Current Affairs

എന്നെ തൃശ്ശൂരിൽ എത്തിക്കാതെ നീ ഒരടി മുന്നോട്ട് പോകില്ല. കല്ലടയുടെ ഗുണ്ടകളെ വിറപ്പിച്ച യുവാവിന്റെ വീഡിയോ കാണാം

സുരേഷ് കല്ലട ബസ് യാത്രക്കാരോട് കാണിച്ച ക്രൂരതകൾ ഓരോന്നായി പുറത്തു വന്നുകൊണ്ടിരിക്കുകയാണ്. തങ്ങൾക്ക് ബസിൽ ഉണ്ടായ അനുഭവം പങ്കുവെച്ചുകൊണ്ട് നിരവധിപേർ രംഗത്തെത്തിയിരുന്നു. അതിൽ സാദാരണക്കാരും സിനിമ താരങ്ങളും ഉൾപ്പെടും. ഓരോരുത്തർക്കും തങ്ങൾക്കുണ്ടയം മോശം അനുഭവം പങ്കുവെക്കുമ്പോൾ കല്ലടയിലെ ഗുണ്ടകളായ ജീവനക്കാരെ വരുതിയിൽ നിറുത്തിയ കഥയാണ് മുഹമ്മദ് നസീബ് എന്ന യുവാവിന് പറയാൻ ഉള്ളത്. എങ്ങോട്ട് എങ്ങനെ പെരുമാറുന്നോ അതെ നാണയത്തിൽ തിരിച്ചു അങ്ങോട്ടും പെരുമാറാനാണ് യുവാവ് തന്റെ ഫേസ്ബുക് ലൈവിലുടെ പറയുന്നത്.

നാലുമാസങ്ങൾക്ക് മുൻപ് നടന്ന കഥയാണ്. ബാംഗ്ലൂരിൽ നിന്നും തൃശ്ശൂരിലേക്ക് പോകാൻ ടികെറ്റ് ബുക്ക് ചെയ്യാൻവേണ്ടി കല്ലടയുടെ ഓഫീസിൽ എത്തിയിരുന്നു യുവാവ്. തൃശ്ശൂരിൽ സ്റ്റോപ്പ് ഉണ്ടോ എന്ന് ഉറപ്പുവരുത്തിയതിനു ശേഷമാണു ടിക്കറ്റും ബുക്ക് ചെയ്‌തത്‌. അങ്ങനെ യാത്ര ദിവസം വന്നെത്തി. പുലർച്ചെ ആയപ്പോൾ ബസിലെ ജീവനക്കാരൻ വിളിച്ചു പറഞ്ഞു, തൃശ്ശൂർ എത്തി, ഇറങ്ങേണ്ടവർ പെട്ടന്ന് ഇറങ്ങാൻ. എന്നാൽ ഞാൻ ഇറങ്ങാനായി ബസിന്റെ സ്റ്റെപ് വരെയെത്തിയപ്പോഴാണ് മനസിലാകുന്നത് ത്രിശൂർ അല്ലായെന്നും ഇപ്പോൾ ബസ് നിർത്തിയിരിക്കുന്നത് മണ്ണൂത്തി ആണെന്നും. അവിടെ നിന്ന് കൊണ്ട് തന്നെ ഞാൻ അവരോട് പറഞ്ഞു. എനിക്ക് ഇവിടെ അല്ല തൃശ്ശൂർ ആണ് ഇറങ്ങേണ്ടത് എന്ന്. എന്നാൽ അവരിൽ നിന്നും ലഭിച്ച മറുപടി എന്നെ ദേക്ഷ്യം പിടിപ്പിച്ചു. വല്യ സംസാരം ഒന്നും വേണ്ട മര്യാദക്ക് ഇവിടെ ഇറങ്ങിക്കോ എന്നായിരുന്നു അവരുടെ പ്രതികരണം. അവിടെ നിന്നും തൃശ്ശൂരിലേക്ക് എത്തണമെങ്കിൽ 200 രൂപ ഓട്ടോചാർജ് കൊടുക്കണം. ഞാൻ അൽപ്പം കനപ്പിച്ചു തന്നെ പറഞ്ഞു. ഒന്നുങ്കിൽ എന്നെ തൃശ്ശൂരിലെ ഇറക്കണം അല്ലങ്കിൽ എനിക്ക് ഓട്ടോ ചാർജും തന്നു ഓട്ടോ പിടിച്ചു തരണം.

ബസിന്റെ പടിയിൽ നിന്നുകൊണ്ടുതന്നെ. ബഹളം ആയതോടെ ബസിന്റെ മറ്റ് യാത്രക്കാരും ഇടപെട്ടു.അവർ എനിക്കൊപ്പം ഉറച്ച് നിന്നതോടെ ഇവൻമാരുടെ ഗുണ്ടായിസം ഒന്നും നടപ്പായില്ല. പിന്നീട് ആ പുലർച്ചെ സമയത്ത് തന്നെ ബസിലെ ജീവനക്കാരൻ ഒാട്ടോ സ്റ്റാൻഡിൽ പോയി ഒാട്ടോ വിളിച്ച് കൊണ്ടുവരികയും അതിനുള്ള ചാർജും തന്ന ശേഷമാണ് ‍ഞാൻ ബസിൽ നിന്നിറങ്ങിയത്. ഒരുമിച്ച് നിന്നാൽ തീരാവുന്നതേയുള്ളൂ കല്ലടയുടെ ഗുണ്ടായിസമൊക്കെ. മുഹമ്മദ് പറയുന്നു. ഇത്തരത്തലുള്ള അനുഭവങ്ങൾ ഇനിയും ആരും മറച്ച് വയ്ക്കാതെ പങ്കുവയ്ക്കണമെന്നും യുവാവ് ആവശ്യപ്പെടുന്നു. വിഡിയോ കാണാം….

https://www.facebook.com/changathikoottam.in/videos/859009057779960/?t=19

കടപ്പാട്: ചങ്ങാതിക്കൂട്ടം

 

Trending

To Top
Don`t copy text!