Malayalam Article

എന്തിനാ അച്ഛാ അവർ ലാലേട്ടനെ അറസ്റ്റ് ചെയ്‌തത്‌? സങ്കടം സഹിക്കാനാവാതെ തിയേറ്ററിൽ പൊട്ടിക്കരഞ്ഞു കുഞ്ഞു ആരാധിക

കേരളത്തിന് അകത്തും പുറത്തുമായി മോഹൻലാൽ-പൃഥ്വിരാജ് കൂട്ടുകെട്ടിൽ പിറന്ന ചിത്രം ലൂസിഫർ തരംഗമായി കൊണ്ടിരിക്കുകയാണ്. ഇത് വരെയുള്ള റെക്കോർഡുകളെല്ലാം തകർത്തെറിഞ്ഞു കൊണ്ടാണ് സിനിമയുടെ മുന്നേറ്റം.  കുട്ടികളും യുവാക്കളും  പ്രായമേറിയവരുമെല്ലാം ഒരു പോലെ ആരാധിക്കുന്ന താരമാണ് മോഹൻലാൽ. റെക്കോർഡുകൾ തിരുത്തിയെഴുതാനും ഈ താരത്തെ തോൽപ്പിക്കാൻ ആർക്കും കഴിഞ്ഞിട്ടില്ല.

ലൂസിഫറിൽ മോഹൻലാലിനെ അറസ്റ്റ് ചെയ്യുന്ന ഒരു രംഗം കണ്ടു സിനിമ കണ്ടു കൊണ്ടിരുന്ന കുഞ്ഞു ആരാധിക പൊട്ടിക്കരയുന്ന വീഡിയോ ഇപ്പോൾ സാമൂഹ്യ മാധ്യമങ്ങളിൽ വയറൽ ആയിക്കൊണ്ടിരിക്കുകയാണ്. ലാലേട്ടന്‍ നല്ലതല്ലേ, എന്തിനാണ് പോലീസ് കൊണ്ടുപോയത് എന്ന് അച്ഛനോട്ചോ ദിച്ചാണ് കരയുന്നത്. മകളെ ആശ്വസിപ്പിക്കുന്ന പിതാവിനെയും വീഡിയോയില്‍ കാണാം.

https://www.facebook.com/1265018563642048/videos/2810656708961107/?t=2

Trending

To Top
Don`t copy text!