Film News

ഈ കറുമ്പന്‍റെ കൂടെ എനിക്ക് അഭിനയിക്കാന്‍ പറ്റില്ല എന്നു പറഞ്ഞ ദിവ്യ ഉണ്ണിയ്ക്ക് കാലം കാത്തുവെച്ചത്…..!!!!

മലയാളത്തിലെ മുന്‍കാല നായികനടി ദിവ്യ ഉണ്ണിയുടെ വിവാഹമോചന വാര്‍ത്ത സോഷ്യല്‍ മീഡിയയിലേയും ഓണ്‍ലൈന്‍ പോര്‍ട്ടലുകളിലേയും ഹോട്ട് ന്യൂസുകളില്‍ ഒന്നായിരുന്നു. ഭര്‍ത്താവ് ഡോ. സുധീര്‍ ശേഖറുമായുള്ള ഈഗോ ക്ലാഷുകളാണ് ദിവ്യാ ഉണ്ണിയുടെ വിവാഹമോചനത്തിന് കാരണം ആയതെന്നാണ് റിപ്പോര്‍ട്ട്. അമേരിക്കയില്‍ നാല് നൃത്തവിദ്യാലയങ്ങളാണ് ദിവ്യാ ഉണ്ണി നടത്തിയിരുന്നത്.

നൃത്ത വിദ്യാലയത്തിലെ തിരക്കുകള്‍ മാറ്റിവയ്ക്കാനും സ്കൂളുകള്‍ അടച്ചു പുട്ടാനും സുധീര്‍ നിര്‍ദ്ദേശിച്ചിരുന്നതായും റിപ്പോര്‍ട്ടുകള്‍ പുറത്തു വരുന്നു. എന്നാല്‍ നൃത്ത വിദ്യാലയങ്ങള്‍ അടച്ചു പുട്ടണമെന്ന നിര്‍ദ്ദേശത്തോട് ദിവ്യയ്ക്ക് യോജിക്കാനായില്ല. ഇതാണ് വിവാഹമോചനത്തിലേക്ക് നയിച്ചതെന്നാണ് സൂചന.

അതെന്തായാലും അന്തരിച്ച നടന്‍ കലാഭവന്‍ മണിയെ ദിവ്യാ ഉണ്ണി വര്‍ഷങ്ങള്‍ക്ക് മുമ്ബ് അപമാനിയ്ക്കുകയും വേദനിപ്പിയ്ക്കുകയും ചെയ്ത ഒരു സംഭവം ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിയ്ക്കുകയാണ്. മണിയ്ക്കൊപ്പം ഒരു സീനില്‍ അഭിനയിയ്ക്കാന്‍ സംവിധായകന്‍ ആവശ്യപ്പെട്ടപ്പോള്‍ ‘ഈ കറുമ്ബന്റെ കൂടെ എനിക്ക് അഭിനയിക്കാന്‍ പറ്റില്ല’ എന്നു പറഞ്ഞ് മണിയെ ദിവ്യ ഉണ്ണി അപമാനിച്ചു എന്നാണ് പ്രചരിയ്ക്കുന്ന പോസ്റ്റ്.

സോഷ്യല്‍ മീഡിയയില്‍ പ്രചരിയ്ക്കുന്ന പോസ്റ്റിലേക്ക്; 

കലാഭവന്‍മണി സിനിമയില്‍ വന്ന സമയം. വിനയന്റെ ഒരു ഫിലിമില്‍ ദിലീപിനോടൊപ്പം മണി അഭിനയിക്കുന്നു.. നായിക പുതു മുഖം. നായികയുടെ മുറച്ചെറുക്കനായി മണി. ആ സിനിമയില്‍ ഒരു സ്വപ്ന ഗാനരംഗത്തു മണി തന്റെ മുറപ്പെണ്ണുമായി ഉള്ള പ്രണയരംഗം ഉണ്ട്.. പക്ഷെ ആ സീന്‍ എടുക്കാന്‍ നേരം നായിക നടി പറഞ്ഞു ‘ഈ കറുമ്ബന്റെ കൂടെ എനിക്ക് അഭിനയിക്കാന്‍ പറ്റില്ല ‘അന്ന് മണി അനുഭവിച്ച മാനസിക വിഷമത്തെ കുറിച്ച്‌ അദ്ദേഹം പല അഭിമുഖത്തിലും പറഞ്ഞിട്ടുണ്ട്..

പിന്നീട് മലയാളത്തില്‍ അവസരം കുറഞ്ഞപ്പോള്‍ ഈ നടി തമിഴില്‍ അഭിനയിച്ചത് മണിയേക്കാള്‍ കറുത്ത പാര്‍ത്ഥിപന്റെ കൂടെ ആയിരുന്നു. വര്‍ഷങ്ങള്‍ കഴിഞ്ഞു മണി വലിയ നടന്‍ ആയി.. നായകന്‍ ആയി . പല സുന്ദരികളും മണിയുടെ നായിക ആയി .. ലോക സുന്ദരി ഐശ്വര്യ റായ് വരെ മണിയോടൊപ്പം അഭിനയിച്ചു (എന്തിരന്‍). പക്ഷെ ഈ നടി ഫീല്‍ഡ് ഔട്ട് ആയി..

അമേരിക്കകാരനായ ഒരു വെളുത്തു തുടുത്ത മലയാളിയെ കല്യാണം കഴിച്ചു. ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ നിറഞ്ഞു നില്‍ക്കുന്നത് ഈ നടിയുടെ വിവാഹ മോചന വാര്‍ത്ത ആണ്. ‘ഗുണപാഠം .മാനുഷിക ബന്ധങ്ങള്‍ നില നില്‍ക്കുന്നത് തൊലി നിറത്തില്‍ അല്ല’.

നമ്മുടെ മണിച്ചേട്ടന്റെ ജീവിതത്തിലേക്ക് ഒരു തിരിഞ്ഞു നോട്ടം 

കലാഭവൻ മണി ഒരു മലയാള സിനിമാ നടനാണ്. തമിഴ്, തെലുങ്ക് മുതലായ തെന്നിന്ത്യൻ ഭാഷാ സിനിമകളിലും അഭിനയിച്ചിട്ടുണ്ട്. കൊച്ചിൻ കലാഭവൻ മിമിക്സ് പരേഡിലൂടെയാണ് കലാരംഗത്ത് സജീവമായാത്. കോമഡി വേഷങ്ങളിലൂടെ സിനിമയിൽ തുടക്കമിട്ടു. പിൽക്കാലത്ത് നായകനായി വളർന്നു. നാടൻ പാട്ടുകളുടെ അവതരണം, ആലാപനം എന്നിവയിലും കഴിവ് തെളിയിച്ചു.

കേരളത്തിലെ നാട്ടിൻപുറങ്ങളിൽ പാടി പ്രചരിച്ചിരുന്ന നാടൻ പാട്ടുകളും പുതിയ തലമുറയിലെ സിനിമാ സംഗീതത്തിനു സമാന്തരമായി ശ്രീ അറുമുഖൻ വെങ്കിടങ്ങ്‌ എഴുതിയ നാടൻ വരികളും നാടൻ ശൈലിയിൽത്തന്നെ അവതരിപ്പിച്ചായിരുന്നു മണി ജന ശ്രദ്ധ പിടിച്ചുപറ്റിയത്‌.

തൃശ്ശൂർ ജില്ലയിലെ ചാലക്കുടിയിൽ ജനനം. അക്ഷരം എന്ന ചലച്ചിത്രത്തിലെ ഒരു ഓട്ടോ ഡ്രൈവറുടെ വേഷത്തിൽ ചലച്ചിത്രലോകത്തെത്തിയെങ്കിലും സുന്ദർദാസ്, ലോഹിതദാസ് കൂട്ടുകെട്ടിന്റെ സല്ലാപം എന്ന ചലച്ചിത്രത്തിലെ ചെത്തുകാരൻ രാജപ്പന്റെ വേഷം മണിയെ മലയാളചലച്ചിത്രരംഗത്ത് ശ്രദ്ധേയനാക്കി. 2009-ലെ നെഹ്രുട്രോഫി വള്ളംകളിയിൽ കാരിച്ചാൽ ചുണ്ടന്റെ അമരക്കാരനായും ഇദ്ദേഹം ശ്രദ്ധേയനായി.

ചലച്ചിത്രരംഗത്തും മറ്റും സജീവമായി നിൽക്കുമ്പോഴാണ് 2016 മാർച്ച് 6-ന് തികച്ചും അപ്രതീക്ഷിതമായി മണി മരണത്തിന് കീഴടങ്ങിയത്. മരിയ്ക്കുമ്പോൾ 45 വയസ്സേ അദ്ദേഹത്തിനുണ്ടായിരുന്നുള്ളൂ. കരൾ രോഗത്തെത്തുടർന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിയ്ക്കേ ആയിരുന്നു അന്ത്യം. അതേ സമയം അദ്ദേഹത്തിന്റെ ശരീരത്തിൽ മാരകമായ വിഷാംശം കണ്ടെത്തുകയും ചെയ്തു.

തന്മൂലം വിഷമദ്യം കുടിച്ചിട്ടാകാം അദ്ദേഹം മരിച്ചതെന്ന് ചിലർ സംശയം പ്രകടിപ്പിയ്ക്കുന്നു. അതേ സമയം, മണിയെ സുഹൃത്തുക്കൾ കൊന്നതാണെന്ന് അദ്ദേഹത്തിന്റെ അനുജനും നർത്തകനുമായ രാമകൃഷ്ണൻ പറയുകയുണ്ടായി. തുടർന്ന് ചാലക്കുടി പോലീസ് കേസ് രജിസ്റ്റർ ചെയ്തു.

മണിയുടെ മൃതദേഹം തൃശ്ശൂർ മുളങ്കുന്നത്തുകാവ് മെഡിക്കൽ കോളേജിൽ പോസ്റ്റ്മോർട്ടം നടത്തിയശേഷം ചാലക്കുടിയിലെ വീട്ടുവളപ്പിൽ പൂർണ ഔദ്യോഗിക ബഹുമതികളോടെ സംസ്കരിച്ചു. മണിയോടുള്ള ആദരസൂചകമായി ചാലക്കുടിയിൽ അന്ന് ഹർത്താൽ ആചരിച്ചു.

Trending

To Top
Don`t copy text!