത്തിൽ ശബരിമലയിലെ സ്ത്രീ പ്രേവേശനം നാടിനെ ഒന്നടങ്കം ഇളക്കി മറിക്കുകയാണ്. അതേസമയം ആഴക്കടലിലെ കൊമ്പൻ സ്രാവുകളെ പിടിക്കുന്ന കടപ്പുറത്തെ പെൺ പുലിയുടെ കഥ ചർച്ചയാക്കുകയാണ് സമൂഹ മാധ്യമങ്ങൾ.

ഇന്ത്യയിലെ ആദ്യത്തെ മത്സ്യബന്ധന വനിതാ തൊഴിലാളി ആയ തൃശൂർ ചാവക്കാട് സ്വദേശിനി രേഖ നാട്ടുകാർക്ക് അത്ഭുതം തന്നെയാണ്. മത്സ്യബന്ധനത്തിനായി ചെറുവള്ളത്തിൽ ഭർത്താവിനോടൊപ്പമുള്ള കടൽ യാത്ര ദിശാ സൂചിക പോലും ഉപയോഗിക്കാതെ. കടൽ തിരമാലകളോട് പോരാടി 4 മക്കളെ വളർത്താനുള്ള ഈ അമ്മയുടെ പോരാട്ടം നേരം പുലരുമ്പോൾ തന്നെ തുടരും ഭർത്താവ് കാർത്തികേയനൊപ്പമാണ് പഴയ ബോട്ടിൽ അവർ മീൻ പിടിക്കാനായി ആഴക്കടലിലേക്ക് പോകുന്നത്. ദിശാ സൂചികയുടെ പോലും സഹായമില്ലാതെ 20 മുതൽ 30 നോട്ടിക്കൽ മൈൽ വരെ ഈ ദമ്പതികൾ തുഴഞ്ഞ് പോകും. പാരബര്യമായി കിട്ടിയ കഴിവും കടലമ്മയുടെ തുണയുമാണെന്നാണ് മറുപടി. ഭർത്താവിനൊപ്പം ആദ്യം ഉണ്ടായിരുന്ന 2 ജീവനക്കാർ പണി നിർത്തി പോവുകയും പകരം പുതിയ പണിക്കാരെ വിളിക്കാനോ അവർക്ക് ശമ്പളം കൊടുക്കാനോ ഇല്ലാതെ ബുദ്ധിമുട്ടുകയും ചെയ്തപ്പോൾ 10 വർഷം മുമ്പാണ് ഭർത്താവിനെ സഹായിക്കാൻ രേഖ തന്റെ ഭർത്താവിനൊപ്പം കൂടിയത്. സംസ്ഥാനത്തെ ഫിഷറീസ് ഡിപ്പാർട്ട്മെന്റിന്റെ ലൈസൻസ് ലഭിക്കുന്ന ആദ്യത്തെ വനിതകൂടിയാണ് രേഖ. പുഴകളിലും ചെറു തോടുകളിലുമൊക്കെ മത്സ്യബന്ധനം നടത്തുന്ന നിരവധി സ്ത്രീകൾ ഉണ്ടെങ്കിലും ആഴക്കടലിൽ മത്സ്യബന്ധനം നടത്തുന്ന ഏക വനിതയാണ് രേഖ.

Trending

To Top
Don`t copy text!