Current Affairs

എട്ടുവയസ്സുകാരിയെ തട്ടിക്കൊണ്ടുപോയി പൂജാരിയും പോലീസുകാരും ചേർന്ന് ദിവസങ്ങളോളം കെട്ടിയിട്ട് മൃഗീയമായി പീഡനത്തിനിരയാക്കി; പിഞ്ചുകുഞ്ഞിനോടു കാമ ദാഹം തീർക്കാൻ ആഗ്രഹമെന്ന് പറഞ്ഞ സുഹൃത്തിനെയും വിളിച്ചു വരുത്തി ആഗ്രഹം പൂർത്തീകരിച്ചു !

കുഞ്ഞുങ്ങളോടുള്ള ക്രൂരത വീണ്ടും കൂടി വരുന്നതായാണ് റിപോർട്ടുകൾ ! മനുഷ്യ മനസാക്ഷിയെ പോലും ഞെട്ടിച്ച സംഭവമാണ് ഇപ്പോൾ കാശ്മീരിൽ നടന്നിരിക്കുന്നത്. ഈ വാർത്ത വായിക്കുന്ന ഏവരുടെയും ഹൃദയം തകരും കാരണം അത്രക്കും ക്രൂരതയാണ് ആ കുഞ്ഞിനോട് നരാധമന്മാർ കാണിച്ചിരിക്കുന്നത്.

എട്ട് വയസ്സുമാത്രം പ്രായമുള്ള പെൺകുട്ടിയെ പൂജാരിയും, പൊലീസും അടങ്ങുന്ന ആറംഗ സംഘം ദിവസങ്ങളോളം കെട്ടിയിട്ട് പീഡിപ്പിച്ച ശേഷം അതിക്രൂരമായി കൊന്നു. ജമ്മുകാശ്മീര്‍ പൊലീസ് കോടതിയില്‍ സമര്‍പ്പിച്ച കുറ്റപത്രത്തിലാണ് ഇക്കാര്യം വിവരിച്ചു കൊണ്ടുള്ള വാര്‍ത്തകള്‍ ഉള്ളത്. അസിഭാ ബാനു എന്ന കുട്ടിയാണ് ക്രൂര പീഡനത്തിന് ഇരയായി കൊല്ലപ്പെട്ടത്.

ക്ഷേത്രത്തിനുള്ളില്‍ വച്ച്‌ പൂജാരിയും രണ്ട് പൊലീസുകാരും പ്രായപൂര്‍ത്തിയാവാത്ത ഒരാളും അടക്കം ആറംഗ സംഘമാണ് ദിവസങ്ങളോളം കെട്ടിയിട്ട് പീഡിപ്പിച്ചു കൊന്നത്. ഇതില്‍ പ്രായപൂര്‍ത്തിയാവാത്ത കുട്ടിയെ ആഗ്രഹ പൂര്‍ത്തികരണത്തിനായി ഉത്തര്‍പ്രദേശിലെ മീറത്തില്‍ നിന്നും വിളിച്ചു വരുത്തുകയും പീഡിപ്പിക്കാന്‍ അവസരം ഒരുക്കി കൊടുക്കുകയുമായിരുന്നു.

എട്ടു വയസ്സുള്ള ഈ കുഞ്ഞിനെ കെട്ടിയിട്ട ശേഷമായിരുന്നു പീഡനം അരങ്ങേറിയത്. ഒരാഴ്ചയോളം കെട്ടിയിട്ട് പീഡിപ്പിച്ച കുഞ്ഞിനെ ആവശ്യം കഴിഞ്ഞപ്പോള്‍ കല്ലുകൊണ്ട് തലയ്ക്കടിച്ച്‌ കൊലപ്പെടുത്തുകയായിരുന്നു. പ്രായപൂര്‍ത്തിയാകാത്തയാളാണ് കുട്ടിയെ തലയ്ക്കടിച്ച്‌ കൊലപ്പെടുത്തുകയും കാട്ടില്‍ ഉപേക്ഷിക്കുകയും ആയിരുന്നെന്ന് പൊലീസ് റിപ്പോര്‍ട്ടില്‍ പറയുന്നു.

ഇക്കഴിഞ്ഞ ജനുവരി 10നാണ് ഈ സംഘം കുട്ടിയെ തട്ടിക്കൊണ്ടു പോയി ക്ഷേത്രത്തിനുള്ളില്‍ ഒളിവില്‍ വെച്ചത്. ക്ഷേത്രത്തിലെ പൂജാരിയായ സഞ്ജയ് റാമാണ് ഗൂഢാലോചനയിലെ മുഖ്യപ്രതി. ഇയാളും സ്‌പെഷ്യന്‍ പൊലീസ് ഓഫീസര്‍മാരായ ദീപക് കജുരിയ, സുരേന്ദര്‍ വര്‍മ, സുഹൃത്ത് പര്‍വേശ് കുമാര്‍ എന്ന മന്നു, സഞ്ജിറാമിന്റെ മകന്‍ വിശാല്‍, പ്രായപൂര്‍ത്തിയാവാത്ത അനന്തിരവന്‍ എന്നിവരാണ് പ്രതികള്‍. കത്വ ജില്ലയിലെ രസാന മേഖലയില്‍ ജീവിക്കുന്ന ബക്രീവാള്‍ നാടോടിസംഘത്തെ പ്രദേശത്ത് നിന്നും ഓടിക്കാന്‍ പ്രതികള്‍ ആസൂത്രിതമായാണ് പീഡനവും കൊലപാതകവും ആസൂത്രണം ചെയ്തത്.

പിറ്റേന്ന് സഞ്ജിറാമിന്റെ പ്രായപൂര്‍ത്തിയാവാത്ത അനന്തിരവനാണ് മീറത്തില്‍ പഠിക്കുന്ന ബന്ധുവിനെ ആഗ്രഹ പൂര്‍ത്തികരണത്തിനായി മൂററ്റില്‍ നിന്നും വിളിച്ചുവരുത്തിയത്. ഇയാളും പെണ്‍കുട്ടിയെ രണ്ട് പ്രാവശ്യത്തോളം പീഡിപ്പിച്ചു. മറ്റ് പ്രതികളും പെണ്‍കുട്ടിയെ നിരവധി തവണ മാറി മാറി പീഡനത്തിന് ഇരയാക്കി. ഞെട്ടിക്കുന്ന വിവരങ്ങളാണ് പൊലീസിന്റെ റിപ്പോര്‍ട്ടില്‍ ഉള്ളത്.

ദീപക് കജുരിയ ന്ന പൊലീസുകാരന്‍ പെണ്‍കുട്ടിയെ തലയ്ക്കടിച്ച്‌ കൊലപ്പെടുത്തുന്നതിന് മുമ്പ് തനിക്ക് ഇനിയും അവളെ പ്രാപിക്കണമെന്ന് ആവശ്യപ്പെട്ട് കുട്ടിയെ വീണ്ടും പീഡിപ്പിച്ചു. തുടര്‍ന്ന് സഞ്ജിറാമിന്റെ പ്രായപൂര്‍ത്തിയാവാത്ത അനന്തിരവന്‍ കല്ലുപയോഗിച്ച്‌ പെണ്‍കുട്ടിയുടെ തലയില്‍ ഇടിച്ച്‌ കൊന്നു. ശേഷം കുട്ടിയുടെ മൃതദേഹം കാട്ടില്‍ ഉപേക്ഷിക്കുക ആയിരുന്നു. കുട്ടിക്ക് വേണ്ടി തിരച്ചില്‍ നടത്തിയ നാട്ടുകാര്‍ ജനുവരി 17നാണ് കുട്ടിയുടെ മൃതദേഹം കാട്ടില്‍ നിന്നും കണ്ടെത്തിയത്. ക്രൂരമായ പീഡനത്തിന് ഒടുവിലാണ് പെണ്‍കുട്ടി കൊല്ലപ്പെട്ടതെന്ന് തിരിച്ചറിഞ്ഞതോടെ ബന്ധുക്കള്‍ പരാതിയുമായി രംഗത്തുവന്നു.

തുടര്‍ന്ന് ജനുവരി 23ന് കേസ് സംസ്ഥാന സംസ്ഥാന സര്‍ക്കാര്‍ ക്രൈംബ്രാഞ്ചിന് കൈമാറുകയും അന്വേഷണം ആരംഭിക്കുകയും ചെയ്തു. പ്രത്യേക സംഘം നടത്തിയ അന്വേഷണത്തിലാണ് മനുഷ്യ മനസാക്ഷിയെ മരവിപ്പിക്കുന്ന ക്രൂരകൃത്യത്തിന്റെ ചുരുളഴിയുന്നത്. കേസിലെ നിര്‍ണായക തെളിവുകള്‍ നശിപ്പിക്കാന്‍ പ്രതികളെ സഹായിച്ച പൊലീസ് ഇന്‍സടറായ ആനന്ദ് ദത്തയെയും ഹെഡ് കോണ്‍സറ്റബിള്‍ തിലക് രാജിനെയും പൊലീസ് പിടികൂടിയിട്ടുണ്ട്.

ജനുവരി 10ന് കുതിരകളെ വീട്ടിലേക്ക് കൊണ്ടുവരാനായി കാടിന്റെ ഭാഗത്തേക്ക് പോയ കുട്ടിയെ ഇവര്‍ തട്ടിക്കൊണ്ടു പോവുകയായിരുന്നു. കുതിരകള്‍ തിരിച്ചെത്തിയിട്ടും കുട്ടിയെ കാണാതായതോടെ പെണ്‍കുട്ടിയുടെ അമ്മ കുട്ടിയുടെ പിതാവിനെ അറിയിച്ചു. രാത്രി മുഴുവന്‍ ഇവര്‍ നാട്ടുകാരുമായി ചേര്‍ന്ന് തിരച്ചില്‍ നടത്തുകയും പൊലീസില്‍ അറിയിക്കുകയും ചെയ്തു. എന്നാല്‍ കുട്ടിയെ കുറിച്ച്‌ വിവിരം ഒന്നം കിട്ടിയില്ല. ജനുവരി 17ന് മൃതദേഹം മാത്രമാണ് കിട്ടിയത്.

source: malayali vartha

Trending

To Top
Don`t copy text!