Malayalam Article

എങ്ങും തരംഗമായി പാറുക്കുട്ടി. പ്രേഷകരുടെ മനം കവർന്ന ഈ കൊച്ചുമിടുക്കി ആരാണെന്നറിയണ്ടേ?

ഉപ്പും മുളകും എന്ന പരിപാടിയിലൂടെ പ്രേക്ഷക മനസ് കീഴടക്കിയ കൊച്ചു സുന്ദരിയാണ് പാറുകുട്ടിയെന്നു വിളിക്കുന്ന അമേയ. വളരെ ചെറിയ പ്രായത്തിനുള്ളിൽ തന്നെ ലക്ഷകണക്കിന് ആരാധകരാണ് പാറുകുട്ടിക്കുള്ളത്. സീരിയലിൽ മാത്രമല്ല സോഷ്യൽ മീഡിയയിലും ഒരുപോലെ താരമായി മാറിയിരിക്കുകയാണ് ഈ കൊച്ചു സുന്ദരി. പരുപാടിയിൽ ദമ്പതികളുടെ അഞ്ചാമത്തെ കുട്ടിയാണ് പാറുക്കുട്ടി. പാറുകുട്ടിയുടെ കൂടുതൽ വിശേഷങ്ങൾ അറിയാം.

ഓച്ചിറ, പ്രയാർ സ്വദേശികളായ അനിൽ കുമാറിന്റേയും ഗംഗാലക്ഷ്മിയുടേയും കുട്ടിയാണ് പാറുക്കുട്ടി. ഗംഗാലക്ഷ്മിയുടെ സഹോദരന്റെ സുഹൃത്ത് വഴിയാണ് ഉപ്പും മുളകിൽ ആറ് മാസം പ്രായം ഉള്ള കുട്ടിയെ ആവശ്യമുണ്ടെന്ന് കാണിച്ചുള്ള ഓഡീഷൻ കോൾ കാണുന്നത്. കുഞ്ഞിനേയും കൊണ്ട് പോയെങ്കിലും ചാൻസ് കിട്ടുമെന്ന് ഒരിക്കലും പ്രതീക്ഷിച്ചില്ലെന്ന് ഗംഗാലക്ഷ്മി പറയുന്നു. കൊച്ചിയിലായിരുന്നു ഓഡീഷൻ. ഓഡീഷൻ കഴിഞ്ഞ് ഒരു മാസം കൂടി കഴിഞ്ഞാണ് തെരഞ്ഞെടുക്കപ്പെട്ടെന്ന് അറിയിച്ചുള്ള കോൾ വന്നത്.

നാലാം മാസം മുതലാണ് പാറുക്കുട്ടി സീരിയലിൽ അഭിനയിച്ചു തുടങ്ങിയത്. ഇപ്പോൾ ഒരു വയസ് കഴിഞ്ഞു. കുറഞ്ഞ സമയം കൊണ്ടാണ് ഈ കൊച്ചു സുന്ദരി പ്രേഷകരുടെ താരമായി മാറിയത്.  ചക്കി എന്നായിരുന്നു അമേയയുടെ വിളിപ്പേരെങ്കിലും പാറുക്കുട്ടി എന്ന പേര് സീരിയലിലെ ലൊക്കേഷനിൽ ഉള്ളവർക്കൊപ്പം പ്രേക്ഷകരും വിളിക്കാൻ തുടങ്ങിയതോടു കുടി ഇപ്പോൾ വീട്ടിലും പാറുക്കുട്ടി എന്നാണ് വിളിക്കുന്നതെന്നാണ് ‘അമ്മ ഗംഗ ലക്ഷ്മി പറയുന്നത്.  അനിൽ കുമാറിന്റേയും ഗംഗാലക്ഷ്മിയുടേയും രണ്ട് മക്കളിൽ ഇളയവൾ ആണ് പാറുക്കുട്ടി. 

പാറുകുട്ടിയുടെ ചില മനോഹരമായ വിഡിയോകൾ..

https://www.facebook.com/1265018563642048/videos/601087463702259/?t=16

https://www.facebook.com/1265018563642048/videos/343025566349521/?t=20

 

Trending

To Top
Don`t copy text!