Malayalam Article

എന്താണ് ആസ്ട്രൽ പ്രോജെക്ഷൻ ? ലഹരിക്കടിമപ്പെട്ടവരേയും സാത്താൻ സേവകരേയും ഈ ചുഴിയിലേക്കു തള്ളിവിടുന്നതിനു മുൻപ് ഇത് അറിയുക

ആത്മാവ് ശരീരത്തിൽ നിന്ന് വേർപിരിഞ്ഞുപോകുന്ന ഒരു അവസ്ഥ. മിഥ്യ ധാരണകളാൽ മൂടപെട്ട ഒരു നിഗൂഢത ആണ് ആസ്ട്രൽ പ്രോജെക്ഷൻ. ലഹരികടിമപ്പെട്ടവരേയും സാത്താൻ സേവകരേയും ചേർത്ത് ഈ ചുഴിയിലേക്ക് ഇടുന്നവർക്ക് ഇടാം. കുറച്ചൊന്നു അറിയാൻ ശ്രെമിച്ചതിന് ശേഷം മാത്രം.

മെഡിക്കൽ സയൻസ് ‘ സ്ലീപ്പിങ് ഡിസോർഡർ’ എന്നും , പൊതുജനം ‘അന്ധവിശ്വാസി’ എന്നും , ബുദ്ധിജീവികൾ ‘ ഡെല്യൂഷൻ ,’ഹാല്ലുസിനെഷൻ’ എന്നും , വിവരശൂന്യർ ഭ്രാന്തൻ എന്നും നിങ്ങളെ വിളിച്ചേക്കാം…

തിരക്കേറിയ ജീവിതത്തിൽ ലക്ഷ്യങ്ങളെ പിടിച്ചടക്കുവാൻ ശ്രമിക്കുമ്പോൾ , വെമ്പലോടെയുളള ആ ഓട്ടം നിലയ്ക്കാൻ ഒരു നിമിഷം മതി എന്നു ചിന്തിച്ചിരുനെങ്കിൽ ഒരു പക്ഷെ നിങ്ങളെയും മരണത്തിന് ശേഷമുള്ള ജീവിതത്തെ കുറിച്ചറിയാനോ , സ്ഥൂല ശരീരത്തിനുമപ്പുറം ഒരു സൂക്ഷ്മ ശരീരം ഉണ്ടെന്ന് ചിന്തിക്കാനോ നിങ്ങളെ പ്രേരിപ്പിച്ചേക്കാം.

ആസ്ട്രേൽ പ്രോജെക്ഷൻ എന്ന തീം മലയാളത്തിൽ അവതരിപ്പിച്ച ഏക സിനിമ ചിലപ്പോ വിസ്മയതുമ്പതായിരിക്കും.
പണ്ടൊക്കെ ഈ സിനിമ കാണുമ്പോൾ നയൻതാരയുടെ പ്രേതം ആണ് ഇറങ്ങി നടക്കുന്നതെന്ന് വിശ്വസിച്ചിരുന്നവളായിരുന്നു ഞാൻ. അത് പോലെതന്നെ മണിച്ചിത്രത്താഴിൽ ഗംഗയുടെ ശരീരത്തിൽ പ്രേതം ആണെന്നും വിശ്വസിച്ചിരുന്നു. മണ്ടൻ വിശ്വാസങ്ങൾ…
എന്താണ് ആസ്ട്രൽ പ്രോജെക്ഷൻ !?

ജീവൻ ഉള്ള ശരീരത്തിൽ നിന്നും ആത്മാവ് അല്ലേൽ ആസ്ട്രൽ ബോഡി പുറത്തേക്ക് വന്ന് അതിന് തോന്നിയ രീതിയിൽ ഉള്ള ഇറങ്ങി നടത്തം അതാണ് അസ്ട്രേൽ പ്രോജെക്ഷൻ കൊണ്ട് ഉദ്ദേശിക്കുന്നത് അതിനെ കണ്ട്രോൾ ചെയ്യുന്നതും നമ്മൾ തന്നെയാണ്. വയറ്റിൽ കുഞ്ഞും അമ്മയും തമ്മിൽ ഉള്ള പൊക്കിൾക്കൊടി ബന്ധം പോലെ ആസ്ട്രേൽ ബോഡിയും നമ്മുടെ ശരീരവും തമ്മിൽ ഒരു നൂൽ ബന്ധം ഉണ്ടായിരിക്കും.

ഫിസിക്കൽ ബോഡിയിൽ നിന്ന് ,കോൻഷ്യസ്നസ്/ആത്മാവ് വേർപെട്ട് ആസ്ട്രൽ ബോഡിയായി മാറുന്ന അവസ്ഥ!, ഉറക്കത്തിൽ മിക്കവരിലും ഈ പ്രതിഭാസം നടക്കുന്നുണ്ട്, പക്ഷെ അവർ അതിനെ മനസിലാക്കുന്നില്ല എന്നു മാത്രം.

കാർഡിയാക് അറസ്റ്റ് സംഭവിക്കുന്നവരിലും ,വെന്റിലേറ്ററിൽ നിന്ന് ജീവിതത്തിലേക്ക് തിരിച്ചു വന്നവരിലും ,ബ്രയിൻ ഇഞ്ചുറി അല്ലെങ്കിൽ ആക്സിഡന്റ് സംഭവിച്ചവരിലും, NDE(നിയർ ഡെത്ത് എക്സെപീര്യൻസിലും) ലേക്ക് തള്ളപ്പെട്ടവരും ആസ്ട്രൽ പ്രോജെക്ഷൻ അനുഭവപ്പെട്ടതായി പറയുന്നു…

ഉറക്കത്തിനെ 5 ഘട്ടമായി തരംതിരിച്ചിരിക്കുന്നു , അതിൽ 4 എണ്ണം NREM( നോൺ റാപ്പിഡ് ഐ മൂവമെന്റ്)
എന്നും , 1 REM (റാപ്പിഡ് ഐ മൂവമെന്റ്) എന്നുമാണ്…ലുസിഡ്‌ ഡ്രീം ഉം ആസ്ട്രൽ പ്രോജെക്ഷനും നടക്കുന്നത് ഉറക്കത്തിന്റെ REM(റാപ്പിഡ് ഐ മൂവ്മെന്റ്)എന്ന ഘട്ടത്തിൽ ആണെന്ന്‌ EEG വഴി കണ്ടെത്തിയിട്ടുണ്ട്. ഒരു സാധാരണ മനുഷ്യന്റെ ഉറക്കത്തിന്റെ ആദ്യ 90 മിനുട്ടികൾക്കുശേഷം ആ വ്യക്തി REM അവസ്ഥയിൽ എത്തുന്നു. ഈ സമയം ബ്രെയിൻ വേവ്സ് “ആൽഫ ” അല്ലെങ്കിൽ “തീറ്റ ” സ്റ്റേറ്റിൽ ആണ് ഉണ്ടാവുക. മസ്തിഷ്ക തരംഗങ്ങളെ
പ്രധാനമായും 6 ഫ്രീക്വൻസിയിൽ തരംതിരിച്ചിരിക്കുന്നു.

1)Gamma – Above 24 hz
2)Beta – 14-24 hz
3)Alpha – 7-14 hz
4)Theta – 4-7 hz
5)Delta – 0-4 hz
6)Epsilon – below 0 Hz

ആസ്ട്രൽ പ്രോജെക്ഷൻ സമയത്തും മെഡിറ്റേഷൻ അവസ്ഥയിലും തരംഗങ്ങൾ “തീറ്റ ” സ്റ്റേറ്റിൽ കാണപ്പെടുന്നു. ഇതു കൊണ്ടു തന്നെ ആസ്ട്രൽ പ്രോജെക്ഷൻ എന്ന അനുഭവം ഉണ്ടാവാൻ ,ഈയൊരു ഫ്രീക്വൻസിയിൽ എത്താൻ കഴിയണം.

സിനിമയിൽ പറയുന്നത് പോലെ മരണത്തിനും ജീവിതത്തിനും ഇടയിൽ ഉള്ള ഒരുതരം നിദ്രയിൽ ഉള്ള ശരീരമാണ് അപ്പൊ നമ്മൾക്ക്. ഇത് നമ്മുക്കും ചെയ്യാവുന്നതാണ് മെഡിറ്റേഷനും പ്രക്റ്റീസും കൊണ്ട് എന്തും നടക്കും. നമ്മുടെ മനസ് എത്രത്തോളം നമ്മുടെ വരുതിയിൽ ആകാമോ അത്രത്തോളം ഇതിൽ സാധ്യതകൾ ഉണ്ടത്രേ.
അടുത്തിടെ ആസ്ട്രൽ ബോഡി കാണാൻ വീട്ടുകാരെ മുഴുവൻ ചുട്ടു കൊന്ന ഒരു സംഭവം മന്ദൻകോട് എന്ന സ്ഥലത്ത് ഉണ്ടായിരുന്നു … പേടിക്കണ്ട, അത് അങ്ങേർക്ക് മാനസികം ആയത് കൊണ്ടാവാം … ഞാൻ വായിച്ചറിഞ്ഞ ആസ്ട്രൽ പ്രോജെക്ഷൻ അത്രക്ക് ക്രൂരത നിറഞ്ഞതല്ല അത് വളരെ ലളിതവും വളരെ നിരുപദ്രവകരവും ആയ ഒരു പ്രക്രിയ ആയാണ് എനിക്ക് അനുഭവപ്പെട്ടത്.

അത് പോലെ മറ്റൊന്നാണ് ലുസിഡ്‌ ഡ്രീം. അത് നമ്മുടേതായ നിയന്ത്രണത്തിൽ ഉള്ള ഒന്നാണ് എന്നാൽ ആസ്ട്രലിൽ അങ്ങനെ അല്ല. ലുസിഡ്‌ ഡ്രീം എന്നാൽ ഉറക്കത്തിനും ഉണർന്നിരിക്കുന്നതിനും ഇടയിൽ ഉള്ള ഒരു സ്ഥലത്ത് വച്ച് നമ്മൾ നമ്മൾക്കിഷ്ടമുള്ള പോലെ സ്വപ്നത്തെ സൃഷ്ടിക്കുകയാണ് ചെയ്യുന്നത്. സ്വപ്നം കാണൽ തന്നെ …പക്ഷെ നമ്മുടെ ഇഷ്ടത്തിന്!.
ഈ രണ്ട് കോണ്സെപ്റ്റിൽ ഇറങ്ങിയ നിരവധി ഹോളിവുഡ് സിനിമകളും ഉണ്ട്.

Astral projection :

•Incidious series
•Doctor strange

Lucid Dreams :

•Avatar
•Inception
•The matrix
•Eternal sunshine of the spotless mind
•Lucia(Kannada)
•Ennakul oruvan(Tamil remake of lucia)

ആസ്ട്രൽ പ്രോജെക്ഷൻ എങ്ങിനെ ചെയ്യാം..?

ഇൻറർനെറ്റിൽ ആസ്ട്രൽ പ്രോജെക്ഷൻ അനുഭവിച്ചറിഞ്ഞു എന്ന് പറയുന്ന ഒരാൾ
എഴുതിയ ലേഖനം ഇവിടെ കുറിക്കുന്നു, നിങ്ങളും അതൊന്ന് വായിച്ചു നോക്കൂ :

ആസ്ട്രൽ ചെയ്യാൻ താല്പര്യം ഉണ്ടേൽ പരീക്ഷിക്കാവുന്ന ഏറ്റവും എളുപ്പമുള്ള ഒരു മെത്തേഡ് ആണ് റോപ്പ് ക്ലൈമ്പിങ് ടെക്‌നിക്, ഏറ്റവും പ്രചാരമുള്ള വഴിയും ഇതു തന്നെയാണ്. ഇത് പറയുന്നതിന് മുന്നേ ഞാൻ മൂന്നു കാര്യങ്ങൾ പറയാം. ആസ്ട്രൽ ചെയ്യാൻ നല്ല മനശക്തി വേണം. അതിനു യോഗ പോലെയുള്ള മെഡിറ്റേഷൻ രീതികൾ ആശ്രയിക്കുന്നത് നല്ലതാണ്. ഇതൊക്കെ കളിപ്പീരാണ് എന്ന് ഉറച്ചു വിശ്വസിക്കുന്നവർ ഇത് ചെയ്തിട്ട് പ്രേയോജനം ഇല്ല. കാരണം അവരുടെ ഉപബോധമനസു നേരത്തെ ഇങ്ങനെ ഒന്നില്ല എന്ന് ഉറപ്പിച്ചു വെച്ചിരിക്കുകയാണ്, അത് അവരെ ഈ അനുഭവത്തിൽ നിന്ന് തടസ്സപ്പെടുത്തും. അതിനാൽ ആദ്യം വിശ്വസിക്കുക എന്നിട്ട് പരീക്ഷിക്കുക.
അവസാനമായി പറയട്ടെ ആസ്ട്രൽ പ്രോജെക്ഷൻ കുട്ടിക്കളി അല്ല . ലൂസിഡ് ഡ്രീമിൽ നമ്മൾ ആണ് പൂർണ്ണ നിയന്ത്രണവും ഏറ്റെടുക്കുക. ആസ്ട്രൽ പ്രൊജക്ഷനിൽ അങ്ങനെ അല്ല.

ശെരി… ഇനി കാര്യത്തിലേക്കു കടക്കാം … ശബ്ദകോലാഹലം ഏതും ഇല്ലാത്ത ഒരു മുറി കിടക്കാനായി തിരഞ്ഞെടുക്കുക. വെളിച്ചം ഒരുപാട് ഉണ്ടാകരുത്. മലർന്നു കിടക്കുക. മറ്റു ചിന്തകൾ ഒന്നും മനസ്സിൽ ഉണ്ടാകരുത് . ശരീരവും മനസും ലൂസാക്കി ഇടുക. പത്തു മിനിട്ടോളം ശ്വാസം ഉള്ളിലേക്കും പുറത്തേക്കും പതിയെ വിടുക. ചിന്തകളിൽ നിന്ന് മനസിനെ അഴിച്ചു വിടുക. കൈകൾ രണ്ടും കട്ടിലിൽ തന്നെ ഉറപ്പിച്ചു വെക്കുക. എന്നിട് മനസ്സിൽ നമ്മുടെ മുൻപിൽ ഒരു കയർ തൂങ്ങി നിൽക്കുന്നതായി സങ്കൽപ്പിക്കുക. നമ്മുടെ കൈകൾ ആ കയറിൽ പയ്യെ പിടിച്ചു ശരീരത്തെ ഉയർത്തുന്നതായി സങ്കൽപ്പിക്കുക.

എന്നാൽ സ്വന്ത ശരീരം അനങ്ങരുത്. സങ്കൽപ്പിക്കുക മാത്രം ചെയ്യുക. ആ കയറിന്റെ ബലവും രൂപവും ശക്തിയും എല്ലാം ഉള്ളിൽ ബോധ്യപ്പെടുത്തണം. പതിയെ പതിയെ ഓരോ പിടി വെച്ച് തൂങ്ങി മേലോട്ടു പോകുന്നതായി മനസിനെ പറഞ്ഞു മനസിലാക്കുക. ഈ സമയം ഉള്ളിൽ ചൂട് തോന്നും. ചെവിയിൽ എന്തോ ഇരമ്പുന്നതായി കേൾക്കും. ആകെ ഭയം ആകും. പക്ഷെ മേൽപറഞ്ഞ ചിന്തകളിൽ നിന്ന് വിട്ടു മാറരുത്. ഒടുവിൽ യഥാർത്ഥമായി ശരീരത്തിന് ഭാരം ഇല്ലാത്ത അവസ്‌ഥ നമ്മളിൽ തോന്നും.

അന്നേരം പയ്യെ കണ്ണ് തുറക്കുക. നിങ്ങൾ നിങ്ങളുടെ മുറി തന്നെ മറ്റു നിറങ്ങളിൽ കാണും. ഒപ്പം നിങ്ങൾ എവിടെയാണോ കിടന്നതു അവിടെ നിങ്ങളുടെ ശരീരവും. പേടിക്കരുത്… താൻ മരിച്ചു പോയി എന്ന് കരുതി പരിഭ്രമിക്കരുത് … അങ്ങനെ കരുതിയാൽ അപ്പോൾ ഉണരും… അതിനാൽ മനസ് ശാന്തമാക്കി പതിയെ സ്വന്ത ശരീരത്തിൽ നിന്ന് നീങ്ങി ചുറ്റും ഉള്ള കാര്യങ്ങളെ നിരീക്ഷിക്കുക… ഈ സമയം നിങ്ങൾ ആസ്ട്രൽ ലോകത്താണ്… അത് നമ്മുടെ ഈ ഭൗദ്ധിക ലോകമേ അല്ല എന്ന് മനസിലാക്കുക… അവിടെ നമുക് എന്തും ചെയ്യാം…

എവിടെയും പോകാം …ആരെയും കാണാം … മനസ് എത്രത്തോളം നമ്മുടെ വരുതിയിലാകുമോ അത്രത്തോളം സാദ്ധ്യതകൾ നമുക്ക് ആ ലോകത്ത് ഉണ്ട്… ഒപ്പം നമ്മുടെ വയറിന്റെ ഭാഗത്തായി ഒരു വെളുത്ത നൂല് പോലെ ഉള്ള വസ്തു കാണാം ചില നേരം അത് നീല നിറത്തിലാണ്… അതിന്റെ ഒരറ്റം നമ്മുടെ ഭൗതിക ശരീരത്തിലും മറ്റേ അറ്റം ആസ്ട്രൽ ശരീരത്തിലും ആണ്… ആസ്ട്രോ ലോകത്തിൽ എവിടെ പോയാലും ഈ വസ്തു നമ്മുടെ ശരീരത്തിൽ ഉണ്ടാകും. നിങ്ങൾക്കു വേണമെങ്കിൽ നിങ്ങളുടെ സുഹൃത്തിന്റെ വീട്ടിൽ പോകാം… അവിടെ അയാളുടെ മുറിയിൽ അയാളുടെ ആസ്ട്രോ ശരീരത്തെ കണ്ടു മുട്ടിയേക്കാം…

കാരണം നാം ഉറങ്ങുമ്പോൾ പലപ്പോഴും നമ്മുടെ ആസ്ട്രൽ ബോഡി നമ്മുടെ ശരീരത്തിൽ നിന്നും വേർപെട്ട് ഇരിക്കും… പക്ഷെ നമ്മുടെ സുഹൃത്തിന്റെ ആസ്ട്രോ ബോഡി ഒരുമാതിരി മദ്യപിച്ചപോലെ ആയിരിക്കും ഇരിക്കുക… കാരണം അയാൾക്ക് ആ ആസ്ട്രോ ബോഡിയുടെ നിയന്ത്രണം ഏറ്റെടുക്കാൻ അറിയില്ല… അതിനാൽ ഉറങ്ങുന്ന അയാളുടെ , പ്രേത്യേകിച് ഒന്നും ചെയ്യാനിലാത്ത ആസ്ട്രൽ ശരീരത്തെയാണ് നാം കാണുക… നമുക് വേണമെങ്കിൽ ആ ആസ്ട്രൽ ശരീരത്തോട് സംസാരിക്കാം… നമ്മൾ പറഞ്ഞ കാര്യങ്ങൾ ഒരു സ്വപ്നത്തിൽ എന്നപോലെ അവ്യക്തമായി അയാളിൽ ഫീഡ് ആകും…

പലപ്പോഴും നമ്മൾ നമ്മുടെ മുറിയും നമ്മുടെ വീട്ടിലെ മറ്റു മുറികളുമൊക്കെ സ്വപ്നം കാണാറില്ലേ ..? അത് സ്വപ്നമല്ല … നമ്മുടെ ആസ്ട്രൽ ശരീരം നാം അറിയാതെ നീങ്ങുന്നതാണ്… ആസ്ട്രൽ ബോഡിയും ആസ്ട്രൽ ലോകവും ഒരു സംഭവം തന്നെയാണ് … അത് അനുഭവിച്ചു തന്നെ മനസിലാക്കണം.

ആസ്ട്രൽ പ്രൊജക്ഷനും ചില മിധ്യാധാരണകളും…

ആസ്ട്രൽ പ്രൊജ്ക്ഷൻ ഒരിക്കലും വെറും സ്വപ്നം അല്ല. പക്ഷെ 90 ശതമാനം ആളുകളുടേയും ആസ്ട്രൽ പ്രോജക്ഷൻ വെറും ലൂസിഡ് ഡ്രീം മാത്രമാവാനാണ്‌ സാധ്യത. ആസ്ട്രൽ ട്രാവൽ ചെയ്യണം എന്ന് തീവ്രമായി ആഗ്രഹിച്ച് ട്രൈ ചെയ്താൽ ചില രാത്രികളിൽ നമ്മൾ ആസ്ട്രൽ വേൾഡിലേക്ക് എത്തിപ്പെട്ടത് പോലെ അനുഭവപ്പെടാറുണ്ട്. ശരീരത്തിൽ നിന്ന് ആസ്ട്രൽ ബോഡി വേർപെട്ടു പോകുന്നതായും ആത്മാക്കൾ അടുത്ത് വന്നു നിൽക്കുന്നതായും കട്ടിലിൽ നിന്ന് അനങ്ങാൻ പറ്റാത്തത് പോലേയും ഒക്കെ അനുഭവപ്പെടും. അത് സത്യത്തിൽ ആസ്ട്രൽ പ്രൊജക്ഷൻ അല്ല. വെറും ലൂസിഡ് ഡ്രീം മാത്രമാണെന്ന് സ്വപ്നം‌ കാണുന്നയാൾ തിരിച്ചറിയുന്നില്ല.

പലരും ആസ്ട്രൽ പ്രോജെക്ഷൻ ട്രൈ ചെയ്യുന്നത് ഉറങ്ങാൻ പോകുന്നതിന് മുൻപായിരിക്കും. ആസ്ട്രൽ ചെയ്യാനുള്ള തീവ്രമായ ആഗ്രഹം മൂലം ഉറക്കത്തിലേക്ക് വഴുതിവീഴുന്ന നമ്മൾ സ്ഥിരമായി ആസ്ട്രൽ ചെയ്യണം എന്ന് കരുതി ഉറങ്ങിയാൽ എന്നെങ്കിലും ഒരിക്കൽ നമ്മളെ തൃപ്തിപ്പെടുത്താൻ വേണ്ടി നമ്മുടെ അബോധ മനസ് നമ്മളെ അത്തരം സ്വപ്നങ്ങൾ കാണിക്കും.

അത് തലച്ചോറിന്റെ ഒരു കളിയാണ് . നമ്മുടെ ആഗ്രഹങ്ങൾ തീവ്രമാകുമ്പോൾ നമ്മുടെ തലച്ചോർ നമ്മളെ പറ്റിച്ചു അങ്ങനൊരു കാഴ്ച കാണിച്ചു തരും. സ്ഥിരമായി ആസ്ട്രൽ വേൾഡിലേക്ക് പോകാൻ ആഗ്രഹിക്കുന്ന ഒരു വ്യക്തിക്ക് അല്ലെങ്കിൽ ആസ്ട്രൽ ചെയ്യാൻ കഴിയും എന്ന് ഉറച്ചവിശ്വാസം ഉള്ളവർക്ക് തലച്ചോർ കാണിച്ചുതരുന്ന ഒരു കള്ളകളിയാണത്.

ചില റിയാലിറ്റി ചെക്കിങ്ങിലൂടെ നമ്മൾ‌ അത് ആസ്ട്രൽ വേൾഡിൽ അല്ല വെറും ലൂസിഡ് ഡ്രീമിൽ മാത്രമാണെന്ന് നമുക്ക് സ്വയം മനസ്സിലാക്കാൻ കഴിയും.
ചിലർക്ക് ശരീരത്തിൽ നിന്നും ആസ്ട്രൽ ബോഡി‌ എഴുന്നേറ്റ് നിന്ന് ഉറങ്ങിക്കിടക്കുന്ന ശരീരത്തേ നോക്കി നിൽക്കുന്നത് പോലെ അനുഭവപ്പെടാം. ബെഡ്ഡിൽ നിന്നും പതുക്കേയിറങ്ങി റൂമിന് വെളിയിലേക്ക് നടക്കുന്നത് പോലേയും അനുഭവപ്പെടാം.‌ അപ്പോഴും ആസ്ട്രൽ ബോഡിയും യതാർത്ഥ ശരീരവും തമ്മിൽ ഉള്ള സിൽക്ക് റൂട്ട് നേർത്ത ഒരു നൂലുപോലെ കാണാം.

റിയാലിറ്റി ചെക്കിങ്ങിന് വേണ്ടി ഹാളിലേ ക്ലോക്കിൽ നോക്കിയിട്ടും യാതൊരു പ്രയോജനവും ഇല്ല. കാരണം നമ്മുടെ മൈന്റ് ഫിക്സ് ചെയ്ത സമയം ആയിരിക്കും ക്ലോക്ക് കാണിക്കുന്നത്. ക്ലോക്കിലേക്ക് നോക്കിയാൽ നമ്മൾ യതാർത്ഥത്തിൽ ആസ്ട്രൽ പ്രൊജക്ഷൻ നടത്തി വിജയിച്ച ഒരു ഫീലിംഗ് ആണുണ്ടാവുക.

ഇനി എന്ത് കൊണ്ടാണ് ആസ്ട്രൽ പ്രൊജക്ഷൻ നടത്തുമ്പോൾ കണ്ണാടിയിൽ നോക്കരുത് എന്ന് പറയുന്നത് എന്ന് നോക്കാം. സത്യത്തിൽ ആസ്ട്രൽ പ്രൊജഷൻ എന്ന പേരിൽ നമ്മൾ കാണുന്നത് ലൂസിഡ് ഡ്രീം ആയിരിക്കും. യതാർത്ഥത്തിൽ നമ്മൾ സ്വപ്നത്തിൽ ആണെങ്കിലും നമ്മുടെ ഉപബോധമനസ്സിനുള്ളിൽ( സ്വപ്നത്തിനുള്ളിലേ നമ്മൾ) നമ്മൾ ആസ്ട്രൽ ട്രാവൽ നടത്തി കൊണ്ടിരിക്കുകയായിരിക്കും.

ആസ്ട്രൽ പ്രൊജക്ഷൻ ചെയ്യുമ്പോൾ കണ്ണാടിയിൽ നോക്കരുത് എന്നൊരു താക്കീത് നമ്മുടെ ഉപബോധമനസ്സിൽ കുരുങ്ങികിടപ്പുണ്ട്. നോക്കിയാൽ തന്നേയും വളരേ അവ്യക്തമായ ഒരു രൂപം മാത്രമേ കാണാൻ കഴിയൂ എന്നും നമ്മുടെ മനസ്സിലുണ്ട്. ഭയവും ഉത്കണ്ടയോടും കൂടി കണ്ണാടിയിലേക്ക് നോക്കുമ്പോൾ നമ്മുടെ മൈന്റ് വല്ല ഭയാനക രൂപത്തെയും കാണാനുള്ള സാധ്യത കൂടുതലാണ്. ചിലപ്പോൾ ഒരു സ്ലീപ് പാരാലിസിലേക്ക് നമ്മൾ വഴുതിപോവാനുള്ള സാധ്യയും തള്ളിക്കളയാൻ പറ്റില്ല.

ആസ്ട്രൽ വേൾഡിലാണോ അതോ ലൂസിഡ് ഡ്രീമിലാണോ എന്ന് തിരിച്ചറിയാൻ നമുക്ക് ഒരു പാട് റിയാലിറ്റി ചെക്കിങ്ങുകൾ നടത്താം. ആസ്ട്രൽ ബോഡി കാണുന്നത് മുഴുവൻ റിയൽ ആയിരിക്കും എന്നാൽ ലൂസിഡ് ഡ്രീമിൽ കാണുന്നത് മുഴുവൻ ഇമാജിനേഷെൻ ആയിരിക്കും. ഒരു ഉദാഹരണം പറയാം…നമ്മുടെ തൊട്ടപ്പുറത്തുള്ള ഒരു റൂം, അല്ലെങ്കിൽ നമ്മുടെ സുഹൃത്തിന്റെ ബെഡ്രൂം.‌ രാത്രിയിൽ നമ്മുടെ ആസ്ട്രൽ ബോഡി അവിടേക്ക് ചെല്ലുന്നു, ബെഡ്ഡിൽ ഉറങ്ങുന്ന സുഹൃത്തിനേയും അവന്റേ ഭാര്യയേയും കാണാം.

വസ്ത്രങ്ങൾ അടുക്കി വെച്ചിരിക്കുന്ന അലമാര അങ്ങിനേ കുറേ കാര്യങ്ങൾ കാണാം. അവയിൽ നമുക്ക് ഓർത്ത് വെക്കാൻ കഴിയുന്ന കുറേ വസ്തുക്കൾ നമ്മൾ ഓർത്ത് വെക്കുക. പിറ്റേ ദിവസം നേരെ സുഹൃത്തിന്റെ വീട്ടിൽ ചെല്ലുക. സൂത്രത്തിൽ അവന്റെ ബെഡ് റൂം കാണുക. കാര്യങ്ങൾ മനസ്സിലാക്കുക. അവിടേയും ചില പ്രശ്നങ്ങളുണ്ട് ചില കാര്യങ്ങളെല്ലാം ( ഓ ഞാനിന്നലേ വന്നപ്പോൾ ഇങ്ങനേ തന്നെ ആയിരുന്നല്ലോ) എന്ന് തോന്നും. ഓ…രാവിലേ തന്നെ ഇവര് കട്ടില് മാറ്റിയിട്ടോ എന്നൊക്കെ തോന്നും. അതൊക്കെ നമ്മുടെ തലച്ചോറ് നടത്തുന്ന കള്ളകളികൾ ആണ്.

നിങ്ങൾ ഈ സുഹൃത്തിന്റെ മണിയറ ഒരുക്കാനോ മറ്റോ കൂടേയുണ്ടായിരുന്ന വ്യക്തിയാണെങ്കിൽ ഒരിക്കലും റിയാലിറ്റി ചെക്കിങ്ങിന് വേണ്ടി ആസ്ട്രൽ ബോഡിയേ അങ്ങോട്ടേക്ക് അയക്കരുത് കാരണം പിന്നെ എന്തൊക്കെയാണ് തലച്ചോറ് ഭാവന ചെയ്യുക എന്ന് പറയാൻ പറ്റില്ല. ചിലപ്പോൾ സുഹൃത്തും ഭാര്യയും തമ്മിലുള്ള സ്വകാര്യനിമിഷങ്ങൾക്ക് പോലും നമ്മൾ സാക്ഷിയാവേണ്ടി വരും. അത് സ്വപ്നമാണോ? അല്ലെങ്കിൽ ആസ്ട്രൽ ട്രവൽ ആണോ എന്ന് നമുക്കൊരിക്കലും തിരിച്ചറിയാനും കഴിയില്ല. 90 ശതമാനം ആളുകളും ആസ്ട്രൽ പ്രൊജ്ക്ഷൻ നടത്തുന്നത് വെറും ലൂസിഡ് ഡ്രീമിൽ മാത്രമാവാനാണ് സാധ്യത.

Trending

To Top
Don`t copy text!