ഉമ്മയാണ് സാറേ വിജയ് സേതുപതിയുടെ മെയിൻ - മലയാളം ന്യൂസ് പോർട്ടൽ
Film News

ഉമ്മയാണ് സാറേ വിജയ് സേതുപതിയുടെ മെയിൻ

ഉമ്മയാണ് സാറേ വിജയ് സേതുപതി മെയിൻ

ദളപതി വിജയും വിജയ് സേതുപതിയും  ഒന്നിച്ചെത്തുന്ന ലോകേഷ് കനഗരാജിന്റെ മാസ്റ്റർ എന്ന സിനിമ തുടക്കം മുതൽ ചർച്ചകളിൽ മുൻനിരയിൽ ആയിരുന്നു . സിനിമയുടെ ചിത്രീകരണം ഫെബ്രുവരി 29ന് പൂർത്തിയായി . ആരാധകരേയും   സുഹൃത്തുക്കളേയും കെട്ടിപ്പിടിച്ച് കവിളിൽ ചുംബിച്ചു കൊണ്ട് സ്നേഹം പ്രകടിപ്പിക്കുന്നതാണ് വിജയ് സേതുപതിയുടെ പലതരം ഫോട്ടോകൾ നമ്മളിൽ പലരും കണ്ടിട്ട് ഉണ്ടാകാം.അതുപ്പോലെ  ഒരു മനോഹര ചിത്രമാണ് അണിയറപ്രവർത്തകർ പങ്കുവെച്ചിരിക്കുന്നതു.

ഉമ്മയാണ് സാറേ വിജയ് സേതുപതി മെയിൻ

പുതു ചിത്രമായ മാസ്റ്ററിന്റെ ചിത്രീകരണം പൂർത്തിയായതിന്റെ ആഘോഷവേളയിലെ അണിയറപ്രവർത്തകർ എടുത്തെടുത്തതാണ് ഈ ചിത്രം.മാളവിക മോഹനന്‍, ആൻഡ്രിയ ജെർമിയ എന്നിവരാണ് നായികമാര്‍. ശന്തനു ഭാഗ്യരാജ്, അര്‍ജുന്‍ ദാസ്‌ എന്നിവരും മറ്റു പ്രധാന വേഷങ്ങളില്‍ എത്തുന്നു. ചിത്രം ഏപ്രിലിൽ തിയേറ്ററുകളിലെത്തും. അമല പോള്‍ നായികയായ ‘ആടൈ’ എന്ന സിനിമയുടെ  സംവിധായകന്‍ രത്നകുമാറുമായി ചേര്‍ന്ന് ‘മാസ്റ്ററിന്റെ’ തിരക്കഥ രചിച്ചിത്‌ ലോകേഷ് കനഗരാജ് തന്നെയാണ്. എക്സ് ബി ഫിലിം ക്രിയേറ്റേഴ്സാണു നിര്‍മാതാക്കള്‍. സംഗീതം അനിരുദ്ധ് രവിചന്ദര്‍.കൈതി എന്ന ചിത്രത്തിന് ശേഷം ലോകേഷ് കനകരാജ് രചനയും സംവിധാനവും നിർവ്വഹിച്ച് ചിത്രമാണ് മാസ്റ്റർ.ദളപതി വിജയും വിജയ് സേതുപതിയും ഒന്നിച്ചഭിനയിക്കുന്ന ആദ്യ ചിത്രമാണിത്

Trending

To Top