Malayalam Article

ഈ പെന്‍സില്‍ ചിത്രങ്ങള്‍ക്ക് മുമ്പില്‍ ക്യാമറ ചിത്രങ്ങള്‍ തോറ്റ് പോകും…

ടെക്സാസില്‍ നിന്നുമുള്ള റെടോസ്കിംഗ് എന്ന ചിത്രകാരനാണ് പെന്‍സില്‍ കൊണ്ട് കണ്ണുകളുടെ മായാജാലം തീര്‍ത്തത്. ഇന്‍റ്റര്‍ നെറ്റില്‍ ആണ് റെടോസ്കിംഗ് തന്‍റെ ചിത്രങ്ങള്‍ എല്ലാം പ്രദര്‍ശിപ്പിക്കുന്നത്. ഇതിനുമുന്‍പ്പും കണ്ണുകളുടെ ചിത്രം പലരും വരച്ചിടുണ്ടെങ്കിലും റെടോസ്കിംഗ്യുടെ ചിത്രങ്ങളെ വ്യത്യസ്തമാക്കുന്നത് മറ്റുചില ഘടകങ്ങളാണ്.

കണ്ണുകളുടെ ചിത്രം ക്യാമറയില്‍ പകര്‍ത്തുന്നത് തന്നെ ഏറ്റുവും വിഷമകരമായ ഒരു കാര്യമാണ്. അപ്പോഴാണ്‌ ക്യാമറ ചിത്രങ്ങള്‍ തോറ്റുപോകുന്ന തരത്തിലുള്ള കണ്ണുകളുടെ പെന്‍സില്‍ ചിത്രങ്ങളുമായി ഒരു ചിത്രകാരന്‍ കലാപ്രേമികളെ അത്ഭുതപെടുത്തുന്നത്.

പ്രിസ്മാക്‌ കളര്‍ പെന്‍സിലുകള്‍, വെള്ള ജെല്‍ പേന, ഒരു കീറിയ ടാന്‍ പേപ്പര്‍ തുടങ്ങിയ ഏറ്റുവും അടിസ്ഥാനമായ വസ്തുക്കള്‍ ഉപയോഗിച്ചാണ് റെടോസ്കിംഗ് തന്‍റെ ചിത്രങ്ങള്‍ വരച്ചിരിക്കുന്നത്. മനോഹരമായ ഈ ചിത്രങ്ങള്‍ നിങ്ങളും ഒന്ന് കണ്ടു നോക്കു.

 

Trending

To Top
Don`t copy text!