ഈ ചിരിക്കുള്ളിൽ ഒളിപ്പിച്ചു വെച്ചിരിക്കുകയാണ് അവളുടെ എല്ലാ വേദനകളൂം ; ഭാവനയുടെ പുതിയ ചിത്രം വൈറലാകുന്നു! - മലയാളം ന്യൂസ് പോർട്ടൽ
Film News

ഈ ചിരിക്കുള്ളിൽ ഒളിപ്പിച്ചു വെച്ചിരിക്കുകയാണ് അവളുടെ എല്ലാ വേദനകളൂം ; ഭാവനയുടെ പുതിയ ചിത്രം വൈറലാകുന്നു!

മലയാള സിനിമയിൽ പരിമളമായിട്ടായിരുന്നു അവളുടെ ചൂവടുവെപ്പ് .പിന്നീടങ്ങോട്ട് പ്രേക്ഷകരുടെ പ്രിയപ്പെട്ട നായികയാവാൻ അധിക കാല താമസം വേണ്ടി വന്നില്ല .സിനിമയില്‍ അല്പം കുസൃതിക്കാരിയും കുറുമ്പിക്കാരിയുമായ നായികയാണെങ്കിലും ജീവിതത്തില്‍ കരുത്തുള്ള പെണ്‍കുട്ടി തന്നെയാണ് ഭാവന.

 

പ്രതികൂല സാഹചര്യങ്ങളെ അതിജീവിച്ച്, ചിരിച്ചുകൊണ്ട് എഴുന്നേറ്റ് നിന്ന ഭാവന നായികമാര്‍ക്കെന്നല്ല, സ്ത്രീകള്‍ക്ക് തന്നെ മാതൃകയാണ്…

ഭാവനയുടെ ഒരു പുതിയ ഫോട്ടോ ഇന്റര്‍നെറ്റില്‍ വൈറലാകുന്നു. തീര്‍ത്തും ആര്‍ട്ടിഫിഷലായ ചിരിയോടെ ഭാവന നില്‍ക്കുന്നതാണ് ചിത്രം. ആ ചിരിയില്‍ ഭാവന കടിച്ചമര്‍ത്തിയ വേദനകളുണ്ട് എന്നാണ് ആരാധകര്‍ പറയുന്നത്… ഉണ്ടെങ്കിലും ഇല്ലെങ്കിലും ഫോട്ടോ ഗംഭീരമാണ്.

കന്നട നിര്‍മാതാവ് നവീനുമായുള്ള കല്യാണത്തിന്റെ തിരക്കുകളിലാണ് ഭാവന. അടുത്ത വര്‍ഷം ആദ്യം വിവാഹമുണ്ടാവും. മലയാള സിനിമാ പ്രേമികളും സിനിമാ പ്രവര്‍ത്തകരും കാത്തിരിയ്ക്കുന്ന വിവാഹമാണ് ഭാവനയുടേത്. പ്രണയ സഫല്യത്തിന്റെ മുഹൂര്‍ത്തങ്ങള്‍ക്ക് ഇനി മാസങ്ങള്‍ മാത്രം ബാക്കി.

അതിന് മുന്‍പ് ചെയ്തു തീര്‍ക്കേണ്ട ചിത്രങ്ങളുടെ തിരക്കുകളിലാണ് ഇപ്പോള്‍ നടി. ടഗരു എന്ന കന്നട ചിത്രത്തിലാണ് ഭാവന നിലവിവില്‍ അഭിനയിച്ചുകൊണ്ടിരിയ്ക്കുന്നത്. മലയാളത്തില്‍ പൊതുവെ സെലക്ടീവായ ഭാവനയുടേതായി ഏറ്റവുമൊടുവില്‍ റിലീസ് ചെയ്ത ചിത്രം ആദം ജോആനാണ്.

പ്രേക്ഷകര്‍ക്ക് ഏറെ പ്രിയപ്പെട്ട യുവതാരമാണ് ഭാവന. വ്യത്യസ്ത കഥാപാത്രങ്ങളുമായി മുന്നേറുന്നതിനിടയിലാണ് താരം വിവാഹിതയാവാന്‍ പോകുന്നുവെന്ന് വാര്‍ത്തകള്‍ പ്രചരിച്ചത്. നേരത്തെ പല താരങ്ങളുമായി ബന്ധപ്പെട്ട് ഗോസിപ്പ് പ്രചരിച്ചിരുന്നു. കന്നഡ താരവും നിര്‍മ്മാതാവുമായ നവീനാണ് ഭാവനയെ വിവാഹം ചെയ്യുന്നത്.

അഞ്ച് വര്‍ഷം നീണ്ടു നിന്ന പ്രണയത്തിനൊടുവിലാണ് ഇവര്‍ വിവാഹിതരാവാന്‍ തീരുമാനിച്ചത്. അടുത്ത സുഹൃത്തുക്കളുടെയും ബന്ധുക്കളുടെയും സാന്നിധ്യത്തില്‍ ഇവരുടെ വിവാഹ നിശ്ചയം നടത്തിയിരുന്നു. മഞ്ജു വാര്യര്‍, സംയുക്ത വര്‍മ്മ തുടങ്ങിയവര്‍ നിശ്ചയത്തില്‍ പങ്കെടുത്തിരുന്നു. ചടങ്ങിന്റെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയിലൂടെ പ്രചരിച്ചിരുന്നു. അടുത്തിടെയാണ് ഭാവനയുടെ വിവാഹം മാറ്റി വെച്ചുവെന്ന തരത്തില്‍ വാര്‍ത്തകള്‍ പ്രചരിച്ചത്.

അടുത്തിടെയാണ് ഭാവനയുടെ വിവാഹം മാറ്റിവെച്ചുവെന്നുള്ള വാര്‍ത്തകല്‍ പ്രചരിച്ചത്. സോഷ്യല്‍ മീഡിയയിലൂടെ ഈ വാര്‍ത്ത വൈറലായിരുന്നു. കാരണം വ്യക്തമാക്കിയിരുന്നില്ല.

അടിസ്ഥാനരഹിതമായ കാര്യങ്ങളാണ് ഭാവനയുടെ വിവാഹവുമായി ബന്ധപ്പെട്ട് പ്രചരിച്ചിരിക്കുന്നുതെന്ന് താരത്തോട് അടുത്ത വൃത്തങ്ങള്‍ പറയുന്നു. വിവാഹം മാറ്റിവെക്കാനയി തീരുമാനിച്ചിരുന്നില്ല.

വിവാഹത്തോടെ സിനിമയില്‍ നിന്നും അകലുന്ന താരങ്ങളുടെ കൂട്ടത്തില്‍ ഭാവന ഉള്‍പ്പെടില്ല എന്നുള്ള റിപ്പോര്‍ട്ടുകളാണ് ഇതുവരെ പുറത്തുവന്നിട്ടുള്ളത്. വിവാഹ ശേഷവും അഭിനയം തുടരുമെന്ന് താരം വ്യക്തമാക്കിയിരുന്നു.

 

Join Our WhatsApp Group

Trending

To Top
Don`t copy text!