ഊഞ്ഞാൽ

ഒത്തോരു ഊഞ്ഞാല് കെട്ടിത്തന്നമ്മിണി
മുറ്റത്തെ വരിക്ക പ്ലാവിൻകൊമ്പിൽ
അമ്മാനമാടി കളിക്കുന്നുണ്ടമ്മിണി
ചെമ്മാനമന്തിക്ക് ചായുന്നേരം
ഊഞ്ഞാൽപ്പടിയിലര്ന്നാടി വേഗേന
ആങ്ങോട്ടുമിങ്ങോട്ടും ആട്ടമാടി
പോരാ തിടുക്കത്തിലാടിപ്പറക്കണം
അമ്മിണി കൂട്ടിന്നു കൂടെവേണം
ഊഞ്ഞാൽപ്പടിയിൽ പിടിച്ചാക്കമാടി –
ചാമരക്കൊമ്പൊന്നൂലഞ്ഞാടിടുന്നു
ആക്കത്തിലാടുമ്പോളാർത്തുല്ലസിക്കുവാൻ
അയലത്തെകൂട്ടരും ഓടിയെത്തി
അന്തിക്കണയുവാൻ കൂട്ടിലെ പൈങ്കിളി
ചില്ലകൾ തോറും പറന്നിരുന്നു
ചാഞ്ചാട്ടമാടി വരിക്കക്കൊമ്പിൽ കിളി –
കൂടൊന്നുലഞ്ഞാടി വീഴുംപോലെ .
കൂട്ടിലിണക്കിളി കുഞ്ഞിനു ചൂടുംവ –
ച്ചാടിയുലയുന്ന കണ്ടനേരം
വട്ടത്തിൽ പാറിക്കൊണ്ടാകാശ വീഥിയിൽ
നൊമ്പരം കാകാ യെന്നോതിയോതി .
കണ്മിഴിച്ചമ്പാടി മേലേക്കു നോക്കുമ്പോൾ
കൺ രണ്ട് രണ്ടായിരം പോലെയായി
പാപമാണി കിളികുഞ്ഞൊന്നു വീണെന്നാൽ
ശാപ മൊഴിയില്ല മുത്തശ്ശി ചൊല്ലുപോൽ .
ഊഞ്ഞാൽ അഴിക്കുവാൻ ആജ്ഞാ പിച്ചാമ്പാടി –
അമ്മിണിപെണ്ണിൻ്റെ പിമ്പേയോടി
ഇന്നിനി വൈകേണ്ട ഊഞ്ഞാലുമാടണ്ട –
എന്റേതുമാത്രമല്ലിമരങ്ങൾ .

                             ജി .കെ പനക്കുളങ്ങര .

Previous articleവാട്ട്സ്ആപ്പില്‍ പ്രചരിക്കുന്ന ഭീകരജീവിയുടെ യാഥാര്‍ത്ഥ്യം ഇതാണ്.!
Next articleകുട്ടികൾ എല്ലാം അറിയണം