Current Affairs

ഉത്തര്‍പ്രദേശില്‍ ടിവി പൊട്ടിത്തെറിച്ച് 3 കുട്ടികള്‍ മരിച്ചു

ഉത്തർ പ്രദേശിലെ ലക്നൌവിലാണ് ദാരുണമായ ഈ സംഭവം നടന്നത്. കുട്ടികൾ മരിച്ചത് ടി വി പൊട്ടിത്തെറിച്ചതോടെ ഉണ്ടായ വിഷപ്പുക ശ്വസിച്ചാണ് എന്നാണ് നിഗമനം. കുട്ടികൾ ഉറങ്ങിയിരുന്ന മുറിയിലെ ടിവിയായിരുന്നു പൊട്ടിത്തെറിച്ചത്.

മുറിയിൽ വിഷപ്പുക നിറഞ്ഞതോടെ ശ്വാസം മുട്ടിയാണ് കുട്ടികൾ മരിച്ചത്. പ്രാഥമിക നിഗമനം ഷോർട്ട് സെർക്യൂട്ടാണ് ടെലിവിഷൻ പൊട്ടിത്തെറിക്കാൻ കാരണമായത് എന്ന് എന്നാണ്. വീട്ടിൽ സംഭവ സമയം  മാതാപിതാക്കൾ ഉണ്ടായിരുന്നില്ല.

അപകടത്തിൽ മരിച്ചത് എട്ടുവയസിനും 12 വയസിനും ഇടയിൽ പ്രായമുള്ള കുട്ടികളാണ്. വീട്ടിൽ മാതാപിതാക്കൾ   ഇല്ലായിരുന്ന സമയമായതിനാല്‍ കുട്ടികളെ മുറിയിൽ നിന്നും മാറ്റാൻ സാധിച്ചില്ല. അതായിരുന്നു മരണമുണ്ടാകാനുള്ള കാരണം.

Trending

To Top
Don`t copy text!