Featured

എണ്ണിയാല്‍ ഒടുങ്ങാത്ത ശവങ്ങള്‍, മരിച്ചവരുടെ നഗരമായ ‘ദര്‍ഗാവ്’ എന്ന ഗ്രാമം

റഷ്യയിലെ ദര്‍ഗാവ് അറിയപ്പെടുന്നത് തന്നെ ‘മരിച്ചവരുടെ നഗരം’ എന്നാണ്. 400 വര്‍ഷം പഴക്കമുള്ളതാണ് ഗ്രാമം. ടെന്ന് തോന്നിക്കുന്ന നൂറോളം കെട്ടിടങ്ങളാണ് ഇവിടെയുള്ളത്.  താമസക്കാര്‍ ആരുമില്ല. പകരം, ഒന്നിലധികം നിലകളുള്ള കെട്ടിടത്തിലെ ഓരോ നിലയിലും മനുഷ്യരുടെ അസ്ഥികൂടമാ. ശവകുടീരങ്ങളാണ് ഓരോ കെട്ടിടവും. ഓരോ അറകള്‍ കുടുംബത്തിലെ ഓരോ തലമുറകളും.

ഈ ഗ്രാമത്തിലെത്തുന്ന ആരും ജീവനോടെ മടങ്ങാറില്ല എന്നാണ്. സമീപത്തുള്ളവര്‍ പറയുന്നത്. പതിനെട്ടാം നൂറ്റാണ്ടിലെ പ്ലേഗ് രോഗത്തെ തുടര്‍ന്നാണ് ഈ ഗ്രാമം ഇങ്ങനെയായി മാറിയതെന്നാണ് ഒരു സംഘം ഗവേഷകര്‍ പറയുന്നത്. പ്ലേഗ് രോഗം ഗ്രാമത്തിലാകെ പടര്‍ന്നപ്പോള്‍ പുറത്ത് നിന്നാരും അകത്തോട്ട് കയറാതായി. ഗ്രാമവാസികള്‍ക്ക് പുറത്തേക്കും പോകാനായില്ല. മാത്രമല്ല, മരിക്കുന്നവരെ വീട്ടില്‍ തന്നെ അടക്കം ചെയ്തിട്ടുമുണ്ടാകാമെന്നും ഗവേഷകര്‍ പറയുന്നു.

 

 

ഈ കെട്ടിടത്തിനകത്ത് തോണിയുടെ ആകൃതിയിലുള്ള ചില ശവപ്പെട്ടികളുമുണ്ട്. എന്നാല്‍, അതിനെക്കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ കിട്ടിയിട്ടില്ല. ആ ഗ്രാമത്തില്‍ ചെല്ലുന്നവരാരും തിരികെ വരില്ലെന്നാണ് കരുതപ്പെടുന്നത്. അതിനാല്‍, ഭയം കൊണ്ട് ഇപ്പോള്‍ ആരും ആ ഗ്രാമത്തിലേക്ക് പോകാറില്ല. നൂറുകണക്കിന് വര്‍ഷങ്ങള്‍ക്ക് മുമ്പ് ഈ മനുഷ്യര്‍ എങ്ങനെയാണ് ജീവിച്ചിരുന്നതെന്നും മറ്റും മനസിലാക്കാന്‍ കഴിയുന്ന നിരവധി തെളിവുകള്‍ ഈ വീടുകള്‍ക്കകത്ത് ഉണ്ടായേക്കാം. ഏതാണ്ട് പതിനേഴു കിലോമീറ്റര്‍ വിസ്തൃതിയുണ്ട് ഈ സ്ഥലത്തിന്.

https://www.youtube.com/watch?v=vAV-wG1y4G4

Trending

To Top
Don`t copy text!