എന്നെ മലയാളി എന്ന് വിളിക്കരുത് എനിക്കതു ഇഷ്ടമല്ല ! സായി പല്ലവി !! - മലയാളം ന്യൂസ് പോർട്ടൽ
Film News

എന്നെ മലയാളി എന്ന് വിളിക്കരുത് എനിക്കതു ഇഷ്ടമല്ല ! സായി പല്ലവി !!

തെന്നിന്ത്യയിലൊട്ടാകെ ഓളമുണ്ടാക്കിയ മലയാള ചിത്രം പ്രേമത്തിലൂടെയാണ് സായ് പല്ലവി സിനിമാ ലോകത്ത് എത്തിയതും, ആ ഒറ്റ സിനിമ കണ്ട് തന്നെ മലയാളികളുടെ മനം കീഴടക്കിയ നായികയാണ് സായി പല്ലവി.  അതിപ്രശസ്തയായതും. അതിനാല്‍ തന്നെ സായ് പല്ലവി മലയാളിയാണെന്ന് ചിലരെങ്കിലും തെറ്റിദ്ധരിക്കാറുമുണ്ട്. എന്നാല്‍ തന്നെ മലയാളി എന്നു വിളിക്കുന്നത് ഇഷ്ടമല്ലെന്നാണ് സായ് പല്ലവിക്ക് പറയാനുള്ളത്. മലയാള സിനിമ ചെയ്തത് കൊണ്ട് മലയാളി ആകുമോ ? ഞാൻ തമിഴത്തയാണ് എന്നാണ് സായി പറയുന്നത്.

ഒരു സിനിമാ പ്രമോഷന്റെ ഭാഗമായി എത്തിയ സായ് പല്ലവിയെ മലയാളിയെന്ന് വിളിച്ചതാണ് അവരെ പ്രകോപിപ്പിച്ചത്. ചടങ്ങിനിടെ ഒരാള്‍ മലയാളിയെന്ന് സായ് പല്ലവിയെ വിളിച്ചു. എന്നാല്‍ അത് സായ് പല്ലവിക്ക് ഇഷ്ടമായില്ല. താന്‍ മലയാളിയല്ലെന്നും തമിഴ്നാട്ടുകാരിയാണെന്നും സായ് പല്ലവി പറഞ്ഞതായി തെലുങ്ക് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. താന്‍ ജനിച്ചുവളര്‍ന്നത് കോയമ്ബത്തൂര്‍ ആണെന്നും ദയവ് ചെയ്ത് തന്നെ മലയാളിയെന്ന് മുദ്ര കുത്തരുതെന്നുമാണ് സായ് പല്ലവി പറഞ്ഞത്.

അടുത്തിടെ സായി പല്ലവിയുടെ പേരിൽ മറ്റൊരു ഗോസ്സിപ് ഉണ്ടായിരുന്നു.തമിഴ് യുവ നടനുമായി പ്രണയത്തിലാണെന്നും അദ്ദേഹം കല്യാണം കഴിഞ്ഞ ആളാണെന്നും ആയിരുന്നു ആ വാർത്ത.  തമിഴ് സിനിമയിലൂടെ അരങ്ങേറി മലയാളികളുടെ മനം കവര്‍ന്ന സുന്ദരിയെ പറ്റി ഈ വാര്‍ത്ത പരന്നതോടെ അതാര് എന്ന ചോദ്യവുമായി ഒട്ടേറെ പേര്‍ തിരഞ്ഞെങ്കിലും പേരു വെളിപ്പെട്ടിട്ടില്ല. ഉടന്‍ ഇവര്‍ വിവാഹിതരാകുമെന്നു വരെ എത്തി നില്‍ക്കുന്നു ചൂടുവാര്‍ത്തകള്‍.

മലയാളത്തിന് പുറമെ തെലുങ്കിലും മിന്നിതിളങ്ങിയ താരസുന്ദരി ഇപ്പോള്‍ തമിഴിലും ഒരു ചിത്രത്തനായി കരാര്‍ ഒപ്പിട്ടു എന്നാണറിവ്. ചിത്രമാല എന്ന തമിഴ് മാഗസിന്‍ തുടങ്ങിവെച്ച സായിയുടെ പ്രണയവാര്‍ത്ത പിന്നീട് പ്രമുഖ മാധ്യമങ്ങള്‍ ഏറ്റെടുക്കുകയായിരുന്നു.വിവാഹമേയില്ല, തനിക്ക് മാതാപിതാക്കളെ നന്നായി നോക്കണം എന്ന് ട്വിറ്ററിലൂടെ പ്രഖ്യാപിച്ച നടിക്ക് വന്ന മനം മാറ്റം ഓര്‍ത്ത് മൂക്കില്‍ വിരല്‍ വയ്ക്കുകയാണ് കടുത്ത ആരാധകര്‍.

Join Our WhatsApp Group

Trending

To Top
Don`t copy text!