Connect with us

Kampranthal

എന്റെ കണ്ണുകൾ തിരയുന്നത് മറ്റൊരാൾക്ക്‌ വേണ്ടിയാണ്

Published

on

രചന: Nafiya Nafi

ഇന്നെന്റെ വിവാഹ ദിവസമാണ്.ആഭരണങ്ങളും പുതുവസ്ത്രവും അണിഞ്ഞു ചെക്കന് വേണ്ടി കാത്തു നിൽകുമ്പോഴും എന്റെ കണ്ണുകൾ തിരയുന്നത് മറ്റൊരാൾക്ക്‌ വേണ്ടിയാണ്. അഥിതികൾ ഓരോരുത്തർ വന്നും പോയി ഇരുന്നു… ഇടക്ക് പുറത്തേക്കു നോക്കിയപ്പോഴാണ് സമപ്രായക്കാരായ രണ്ടു പെൺകുട്ടികളെ കണ്ടത്… കളിച്ചും ചിരിച്ചുമുള്ള അവരുടെ സംസാരം അതെന്നെ വർഷങ്ങൾ പിന്നിലേക്ക് കൊണ്ട് പോയി. .രവി സാറിന്റെ കയ്യും പിടിച്ച് ക്ലാസ്സിലേക്ക് വന്ന അന്നാണ് ഞാൻ അവളെ ആദ്യമായി കാണുന്നത്.വിടർന്ന കണ്ണുകളും ഇടതൂർന്ന മുടിയിഴകളും വശ്യമായ പുഞ്ചിരിയുമുള്ള അവൾ സുമേയാ. പ്രായത്തിൽ കവിഞ്ഞ പക്വതയും ,മിതമായ സംസാരം രീതിയും പഠനത്തിലും പഠനേതര വിഷയങ്ങളിലും അവൾ കാണിച്ച മികവും അവളെ മറ്റുള്ളവരിൽ നിന്നും വ്യത്യസ്തയാക്കി. സ്കൂളിന് അടുത്തുള്ള വാടക വീട്ടിൽ ഉമ്മയും ഉപ്പയും അവളും അടങ്ങുന്ന ഒരു കൊച്ചു കുടുംബം.എന്റെ തൊട്ടടുത്തിരുന്ന് ഞങ്ങൾ ഉറ്റസുഹൃത്തുക്കളായി മാറിയിട്ട് കൂടി അവളുടെ നാടും വീടും ആത്മാവും എനിക്ക് അറിയില്ലായിരുന്നു.ഞാൻ ചോദിച്ചിട്ടും ഒഴിഞ്ഞു മാറ്റം മാത്രം ആയിരുന്നു മറുപടി.അറിയും തോറും അവളെനിക്ക് കൗതുകമായിരുന്നു ..

പലതവണ ഞാൻ വീട്ടിലേക്കു ക്ഷണിച്ചു എങ്കിലും അതും നിരസിച്ചു.കണ്ടില്ലെങ്കിലും അവളെന്റെ വീട്ടിൽ പരിചിതയായിരുന്നു..ഉച്ചയൂണിനു പതിവായി വീട്ടിൽ പോകാറുള്ള അവളോട്‌ കുടുംബത്തെ കാണാനുള്ള ആഗ്രഹം കൊണ്ട് പലയാവർത്തി വീട്ടിലേക്കു പോന്നോട്ടെ എന്നുള്ള എന്റെ ചോദ്യത്തിന് പുഞ്ചിരിച്ചു കൊണ്ട് പിന്നീടാകാം എന്ന് മാത്രമാണ് മറുപടി ഉണ്ടായിരുന്നത്.. പരീക്ഷയെല്ലാം കഴിഞ്ഞു സ്കൂൾ പൂട്ടുന്ന ദിവസമായിരുന്നു അന്ന്..കൈ കഴുകി ഭക്ഷണം കഴിക്കാൻ ഇരുന്ന എന്റെ അടുത്ത് വന്ന് അവൾ ചോദിച്ചു “‘നീ വരുന്നോ എന്റെ കൂടെ “‘..കേട്ടപാതി കേൾക്കാത്ത പാതി ചോറ്റുപാത്രം അടച്ചു വെച്ച് ഞാൻ അവളുടെ കൂടെ ഇറങ്ങാൻ ഒരുങ്ങിയപ്പോൾ എന്റെ ചോറ്റുപാത്രം കൂടി എടുക്കാൻ അവൾ ആവശ്യപെട്ടു. വിഭവങ്ങൾ ഒരുക്കി മകളെ കാത്തിരിക്കുന്ന ഒരു ഉമ്മയെയാണ് ഞാൻ അവിടെ പ്രതീക്ഷിച്ചത്..എന്നാൽ വീട്ടിലെത്തിയപ്പോൾ വാതിൽ അടഞ്ഞു കിടക്കുന്നു.ജനലഴിക്കുള്ളിലൂടെ താക്കോൽ എടുത്ത് വാതിലും തുറന്ന് വീട്ടിലേക്കു സലാം ചൊല്ലി പ്രവേശിച്ചപ്പോൾ തിരിച്ച് മറുപടി ഒന്നും കേട്ടതും ഇല്ല. ഒരു മുറിയും ഒരടുക്കളയും അടങ്ങുന്ന ഒരു കുഞ്ഞു വീട്..ഉമ്മയെ കാണാത്തപ്പോൾ ഞാനാ മുറിയിലേക്ക് ഒന്ന് എത്തി നോക്കി..ഒരു പ്രാവശ്യം മാത്രമേ നോക്കിയുള്ളൂ…തലകറങ്ങി ഞാനാ കസേരയിൽ ഇരുന്നു. എന്റെ പരിഭ്രാന്തി കണ്ടിട്ടാകാണo അവളെനിക്ക് വെള്ളം നീട്ടിയത്.. “‘ഉമ്മിയാണ് കുറച്ചു വർഷങ്ങൾ ആയി സുഖമില്ല “എന്നവൾ എന്നോട് പറഞ്ഞപ്പോൾ മറുപടി എന്നോണം ഉപ്പയെ ആയിരുന്നു ഞാൻ ചോദിച്ചത്.. എല്ലാം ഞാൻ പറയാം എന്നും പറഞ്ഞ് തീൻമേശയിലേക്ക് വിളിച്ചപ്പോൾ അവിടെ സമൃദ്ധമായ സദ്യക്ക് പകരം പഴംകഞ്ഞി ആയിരുന്നു..

ഞാൻ കഴിച്ചത് എന്റെ ചോറ്റു പാത്രത്തിലെ ചോറും..രുചിയോടെ അവളതു കഴിക്കുന്നത് കണ്ടപ്പോൾ എനിക്ക് കൗതുകം ആയിരുന്നു. അവളുടെ വസ്ത്രങ്ങളും പുസ്തകങ്ങളും ഓരോന്നായി കാണിച്ചു തന്നപ്പോൾ ഞാൻ ചിന്തിച്ചത് ഇഷ്ട വിഭവം ഇല്ലെന്നു പറഞ്ഞ് വഴക്കിടുന്ന..ഡ്രെസ്സിലെ പൂവിന്റെ നിറം മങ്ങിയെന്നു പറഞ്ഞ് അതൊഴിവാക്കുന്ന എന്നെ കുറിച്ചാണ്. ഉമ്മിയുടെ വായിലേക്ക് കഞ്ഞി ഒഴിച്ചു കൊടുക്കുന്നതിനു ഇടയിൽ അവൾ പറയുന്നുണ്ടായിരുന്നു.. മലപ്പുറത്തെ ഒരു നാട്ടിൻപുറത്ത് സമൂഹം കള്ളനെന്നു ഓമനപേരിട്ടു വിളിച്ച ഒരുപ്പയുടെ മകളായി ജനനം..സ്നേഹനിധിയായ ഉമ്മാക്ക് മുഖവും ശരീരവും വികൃതമായി മാറുന്ന മാറാവ്യാധി പിടിപെട്ടപ്പോൾ ജനിപ്പിച്ച അച്ഛൻ ഉപേക്ഷിച്ചു പോയി. നാട്ടുകാരുടെ സഹായത്തോടെ ആയിരുന്നു പിന്നീട് ജീവിതം.പഠിക്കാൻ മിടുക്കി.. ആ ഇടക്ക് ക്ലാസ്സിലെ ഒരു സുഹൃത്ത്‌ ഉമ്മയെ കാണാൻ വീട്ടിൽ വരികയും ക്ലാസ്സിൽ ചെന്ന് മറ്റുള്ളവരുടെ മുൻപിൽ വെച്ച് “‘അവളുടെ ഉമ്മയുടെ മുഖം ഒരു മൃഗത്തെ പോലെയാണെന്ന് പറഞ്ഞ് ആക്ഷേപിച്ചപ്പോൾ ഉണ്ടായ വേദന കൊണ്ടെത്തിച്ചത് പഠനം നിർത്തുന്നതിലേക്ക് ആയിരുന്നു. പഠനം പാതിവഴിയിൽ ഉപേക്ഷിച്ചു എന്നറിഞ്ഞ അയൽവാസിയായ രവി സാർ എന്നെയും കുടുംബത്തെയും പിന്നീട് ഇങ്ങോട്ട് കൊണ്ട് വരികയായിരുന്നു.. എന്നെ ദത്തു പുത്രിയാക്കിയതോടൊപ്പം എന്റെ ഉമ്മയുടെ ചികിത്സ ചിലവും കൂടി അദ്ദേഹം ഏറ്റെടുത്തപ്പോൾ അദ്ദേഹം എനിക്ക് ദൈവതുല്യനായ ഗുരുവായി..

ചുരുങ്ങിയ വരിയിൽ അവളുടെ വലിയ ജീവിതം എനിക്ക് മുൻപിൽ പറഞ്ഞപ്പോൾ അവളിലൂടെ ഞാൻ മറ്റൊരു ലോകത്തെത്തി. ഉമ്മയോട് സലാം ചൊല്ലി വീട്ടിൽ നിന്നിറങ്ങിയപ്പോൾ ചിന്തകൾ പലതും ആയിരുന്നു.. കർക്കഷക്കാരനായ രവി സാർ അവൾക്കു ദൈവ തുല്യൻ ആയപ്പോൾ ഞാൻ ഉൾക്കൊണ്ട പാഠം ഒരദ്യാപകൻ ആണ് ഒരു വിദ്യാർത്ഥിയുടെ ആദ്യ പാഠപുസ്തകം ആകേണ്ടതു എന്നായിരുന്നു.. ദിവസം കഴിയും തോറും അവളോടുള്ള ഇഷ്ടവും ബഹുമാനവും കൂടി.. എനിക്ക് മാത്രമല്ല എന്റെ വീട്ടുകാർക്കും…വർഷങ്ങൾ പലതും കഴിഞ്ഞു.. ഞങ്ങളുടെ സൗഹൃദത്തിന്റെ ആഴവും കൂടി..എന്റെ വീട്ടിലെ ഒരംഗമായി അവളും മാറി..ഞാൻ കഴിക്കുന്ന മിട്ടായിയുടെ പാതി അവകാശി അവൾ ആയിരുന്നു..എനിക്ക് പുതുതായി എന്തെടുത്താലും കൂടെ അവൾക്കും എടുക്കാൻ ഉപ്പ മറന്നില്ല.. എനിക്കവൾ സഹോദരിയും ഉമ്മക്കും ഉപ്പക്കും അവൾ മകളുമായി മാറിയപ്പോൾ ഇക്കാക്കയുടെ മനസ്സിൽ അവളെ നല്ലപാതി ആക്കാനുള്ള ആഗ്രഹവും ഉടലെടുത്തു. എന്റെ പിന്തുണയോടെ ഇക്ക പല തവണ ആവശ്യം പറഞ്ഞെങ്കിലും നിരാശ മാത്രം ആയിരുന്നു ഫലം.ഉമ്മയെ തനിച്ചാക്കി ഞാൻ മറ്റൊരു ജീവിതവും സുഖവും തേടിപോകില്ല എന്നായിരുന്നു അവളുടെ പക്ഷം.. പക്ഷെ ഉമ്മാക്ക് വേണ്ടിയുള്ള അവളുടെ ജീവിതം അധികം നീണ്ടു നിന്നില്ല..അസുഖം കൂടി അവർ മരണത്തിനു കീഴടങ്ങിയപ്പോൾ അനാഥ എന്നൊരു വിളിപ്പേര് കൂടി അവൾക്കു സ്വന്തമായി. ചെറുപ്രായത്തിൽ പിതാവിനാൽ ഉപേക്ഷിക്കപെട്ടവൾ..കള്ളന്റെ മകളെന്ന് പരിഹസിക്കപെട്ടവൾ. സഹതാപത്തിന്റെയും ദാരിദ്രത്തിന്റെയും രുചിയറിഞ്ഞു വളർന്നവൾ ഒടുവിൽ ഒറ്റപ്പെടലിന്റെയും അനാഥതത്തിന്റെയും വേദന കൂടി അറിഞ്ഞപ്പോൾ വിഷാദ രോഗതിന് അടിമപെടുമെന്നു ഭയന്ന് ഞാനാണ് ഇക്കാക്ക് അവളോടുള്ള താല്പര്യം വീട്ടിൽ അറിയിച്ചത്.

പക്ഷെ മക്കളുടെ കാര്യത്തിൽ മാതാപിതാക്കൾ സ്വാർത്ഥർ ആകുമെന്ന് ഇവടെയും സത്യമായി..ഒരനാഥ പെണ്ണിനെ മരുമകൾ ആക്കാൻ അവർ ഒരുക്കമല്ലായിരുന്നു.. കൈ നിറയെ സ്ത്രീധനം കൊണ്ട് വരുന്ന മരുമകളെയാണ് അവർക്കും വേണ്ടിയിരുന്നതു. എന്നാൽ സ്നേഹിച്ച പെണ്ണിനെ കൈ ഒഴിയാൻ ഇക്കാക്കയും കൂട്ടുകാരിയെ അറിഞ്ഞു കൊണ്ട് ഉപേക്ഷിക്കാൻ ഞാനും തയ്യാറായില്ല. എല്ലാം നഷ്ടപ്പെട്ട് സ്വബോധം പോലും ഇല്ലാത്ത സമയത്താണ് ഇക്കാക്ക അവൾക്കു മഹർ ചാർത്തിയത് ..മാതാപിതാക്കളുടെ സ്ഥാനത്ത്‌ രവി സാറും കൂടെപിറപ്പായ എന്റെയും സാനിധ്യം മാത്രമേ അവിടെ ഉണ്ടായിരുന്നുള്ളൂ.. പ്രതീക്ഷച്ചത് പോലെ വീട്ടിൽ അവൾക്കു സ്ഥാനം ഇല്ലായിരുന്നു.അവളുടെ കയ്യും പിടിച്ച് അന്നിറങ്ങിയതാണ് ഇക്കാക്ക.. പിന്നീട് ഒരു വിവരവും ഇല്ലായിരുന്നു.. വർഷങ്ങൾ മാറി വന്നു ഉമ്മയുടെയും ഉപ്പയുടെയും മനസ്സ് മാറി തുടങ്ങി.. അവരെ കണ്ടു പിടിക്കാനുള്ള ഓട്ടമായിരുന്നു പിന്നീട്.. അന്വേഷണം പല വഴിക്കും തിരിഞ്ഞു.എന്റെ കല്യാണം ഉറപ്പിച്ച അന്ന് മുതൽ എനിക്ക് പിന്തുണ നൽകി എന്റെ ഭർത്താവും ഏറെ സഹായിച്ചു.. രവി സാറിനെ അന്വേഷിചിറങ്ങിയപ്പോൾ ചെറിയ ഒരു പ്രതീക്ഷ ഉണ്ടായിരുന്നു..പക്ഷെ അവിടെ എത്തിയപ്പോൾ അദ്ദേഹം ഒരു യാത്രയിൽ ആണെന്ന് മാത്രം അറിഞ്ഞു.. ഇന്നിതാ കല്യാണദിവസം വന്നെത്തി..ആളും ബഹളവും കേമമായി കല്യാണം നടക്കുമ്പോഴും ഉള്ളിൽ എവിടെയോ ഒരു കുഞ്ഞു പ്രതീക്ഷയോടെ എന്റെ കണ്ണുകൾ തിരയുന്നത് അനിയത്തിയുടെ ജീവിതത്തിലെ മനോഹരമായ നിമിഷത്തിന് സാക്ഷിയാവാൻ എന്റെ ഇക്കാക്ക സുമിയുടെ കയ്യും പിടിച്ച് വരുന്നതാണ്.

പക്ഷെ പ്രതീക്ഷ അസ്തമിച്ചു നിറകണ്ണുകളോടെ മഹർ ചാർത്താൻ ഞാൻ കഴുത്ത് നീട്ടാൻ ഒരുങ്ങിയതും എന്റെ ചുമലിൽ കൈ വെച്ചാരോ പറഞ്ഞു “‘മോളെ ബിസ്മി ചൊല്ലാൻ മറക്കല്ലേ “‘ എന്റെ ചെവിയിൽ പ്രകമ്പനo കൊള്ളിച്ച ആ ശബ്ദം കേട്ട് ഞാൻ തിരിഞ്ഞു നോക്കിയതും കയ്യിൽ ഒരു കുഞ്ഞു മാലാഖയുമായി ഇക്കാക്കയുo കൈ നിറയെ സമ്മാനങ്ങളുമായി സുമിയുo രവി സാറും. എന്റെ മുൻപിൽ . “എങ്ങനെയുണ്ട് എന്റെ വിവാഹസമ്മാനം” എന്ന് ചോദിച്ചു എന്റെ ഭർത്താവ് എന്നെ ചേർത്ത് പിടിച്ചപ്പോൾ എന്റെ മുൻപിൽ ഒരായിരം ചോദ്യങ്ങൾ ആയിരുന്നു. വിവരങ്ങൾ ഞാൻ പറഞ്ഞ അന്ന് തന്നെ അന്വേഷണം ആരംഭിച്ചിരുന്നു എന്നും മാഷിന്റെ സഹായത്തോടെ ഇക്കയെ കണ്ടു പിടിച്ചു അവിടെ എത്തിയപ്പോൾ സുമിയാണ് നിന്നെ ഒന്നും അറിയിക്കരുത് എന്ന് പറഞ്ഞതും.. നനഞ്ഞ കണ്ണുകൾ കൊണ്ട് ഭർത്താവിനു നന്ദി അറിയിച്ചു സുമിയെ വാരിപുണർന്നപ്പോൾ എല്ലാം കണ്ടും കേട്ടും നിന്ന ഉപ്പയും ഉമ്മയും ഇക്കയുടെ മാലാഖകുഞ്ഞിനെ കോരിയെടുത്തു ഉമ്മ വെക്കുന്ന തിരക്കിൽ ആയിരുന്നു

Advertisement

Kampranthal

ആരും കാണാതെ കരഞ്ഞു തീർത്ത ഒരു മുഖ മുണ്ട് ജീവനേക്കാൾ ഏറെ നിന്നെ സ്നേഹിച്ച ഈ കൂടെപ്പിറപ്പിന്റെ മുഖം ഓർത്തിരുന്നോ ഏട്ടന്റെ വാവ

Published

on

By

രചന: നജീബ് കോൽപാടം

മതം നോക്കാതെ സ്നേഹിച്ചവന്റെ കൂടെ ഇറങ്ങിപ്പോയ പെങ്ങൾക്ക്. സോഷ്യൽ മീഡിയ സപ്പോട്ട് കയ്യടി അഭിനന്ദങ്ങൾ ,, കയ്യടിച്ചവർ ആരും കാണാതെ കരഞ്ഞു തീർത്ത ഒരു മുഖം ആരും കാണാതെ പോയ ഒരു മുഖമുണ്ട് ജീവനേക്കാൾ ഏറെ നിന്നെ സ്നേഹിച്ച ഈ കൂടെപ്പിറപ്പിന്റെ മുഖം ഓർത്തിരുന്നോ ഏട്ടന്റെ വാവ ,, നീ പോയതറിയാതെ ജോലി കഴിഞ്ഞു വന്ന അച്ഛന്റെ കൈയിൽ അന്നും നിനക്കുള്ള മിട്ടായി പൊതി ഉണ്ടായിരുന്നു ,, നേരം പാതിരയായിട്ടും നിന്നെ കാണാത്ത വിഷമത്തിൽ മുക്കോടി ദൈവങ്ങളെയും വിളിച്ചു എന്റെ കൊച്ചിനോന്നും വരുത്തല്ലേ എന്ന് നെഞ്ചിലടിച്ചു പ്രാർത്ഥിച്ച അമ്മയുടെ കരച്ചിൽ കണ്ടു നിൽക്കേണ്ടി വന്ന ഏട്ടൻ ,, കുടുംബവും കൂട്ടരും എല്ലാം അച്ഛനെയും അമ്മയേയും പഴിച്ചു വളർത്തു ദോഷം , വീട്ടിലേക്ക് കയറിച്ചെല്ലുമ്പോൾ ആ ഉമ്മറപ്പടിയിൽ കയ്യിലൊരു ബുക്കുമായി നീ ഉണ്ടെന്നു തോന്നും . മുറിയിലാകെ നിന്റെ ശബ്ദം . ഏട്ടാ എന്നുള്ള വിളി വീടിലാകെ നിറഞ്ഞു നിൽക്കുന്നുണ്ടായിരുന്നു ,, ഭക്ഷണത്തിന് മുന്നിൽ നിന്ന് തളർന്നു വീണ അമ്മയെയും പൊക്കിയെടുത്ത് ഹോസ്പിറ്റൽ എത്തി icu ന്റെ മുന്നിൽ ഉറക്കമില്ലാതെ കാത്തിരിന്നതും ഈ ഏട്ടൻ . നിന്റെ ആ പഴയ സൈക്കിൾ ഇന്നും ആ ചുമരിനടുത്ത് തുരുമ്പ് പിടിച്ചു കിടക്കുന്നുണ്ട് അതിനുവേണ്ടി കരഞ്ഞു കലങ്ങിയ കണ്ണുമായി ഏട്ടന്റെ മുന്നിൽ വന്നു നിന്ന ന്റെ വാവടെ മുഖം ഈ ഏട്ടനെ കൊന്നു തിന്നിട്ടുണ്ട് പല രാത്രികൾ . ആദ്യമായി മുടി മുറിച്ച അന്ന് ഏട്ടന്റെ കണ്ണ് നിറയുന്നത് കണ്ടു ഇനി എന്റെ ഏട്ടന് ഇഷ്ടമില്ലാത്തതൊന്നും ചെയ്യില്ലെന്ന് പറഞ്ഞു തന്ന ഉമ്മയുടെ ചൂട് ഇന്നുമെന്നെ ചുട്ടെരിക്കുന്നുണ്ട് , ഏട്ടാ ,, എന്താ വാവേ , ഞാനും പോന്നോട്ടെ പൂരത്തിന് .

ഏട്ടൻ കൊണ്ടുപോവാലോ ഏട്ടന്റെ കുട്ടിയെ . എന്റെ തോളിൽ ഇരിന്നല്ലേ വാവേ നീ പൂരംപറമ്പാകെ ചുറ്റി കണ്ടത് ,, ഈ ഏട്ടന്റെ നെഞ്ചിൽ കിടന്നല്ലേ നീ ഉറങ്ങിയത് . എന്നിട്ടും എങ്ങനാ വാവേ അഞ്ചു വർഷം ആരെയും കാണാതെ ആരെയും ഓർക്കാതെ .ഇത്രയും ദൂരെ. സാർ ഇതാണ് നിങ്ങൾ പറഞ്ഞ ഹോസ്പിറ്റൽ ഇവടെ ഇറങ്ങിക്കോളൂ ,, കണ്ടക്ടർ വന്നു തട്ടി വിളിച്ചപ്പോഴാണ് ഓർമകളിൽ നിന്ന് കണ്ണൻ ഉണർന്നത് ,, ബസിൽ നിന്നിറങ്ങി മുന്നിലുള്ള ഒരു കടയിൽ കയറി ഒരു വെള്ളം വാങ്ങി കുടിച്ചു വല്ലാത്ത ദാഹം . നേരെ ഹോസ്പിറ്റലിന്റെ മുന്നിൽ ഉള്ള വഴിയിലൂടെ നടന്നു കാലുകൾ വിറക്കുന്ന പോലെ ,, ഹോസ്പിറ്റലിന്റെ മുന്നിൽ നിന്നിരുന്ന ഒരു യുവാവ് എന്നെ കണ്ടതും അടുത്തേക്ക് ഓടി വന്നു . കണ്ണേട്ടനല്ലേ .? അതെ കണ്ണേട്ടനാണ് . എന്റെ പേര് റോയ് . ഓ മനസിലായി . കണ്ണേട്ടൻ വരുമെന്ന് അവൾക്ക് ഉറപോയിരുന്നു അതാ ഞാനിവിടെ മുന്നിൽ കാത്ത് നിന്നത് . മ്മ് ഞാനൊന്നു ഇരുത്തി മൂളി .

ആ ഗവണ്മെന്റ് ഹോസ്പിറ്റലിന്റെ വരാന്തയിലൂടെ റോയ് ടെ കൂടെ ഞാൻ നടന്നു . റോയ് വീട്ടിലെ ആരും വന്നില്ലേ .? ഇല്ല ഞാനും അവളും മാത്രേ ഒള്ളു ,,സഹായത്തിന് അടുത്തുള്ള ഒരു ചേച്ചി വന്നിട്ടുണ്ട് , അതെന്താ വീട്ടിലെ ആരും വരാത്തെ. കല്യാണം കഴിഞ്ഞു കുറച്ചു നാളുകൾ മാത്രേ വീട്ടിൽ നിന്നിട്ടുള്ളു പിന്നെ അവിടെ എല്ലാർക്കും ഞങ്ങളൊരു ബാധ്യത ആയെന്നു തോന്നി തുടങ്ങിയപ്പോ വേറൊരു വീട് വാടകക്ക് എടുത്തു പിനീട് വീട്ടിൽ നിന്നാരും വരാറില്ല . അന്ന് പോലീസ് സ്റ്റേഷനിൽ ഉണ്ടായിരുന്ന സുഹൃത്തുക്കളോ . അവരൊക്കെ കല്യാണം കഴിഞ്ഞു പലരും പുറത്ത് സെറ്റിലായി , ഫേസ്ബുക്കിൽ ആശംസകളും സപ്പോട്ടും തന്നവരാരും വന്നില്ലേ ,? ഏട്ടൻ കളിയാക്കാണോ .? അല്ല റോയ് ചോദിച്ചെന്നെ ഒള്ളു ,, അതാ ആ വാർഡിലാണ് അവൾ , പ്രസവ വാഡ് എന്നെഴുതിയ ആ വാതിലിനു മുന്നിൽ ഞാൻ ചെന്ന് നിന്നു ,, ഉള്ളിൽ കയറുമ്പോൾ ചങ്ക് പിടയുന്ന പോലെ അവളുടെ മുഖം കാണുമ്പോൾ ഉള്ള മാനസികാവസ്ഥ എങ്ങനെ പറയും , ആ വാർഡിലെ അറ്റത്തെ ബെഡിൽ അവൾ കിടക്കുന്നുണ്ട് എന്നെ കണ്ടതും എണീക്കാൻ ശ്രമിക്കുന്നുണ്ട് . ഒന്നും മിണ്ടാതെ അവളുടെ മുഖത്തേക്ക് കുറച്ചു നേരം ഞാൻ നോക്കി വെളുത്ത് തുടുത്ത എന്റെ വാവയുടെ മുഖം വല്ലാതെ ഇരുണ്ടപോലെ . എന്നെ കണ്ടതും ആ കണ്ണുകൾ നിറഞ്ഞു ഒഴുകാൻ തുടങ്ങി , എത്രനേരം നോക്കി നിന്ന് എന്നറിയില്ല പിടിച്ചു വെച്ച കണ്ണുനീർ എന്റെ കവിളിലൂടെ ദാരയായി ഒഴുകാൻ തുടങ്ങി ,, ഞാനവളുടെ അടുത്തേക്ക് നീങ്ങി നിന്ന് ഏട്ടാ എന്ന് വിളിച്ചവൾ എന്റെ നെഞ്ചിലേക്ക് തല ചായ്ച്ചപ്പോൾ .

സൈക്കിളിന് വേണ്ടി ഈ ഏട്ടന്റെ നെഞ്ചിൽ കിടന്നു കരഞ്ഞ എന്റെ വാവയുടെ മുഖം മുന്നിൽ കണ്ടു ,, അവളുടെ കരച്ചിൽ കണ്ടു കഴിഞ്ഞെതെല്ലാം ഞാൻ മറന്നു ആ കണ്ണുകൾ തുടച്ചു .അവളുടെ നെറ്റിയിൽ ചുംബിച്ചു . കണ്ണേട്ടാ ന്റെ കുഞ്ഞു , അവളെ കണ്ട മാത്രയിൽ കുഞ്ഞിനെ ഞാൻ നോക്കിയില്ല അവൾ കുഞ്ഞിനെ എടുത്തെന്റെ കൈയിൽ തന്നു ,, അവളെ പോലെ സുന്ദരി പെൺ കുഞ്ഞു . എന്ന വാവേ വീട്ടിൽ പോവാ , വാവേ എന്ന വിളി കേട്ടതും വീണ്ടും അവൾ കരയാൻ തുടങ്ങി . വാവേ എത്ര വലുതായാലും എത്ര കുഞ്ഞുങ്ങളുടെ അമ്മയായാലും നീ ഏട്ടന്റെ വാവ തന്ന്യാ ,,, ഹോസ്പിറ്റലിൽ നിന്ന് ഡിസ്ചാർജായി അവരേം കൂട്ടി ഞാൻ നാട്ടിലേക്ക് പോന്നു ഈ അവസ്ഥയിൽ ഒറ്റക്ക് കഴിയേണ്ട എന്നും പറഞ്ഞു , ഏഴു മണിക്കൂറുകൾ നീണ്ട യാത്ര വണ്ടി വീടിന് മുന്നിൽ ചെന്ന് നിന്നു ,, വണ്ടിയിൽ നിന്നിറങ്ങി മുറ്റത്തേക്ക് നോക്കി അവൾ ചോദിച്ചു ഏട്ടാ അച്ഛൻ വഴക്ക് പറയോ ,, ഇല്ല ഏട്ടന്റെ വാവ വായോ ആരും ഒന്നും പറയില്ല ,,

വീടിന്റെ പടികടന്നു അകത്തേക്ക് വന്നു വാതിൽ പൂട്ടി ഇട്ടിരിക്കുന്നു മുറ്റമാകെ കരിയിലകൾ വീണു കിടകുന്നു. ഏട്ടാ ഇവടെ ആരുമില്ലേ ,? ഉണ്ട് വായോ . വീടിന്റെ തെക്ക് ഭാഗത്തേക്ക് ഞാൻ നടന്നു അവരും എന്റെ കൂടെ വന്നു ,, അവിടെ അച്ഛന്റെയും അമ്മയുടെയും അസ്ഥിത്തറക്ക് മുന്നിൽ ചെന്ന് ഞാൻ അച്ഛനെ വിളിച്ചു പറഞ്ഞു ,, അച്ഛാ അച്ഛന്റെ വാവ വന്നു ഇതാ വാവടെ മോൾ . നോക്ക് അമ്മെ വാവയെ പോലെ തന്നെയല്ലേ അവളുടെ മോളും ,, തെറ്റ് ഏറ്റ് പറഞ്ഞു പൊട്ടിക്കരയാൻ തുടങ്ങിയ വാവായേം കൂട്ടി വീടിനകത്തേക്ക് നടക്കുമ്പോൾ ഇടനാഴിൽ പെയിന്റടിചു തുടച്ചു വെച്ച ആ കുഞ്ഞു സൈക്കിൾ ചിരിക്കുന്നുണ്ട് അതിന്റെ പുതിയ അവകാശിയെ നോക്കി , (ന്റെ വാവയുടെ മോളെ നോക്കി) ,

Continue Reading

Kampranthal

താടിക്കാരനെപ്പറ്റി പറയുമ്പോഴോക്കെ എനിക്ക് അതുവരെയില്ലാത്ത ദേഷ്യം വരുമായിരുന്നു..

Published

on

By

രചന: Nijila Abhina

“ഏട്ടന് വേണ്ടി പെണ്ണ് കാണാൻ പോയപ്പോഴാണ് ഞാനവനെ കണ്ടത്. ” “നാത്തൂനാകാൻ പോണ പെണ്ണിന്റെ ഒരേയൊരു ആങ്ങള ചെക്കൻ ” “വീട്ടിൽ ചെന്ന പാടെ ഏട്ടനുമായി സംസാരിക്കുന്നതിനു പകരം എന്നെയവൻ ചൂണ്ടയിടാൻ ശ്രമിച്ചു കൊണ്ടിരുന്നു ” നെറ്റിയിൽ ചന്ദനക്കുറി തൊട്ട ഒരു താടിക്കാരൻ ചെക്കൻ.. നാത്തൂനേ ഒരുപാട് ഇഷ്ടായേങ്കിലും ആ വിളഞ്ഞ വിത്തിനെ എനിക്കoഗീകരിക്കാനായില്ല….. “ആമിയേ കെട്ടിച്ചു വിടുന്നില്ലേ എന്ന ആ വീട്ടുകാരുടെ ചോദ്യത്തിനു ഏട്ടന്റെ മറുപടി അവൾ ചെറിയ കുട്ടിയാന്നാരുന്നു. എപ്പഴും കല്യാണക്കാര്യം പറഞ്ഞു ബഹളം വെക്കുന്ന ഏട്ടന്റെ മറുപടി കേട്ട് ഞാൻ അന്തിച്ചു പോയി.

“ചെറിയ കുട്ടിയാണേലും ജാടയ്ക്ക് ഒരു കുറവും ഇല്ലെന്ന താടിക്കാരന്റെ മറുപടി മറ്റാരും കേട്ടില്ലെങ്കിലും എന്നെ ചൊടിപ്പിച്ചു…… “കല്യാണം ഉറപ്പിച്ചു തിരിച്ചു വന്നെങ്കിലും താടിക്കാരനെപ്പറ്റി പറയുമ്പോഴോക്കെ എനിക്ക് അതുവരെയില്ലാത്ത ദേഷ്യം വരുമായിരുന്നു…. പിന്നീട് പലപ്പോഴും കണ്ടു ബസ്‌ സ്റ്റോപ്പിൽ വച്ചും അമ്പലത്തിൽ വച്ചും യാദൃശ്ചികമായി… പകയോടെ നോക്കുന്ന എന്നെ പുഞ്ചിരിച്ചു കാണിച്ച് അവൻ തിരിഞ്ഞ് നടക്കും… വീട്ടിൽ ഏട്ടന്റെയും അമ്മയുടെയും സംസാരത്തിൽ മുഴുവൻ അളിയൻ ചെക്കന്റെ ഗുണഗണങ്ങൾ ആരുന്നു…. ഭക്ഷണം കഴിക്കാതെ അലയുന്ന അനാഥര്ക്ക്‌ ഭക്ഷണപൊതി വാങ്ങി നല്കുന്ന…. കുട്ടികളെ കയറ്റാതെ പോകുന്ന പ്രൈവറ്റ് ബസ്‌ തടഞ്ഞു നിർത്തി അവരെ പറഞ്ഞയയ്ക്കുന്ന .. അച്ഛനെയും അമ്മേം പെങ്ങളേം പൊന്നുപോലെ സ്നേഹിക്കുന്ന താടിക്കാരന്റെ ഗുണങ്ങൾ… പതിയെ ആ പേര് എന്നിൽ പുഞ്ചിരി വിടര്ത്തി തുടങ്ങിയത് ഞാൻ അറിഞ്ഞു.. വളരെ അപ്രതീക്ഷിതമായി ആയിരുന്നു താടിക്കാരനെ ഞാൻ കോളേജിൽ വച്ചു വീണ്ടും കണ്ടത്.. പക മാറ്റി വെച്ചു മിണ്ടാൻ ചെന്ന എന്നെ മൈൻഡ് ചെയ്യാതെ അവൻ മുന്നോട്ടു പോയപ്പോൾ അറിയാതെ എന്റെ കണ്ണിൽ നിന്ന് രണ്ടു തുള്ളി കണ്ണീർ പൊഴിഞ്ഞു. അന്ന് ഞാനറിയുകയായിരുന്നു ഞാനവനെ സ്നേഹിച്ചു തുടങ്ങി എന്ന്….. തിരിച്ചു പോകാൻ നേരം താടിക്കാരൻ എന്റടുത്ത് വന്നു പറഞ്ഞു…

“അന്ന് അമ്മൂനെ കാണാൻ നിങ്ങൾ വന്നപ്പോ തന്റടുത്ത് ഒലിപ്പിച്ചോണ്ട് വന്നതൊന്നുമല്ല….. നിന്റെ ഏട്ടൻ പറഞ്ഞിട്ടാ അങ്ങനൊരു നാടകം കളിച്ചേ… വരുന്ന ആലോചനകൾ ഒക്കെ മുടക്കുന്ന നിന്നെ എന്റെ തലയിൽ കെട്ടി വെച്ചാലോ എന്നൊരു മോഹം…. ” സങ്കടവും ദേഷ്യവും ഒരുമിച്ചു വന്നെങ്കിലും ഏട്ടനോട് ചോതിച്ചില്ല… അവന്റെ വാക്കുകൾ കേട്ടെന്റെ തല മരവിച്ചു പോയിരുന്നു. പിന്നീട് പലപ്പോൾ കണ്ടപ്പോഴും അവന്റെ കൂട്ടു നേടുവാൻ ഞാൻ ശ്രമിച്ചു… ഒടുവിലവന്റെ സൗഹൃദം നേടിയെടുത്തപ്പോൾ സ്വർഗം കിട്ടിയ സന്തോഷമായിരുന്നെനിക്ക്…. എന്നുമുളള സംസാരവും ഇടയ്ക്കുള്ള കാണലും ഞങ്ങളുടെ സൗഹൃദം പ്രണയത്തിന് വഴി മാറി…. ഏട്ടന്റെ കല്യാണത്തിന് രണ്ടാഴ്ച മാത്രം ഉള്ളപ്പോഴാണ് താടിക്കാരനും അച്ഛനും അമ്മേം നാത്തൂനും കൂടി വീട്ടിലേക്ക് വന്നത്. രണ്ടു കല്യാണവും ഒരുമിച്ച് നടത്തിയാലോ എന്ന്……. എന്റെ മനസ്സിൽ നിറഞ്ഞ സന്തോഷത്തേക്കാൾ സന്തോഷം ഏട്ടനും അമ്മയ്ക്കും ആയിരുന്നു…

ഒരേ പന്തലിൽ വച്ച് താടിക്കാരൻ എന്റെ കഴുത്തിൽ താലി കെട്ടിയപ്പോൾ ഏട്ടന്റെ മനസിലും ഞാൻ നല്ലൊരുകൈകളിൽ എത്തിയ സന്തോഷം ആയിരുന്നു…. ” പോകാൻ നേരം കരഞ്ഞു കാറിവിളിച്ച് ഏട്ടനെ ചുറ്റിപ്പിടിച്ച എന്നോട് ഏട്ടൻ പതിയെ പറഞ്ഞു… “എടി കാന്താരി നിന്നെ കെട്ടിക്കാൻ ഞങ്ങൾ നടത്തിയ നാടകമാ എന്റെയി കല്യാണം വരെ.. ” വാ പൊളിച്ചു നിന്ന എന്റെ വായടച്ച് കൊണ്ട് ഏട്ടൻ പറഞ്ഞു…. “ഒന്ന് പോയേടി പെണ്ണേ എന്നിട്ട് വേണം എനിക്കിവളെം കൊണ്ടൊന്നുപോകാൻ… ” തങ്ങളുടെ പ്ളാനിംഗ് ജയിച്ച സന്തോഷത്തോടെ താടിക്കാരനെന്റെ കൈപിടിച്ചപ്പോൾ ഞാൻ പതിയെ പറഞ്ഞു.. ഈ നാടകം എനിക്കൊത്തിരി ഇഷ്ടായി എന്ന്….

Continue Reading

Kampranthal

എനിക്ക് പെണ്ണിനോടല്ല, ആണിനെയാണു ഇഷ്ടമെന്ന് എങ്ങനെയാ പറയുക

Published

on

By

രചന: ഷാനവാസ് ജലാൽ

നീ എന്തിനാ കല്ല്യണം എന്ന് പറയുമ്പോഴെ നിന്ന് വിറക്കുന്നത് ??? നിന്റെ പ്രായത്തിലുള്ള ആൺകുട്ടികൾക്ക് രണ്ടും മൂന്നും കുട്ടികളായി… എന്ന അമ്മയുടെ ചോദ്യത്തിനു മറുപടിയായി എനിക്ക് പെണ്ണിനോടല്ല, ആണിനെയാണു ഇഷ്ടമെന്ന് എങ്ങനെയാ പറയുക എന്ന് ചിന്തിച്ചിരിക്കുമ്പോഴാണു… സാമ്പത്തികം ഒന്നും വേണ്ടെങ്കിൽ ഒരു കുട്ടിയുണ്ടെന്ന് പറഞ്ഞു ബ്രോക്കർ കയറി വന്നത്.. സാമ്പത്തികമായി വളരെ താഴ്ന്ന കുടുംബം ആയത് കൊണ്ടാകണം അവർ ഒന്നും ആലോചിക്കാതെ തന്നെ ഇതുറപ്പിച്ചത്. വിവാഹത്തിനു മുമ്പ് ഇതെല്ലാം അവളോട് പറയാമെന്ന് കരുതി അവളെ വിളിച്ചപ്പോഴോ .. സ്ത്രിധനത്തിന്റെ പേരിൽ ഒഴിവായി പോയ ആലോചനകളുടെ എണ്ണം പറഞ്ഞു, പട്ടിണിയാണെങ്കിലും ഏട്ടൻ എനിക്ക് ദൈവ തുല്ല്യനാണെന്ന് പറഞ്ഞപ്പോൾ, വിവാഹത്തെ കുറിച്ചും, നല്ലൊരു ജീവിതത്തെ കുറിച്ചും ഒരുപാട് സ്വപ്നം കണ്ടവളെ വിഷമിപ്പിക്കാൻ തോന്നിയില്ല.. ദ്യരാത്രിയിൽ ക്ഷീണമെന്ന് പറഞ്ഞു ഒഴിഞ്ഞു മാറിയെങ്കിലും, പിറ്റേന്ന് നഷ്ടമായ ഒരു പ്രണയകഥയിലെ നായകനാണെന്നും അവളെ മറക്കാൻ കുറച്ച് സമയം ആവശ്യമാണെന്നുമുള്ള എന്റെ വാക്കുകൾക്ക് ഒരു ചിരിയോടെ അവൾ സമ്മതം മൂളിയപ്പോഴും എന്റെ നെഞ്ചിലെ കനലുകൾ അണഞ്ഞിരുന്നില്ല.. സ്വന്തം വീട്ടിൽ അരപ്പട്ടിണി ആയിരുന്ന അവൾക്ക് എന്റെ വീട് സ്വർഗ്ഗ തുല്ല്യമായിരുന്നു,

ആദ്യമൊക്കെ മടിയായിരുന്നെങ്കിലും പിന്നീട് അവളോടോപ്പം പുറത്ത് പോകാൻ ഞാൻ സമയം കണ്ടെത്തിയിരുന്നു.. വില കൂടിയ ഡ്രസ്സുകളും, ആഭരണങ്ങളും ആദ്യമായി കണ്ടത് എന്റെ കൂടെ വന്നതിനു ശേഷമാണെന്ന് അവൾ പറഞ്ഞപ്പോൾ അവളോടോപ്പം എന്റെ മനസ്സും സന്തോഷിച്ചു. ഏഴാം തരം മുതലുള്ള ഹോസ്റ്റൽ ജീവിതമാണു എന്നെ ഇങ്ങനെ ആക്കി തീർത്തതെന്ന് പറയാൻ പലപ്പോഴും തുനിഞ്ഞെങ്കിലും പ്രതീക്ഷയോടെ ഓരോ ദിനവും മുന്നോട്ടു പോകുന്ന അവളുടെ മുഖത്തെ ചിരി മായുമോ എന്ന് ഭയന്ന് അത് മറച്ച് വെച്ചു. കൗൺസിലിംഗിലുടെ ഒരു പരിഹാരം കാണാമെന്നു കരുതിയ ഞാൻ ഡോക്റ്ററുടെ റുമിൽ നിന്നും ഇറങ്ങുന്നത് കണ്ട ആരോ അവളുടെ ആങ്ങളയോട് കാര്യങ്ങൾ പറഞ്ഞുവെന്നു എനിക്ക് മനസ്സിലായത് അവനും അച്ഛനും പിറ്റേന്ന് വീട്ടിൽ വന്നപ്പോഴായിരുന്നു.. കൈപിടിച്ച് വലിച്ചിറക്കിയ അച്ഛനും ആങ്ങളക്കുമൊപ്പം പടിയിറങ്ങുമ്പോൾ സത്യം അവൾ അറിഞ്ഞിട്ടില്ലെന്നു മനസ്സിലായത് “അരുണേട്ടാ…എന്ന വിളിയോടെ പടിയിറങ്ങുന്നത്‌ കണ്ടപ്പോഴാണു..കൗൺസലിംഗിങ്ങിലൂടെ മനസ്സും ശരീരവും പൂർണമായി നിയന്ത്രിക്കാൻ കഴിഞ്ഞപ്പോൾ ഒരു പുഞ്ചിരിയോടെ ഡോക്ട്ടറും പറഞ്ഞു അവളെ ജീവിതത്തിലേക്ക് തിരികെ വിളിക്കാമെന്ന്. അവളെ വിളിക്കാൻ പോകാനായി വീട്ടിലേക്കു പാഞ്ഞുവന്നപ്പോഴാണ് നിറഞ്ഞ കണ്ണുകളോടെ അമ്മ ഡിവോഴ്സ് നോട്ടീസ് കയ്യിലേക്ക് തന്നത്. നാലു മാസങ്ങൾക്ക് ശേഷം കോടതിക്ക് പുറത്ത് ഒത്ത് തീർപ്പിനുള്ള വക്കീലിന്റെ ശ്രമമായിട്ടാണു അവളെ ഒന്ന് കാണാൻ കഴിഞ്ഞത്, എന്താ അരുണേട്ടാ കാര്യം? ഞാൻ എന്ത് തെറ്റാ ചെയ്തെന്നുള്ള അവളുടെ കരച്ചിലിൽ അവളോട് അവർ ഇതുവരെ ഒന്നും പറഞ്ഞിട്ടില്ലെന്ന് മനസ്സിലായി,

വിഷമിച്ചിരുന്ന എന്റെ അമ്മയോട് “ മീശയും താടിയും വന്നാൽ ആൺകുട്ടികളാകില്ല. പിന്നെ മോന് ഇനി പെണ്ണിനെയല്ല അന്വേഷിക്കണ്ടത് നല്ല ആൺപിള്ളേരെയാണെന്നുള്ള അവളുടെ അച്ഛന്റെ വാക്ക് അവളെ ഞെട്ടിച്ചു കളഞ്ഞു. നിറകണ്ണുകളോടെ തല കുനിച്ചിരുന്ന എന്റെ തോളിൽ കൈ വെച്ചിട്ട് അവൾ അച്ഛനോട് പറഞ്ഞു, ” ആരു പറഞ്ഞു എന്റെ അരുണേട്ടൻ ആൺകുട്ടിയല്ലെന്ന്?? ഒരു പെണ്ണിനു വേണ്ടത് സംരക്ഷണവും സമാധനവുമാ.. ശാരീരിക ബന്ധത്തിനേക്കാൾ വലുതാണച്ഛാ മാനസികമായ അടുപ്പം , കൂടെ താമസിച്ച നാളുകളിൽ എന്റെ അച്ഛൻ സ്നേഹിച്ചതിനെക്കാൾ എന്നെ നോക്കിയിട്ടുണ്ട് എന്റെ അരുണെട്ടൻ…” എന്നോട് ഒന്ന് പറഞ്ഞൂടാരുന്നോ അരുണേട്ടാ?? എന്ന ചോദ്യത്തിന് നിന്റെ മുഖത്തെ ചിരി മായുമോ എന്ന ഭയമായിരുന്നു മോളെ … ന്നു പറഞ്ഞപ്പോൾ ഏട്ടാ എന്നൊരു തേങ്ങലോടെ അവൾ എന്റെ നെഞ്ചിലെക്ക് അമർന്നിരുന്നു. വർഷം ഒന്ന് കഴിഞ്ഞപ്പോൾ നഴ്സ് കയ്യിലേക്ക് തന്ന ചക്കരക്കുട്ടനെ അവളുടെ അച്ഛന്റെ നേർക്ക്‌ ഞാൻ നീട്ടിയപ്പോൾ ആ നിറഞ്ഞു തുടങ്ങിയ ആ കണ്ണുകൾ സമ്മതിക്കുന്നണ്ടായിരുന്നു ചങ്കുറപ്പുള്ള ഒരാൺകുട്ടിയാണു ഞാനെന്ന്….

Continue Reading

Film updates

manju-dance-vedio manju-dance-vedio
Film News8 hours ago

കൊറോണ കാലം, ഡാൻസ് കളിക്കുന്ന വീഡിയോ പങ്കു വെച്ച് മഞ്ജു !! വീഡിയോ ഏറ്റെടുത്ത് താരങ്ങള്‍ (വീഡിയോ)

മലയാളത്തിന്റെ ലേഡി സൂപ്പർസ്റ്റാർ എന്നറിയപ്പെടുന്ന മഞ്ജു വാര്യരെ പറ്റിയുള്ള വാർത്തകൾ മാത്രമാണ് ഇപ്പോൾ എങ്ങും. ചുരുങ്ങിയ കാലം കൊണ്ട് മലയാള സിനിമയിൽ താരം നേടിയെടുത്ത സ്ഥാനം ചെറുതൊന്നും...

Kani Kusruthi's Jetty Challenge Kani Kusruthi's Jetty Challenge
Film News11 hours ago

എൻ്റെ ജെട്ടി ചലഞ്ച്, സ്വന്തം ജെട്ടിയുടെ ഫോട്ടോയുമായി കനി കുസൃതി!

നടിയും മോഡലുമായ താരമാണ് കനി കുസൃതി. നിരവധി ഹൃസ്വ ചിത്രത്തിലും കനി അഭിനയിച്ചിരുന്നു. ഇതിൽ മെമ്മേറിസ്സ് ഓഫ് എ മെഷീനും മാ യും വളരെ ശ്രദ്ധ നേടിയ...

Film News12 hours ago

ആ സീൻ അഭിനയിക്കാൻ താൽപ്പര്യം ഇല്ലായിരുന്നു !! നിവിൻ പോളിക്കൊപ്പം അഭിനയിക്കാനുള്ള അവസരം നിരസിച്ചതിനെ കുറിച്ച് റിമി

ഗായികയായി കേരളക്കരയുടെ ഇഷ്ടം സ്വന്തമാക്കിയ താരമാണ് റിമി ടോമി. ആധുനിക ഓട്ടന്‍തുള്ളലിന്റെ ഉപജ്ഞേതാവ് റിമിയാണെന്നാണ് ആളുകളുടെ കമന്റ്. പാട്ടിനൊപ്പം ഒരു വേദിയെ മുഴുവന്‍ ഇളക്കി മറിച്ച് കൊണ്ടുള്ള...

Film News13 hours ago

പച്ചയിൽ കുളിച്ച് പ്രയാഗ മാർട്ടിൻ !! വൈറൽ ആയി ചിത്രങ്ങൾ

സാഗര്‍ ഏലിയാസ് ജാക്കി, ഉസ്താദ് ഹോട്ടല്‍ എന്നീ സിനിമകളില്‍ ചെറിയ വേഷങ്ങളിലൂടെ മലയാള സിനിമാ ലോകത്തേക്ക് കടന്ന് വരികയും, വളരെ ചുരുങ്ങിയ കാലം കൊണ്ട് പ്രേക്ഷക ശ്രദ്ധ...

keerthi-suresh keerthi-suresh
Current Affairs13 hours ago

കീർത്തി സുരേഷ് വിവാഹിതയാകുന്നു !! വരൻ പ്രമുഖ വ്യവസായി

മലയാളത്തിലും തമിഴിലും ഒരുപോലെ തിളങ്ങി നിൽക്കുന്ന താരമാണ് കീർത്തി സുരേഷ്, മലയാളത്തിൽ അരങ്ങേറ്റം കുറിച്ച കീർത്തി പിന്നീട് തമിഴിലേക്കും തെലുങ്കിലേക്കും എത്തി ചേരുകയായിരുന്നു, മഹാ നടി എന്ന...

Writeups

kannan-amrutha kannan-amrutha
Health7 hours ago

തളർന്നു പോയിട്ടും കണ്ണനെ കൈവിടാതെ അമൃത !! ഇവരുടെ അഞ്ചു വർഷത്തെ പ്രണയം ഇന്ന് സഫലമായി …..!! ചിത്രങ്ങൾ കാണാം

ആത്മാർത്ഥമായി എത്ര പ്രണയിച്ചിട്ടും മനസ്സിലാക്കാത്ത യുവതലമുറക്ക് മാതൃകയായി മാറിയിരിക്കുകയാണ് അമൃതയും കണ്ണനും. തളർന്നു പോയിട്ടും തന്റെ പ്രിയതമനെ നെഞ്ചോട് ചേർത്ത് പിടിച്ചിരിക്കുകയാണ് അമൃത. കഴിഞ്ഞ അഞ്ചു വര്ഷമായി...

jatti-challenge jatti-challenge
Current Affairs13 hours ago

ജട്ടി ചലഞ്ചുമായി കണി കാന്താരി കണ്മണി കുസൃതി ….!!

കൊറോണ കാലത്ത് നിരവധി ചലഞ്ചുകൾ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ നടക്കുന്നത്, പഴയകാല ഫോട്ടോകൾ കുത്തിപൊക്കിയും, സാരി ചലഞ്ചും തുടങ്ങിയ നിരവധി ചലഞ്ചുകൾ ഈ ലോക്ക് ഡൗൺ...

Malayalam Article15 hours ago

പ്രണയം വീട്ടുകാർ എതിർത്തു !! ഒളിച്ചോടുവാൻ വീഡിയോ കോളിൽ കൂടി പ്ലാൻ ചെയ്ത് കമിതാക്കൾ, അവസാനം സംഭവിച്ച ട്വിസ്റ്റ്…..!! (വീഡിയോ)

വീട്ടുകാർ പ്രണയം നിരസിച്ചതിനെ തുടർന്ന് വീഡിയോ കോളിൽ കൂടി ഒളിച്ചോടുവാൻ പ്ലാൻ ചെയ്ത കമിതാക്കളാകുടെ വീഡിയോ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ ആയി കൊണ്ടിരിക്കുകയാണ്. വളരെ സങ്കടത്തോടെയാണ്...

Health1 day ago

ഞങ്ങൾക്ക് ഒരു കുഞ്ഞു മാലാഖ ജനിച്ചു !! എല്ലാവരും ഞങ്ങളെ അനുഗ്രഹിക്കണം

ടിക് ടോകിൽ കൂടിയും സമൂഹ മധ്യമങ്ങളിൽ കൂടിയും എല്ലാവര്ക്കും പരിചിതമാണ് ഷിഹാസും ഭാര്യയും. ഇപ്പോൾ തനിക്കും ഭാര്യക്കും കിട്ടിയ സന്തോഷത്തെ പറ്റി ഷിഹാസ് പങ്കു വെച്ചിരിക്കുകയാണ്, ഞങ്ങൾക്ക്...

kerala-police kerala-police
Health4 days ago

കാവൽ നിന്ന പോലീസുകാരന് ചായയും കടിയും നൽകി സൽക്കരിച്ച് ഈ ബാപ്പയും മകളും !! വീഡിയോ വൈറൽ

സൽക്കാരത്തിന്റെ കാര്യത്തിൽ പകരം വെക്കാൻ കഴിയാത്ത നാടാണ് കോഴിക്കോട്, വരുന്നവരെയെല്ലാം വയറുനിറച്ചൂട്ടിയും സ്​നേഹം കൊടുത്തും മടക്കിയയച്ചവരാണ്​ കോഴിക്കോട്ടുകാര്‍. റോഡില്‍ കാവല്‍ നിന്നിരുന്ന പൊലീസുകാരനും ആ സ്​നേഹത്തിന്‍െറ മധുരമറിഞ്ഞു....

rini-krishnan rini-krishnan
Current Affairs5 days ago

കൊറോണ നെഗറ്റീവ് ആണെന്ന് അറിഞ്ഞിട്ടും ഭയത്തോടെ നാട്ടുകാർ നോക്കുന്നു, അപവാദങ്ങൾ പറഞ്ഞു പരത്തുന്നു !! പത്ര മാധ്യമങ്ങളിൽ പോലും കള്ള വാർത്ത പ്രചരിപ്പിച്ചു, എന്ത് ചെയ്യണം എന്നറിയാത്ത നിസ്സഹായവസ്ഥയിൽ റിനി

ലോകത്തെ മുഴുവൻ ഭയത്തിന്റെ മുൾമുനയിൽ നിർത്തിയിരിക്കുകയാണ് കൊറോണ എന്ന മഹാമാരി, സർക്കാരും  ആരോഗ്യ വകുപ്പും  എന്തൊക്കെ ചെയ്തിട്ടും ഈ മഹാമാരിയെ പിടിച്ച് കെട്ടുവാൻ സാധിക്കുന്നില്ല. കൊറോണ  ബാധിച്ചവർ...

cubes-international cubes-international
Malayalam Article7 days ago

ലോക്ക് ഡൗണിൽ അന്താളിച്ച് പോയപ്പോൾ ഒട്ടും പ്രതീക്ഷിക്കാതെയാണ് ആ മെസ്സേജ് എത്തിയത് !! ക്യൂബ്സ് ഇന്റർനാഷണൽ കമ്പനിയെ പറ്റിയുള്ള തൊഴിലാളിയുടെ കുറിപ്പ് വൈറൽ ആകുന്നു

കൊറോണയെ തടുക്കുവാൻ വേണ്ടിയുള്ള പ്രധാന മന്ത്രിയുടെ ലോക്ക് ഡൗൺ മൂലം എല്ലാ തൊഴിലാളികളും ജോലിക്ക് പോകുവാൻ കഴിയാതെ വീടുകളിൽ തന്നെയാണ്. ആവശ്യ സാധങ്ങളുടെ സ്ഥാപനങ്ങൾ ഒഴികെ മറ്റെല്ലാ...

swathy-raval swathy-raval
Malayalam Article1 week ago

ഇന്ത്യയുടെ അഭിമാനമായി സ്വാതി !! 263 ഇ​ന്ത്യ​ക്കാ​രെ നാട്ടിലെത്തിച്ച ധീര വനിത

കോവിഡ് 19 പടർന്നു പിടിക്കുന്ന സാഹചര്യത്തിൽ നിരവധി പേരാണ് അന്യ രാജ്യത്തു കുടുങ്ങി കിടക്കുന്നത്,അ​തി​വേ​ഗം മ​ര​ണം വി​ത​ക്കു​ന്ന ഒ​രു നാ​ട്ടി​ല്‍ കു​ടു​ങ്ങി​യ വി​ദ്യാ​ര്‍ഥി​ക​ള​ട​ക്ക​മു​ള്ള 263 ഇ​ന്ത്യ​ക്കാ​രെ, ഒ​രു...

doctor-hadiyo-ali doctor-hadiyo-ali
Malayalam Article2 weeks ago

ഹൃദയം നുറുങ്ങുന്ന ഒരു കാഴ്ച്ച, ഗർഭിണിയായ തന്റെ ഭാര്യയെയും മക്കളെയും അകലെ നിന്ന് ഒരു നോക്ക് കാണുന്ന ഡോക്ടർ !! പക്ഷെ ആ കുട്ടികൾ അറിഞ്ഞില്ല അച്ഛൻ മരണത്തിലേക്ക് ആണ് പോയതെന്ന്

ലോകം മുഴുവൻ മഹാമാരിയായി താണ്ഡവം ആടുകയാണ് കൊറോണ. നിരവധി ആളുകളുടെ ജീവൻ അപഹരിക്കുകയും അത് പോലെ തന്നെ ഇനിയും ജീവനുകൾക്ക് ആപത്തുമാണ് ഈ മഹാമാരി. ഇപ്പോൾ നമ്മുടെ...

minha-treatment minha-treatment
Malayalam Article2 weeks ago

കരളു പകുത്തു നല്കാൻ ഈ ‘അമ്മ തയ്യാറാണ് !! പക്ഷെ ചികിത്സക്ക് 25 ലക്ഷം രൂപ വേണം, കനിവ് തേടി ഒരു കുടുംബം

മകളെ രക്ഷിക്കുവാൻ അഭ്യര്ഥനയോടെ ഒരു കുടുംബം മുന്നോട്ട് വന്നിരിക്കുകയാണ്. മകളുടെ ജീവൻ രക്ഷിക്കാൻ കണ്ണീരോടെ കൈ നീട്ടുകയാണ് ഈ ‘അമ്മ. ജീവിതം ആസ്വദിക്കേണ്ട ഈ പ്രായത്തിൽ അവൾ...

sowya ratheesh sowya ratheesh
Malayalam Article2 weeks ago

ആദ്യത്തെ കുഞ്ഞ് നഷ്ടപ്പെട്ടത് ഒൻപതാം മാസത്തിൽ !! പിന്നീട് ദൈവം കൊടുത്തത് നാലു കണ്മണികളെ

മാവേലിക്കര സ്വദേശികളായ രതീഷിനും സൗമ്യക്കും ആണ് ഒറ്റ പ്രസവത്തിൽ നാലു പൊന്നോമനകളെ കിട്ടിയത് . 2018 മെയ് മാസത്തിലാണ് നാല് പെണ്‍കുട്ടികളെന്ന സൗഭാഗ്യം ഇവരെത്തേടിയെത്തുന്നത്.  ഒരു കുഞ്ഞിനെ...

doctor-shmana doctor-shmana
Malayalam Article2 weeks ago

ഒരു ദിവസം പണിക്ക് പോയില്ലെങ്കിൽ വീട്ടിൽ അടുപ്പ് പുകയില്ല, ഇന്ന് കഞ്ഞി വെള്ളമാണ് കുടിച്ചത്!! ഡോക്ടര്‍ ഷിംന അസീസിന്റെ കുറിപ്പ് ചര്‍ച്ചയാകുന്നു

ലോകം മുഴുവൻ മഹാമാരിയായി താണ്ഡവം ആടുകയാണ് കൊറോണ. നിരവധി ആളുകളുടെ ജീവൻ അപഹരിക്കുകയും അത് പോലെ തന്നെ ഇനിയും ജീവനുകൾക്ക് ആപത്തുമാണ് ഈ മഹാമാരി. ഇപ്പോൾ നമ്മുടെ...

lady-viiral-post lady-viiral-post
Malayalam Article3 weeks ago

എല്ലാ രാത്രിയിലും ഭർത്താവ് എന്നെ ബലാത്സംഗം ചെയ്യും !! വൈറൽ ആയി യുവതിയുടെ കുറിപ്പ്

പല സ്ത്രീകളും നേരിടുന്ന പ്രശ്‌നമാണ് ഗാർഹിക ശാരീരിക പീഡനം . പലരും അത് തുറന്നു പറയുന്നു, മിക്ക സ്ത്രീകളും അത് തുറന്നു പറയാതെ ഉള്ളിൽ കൊണ്ട് നടക്കുന്നു....

12-year-old-girl-yasha 12-year-old-girl-yasha
Health3 weeks ago

മരണത്തിനു കീഴടങ്ങും മുൻപ് അവൾ ജീവൻ നൽകിയത് അഞ്ചു പേർക്ക് !! അവയവദാനത്തിന് മാതൃകയായി 12 വയസ്സുകാരി

കെട്ടിടത്തിന്റെ മുകളിൽ നിന്നും താഴെ വീണ ചികിത്സയിൽ ഇരുന്ന പെൺകുട്ടി മരണത്തിനു മുൻപ് ജീവൻ നൽകിയത് അഞ്ചു പേർക്ക്. കരൾ, വൃക്കകൾ, കണ്ണുകൾ എന്നിവയാണ് ദാനം ചെയ്തിരിക്കുന്നത്. ...

jafar-facebook-post jafar-facebook-post
Corona latest3 weeks ago

നാളിതുവരെ നിധി പോലെ സൂക്ഷിച്ച ഈ ഫോട്ടോ ഞാൻ നശിപ്പിക്കുകയാണ്!! ചെന്നിത്തലക്ക് എതിരെ രോക്ഷം കൊണ്ട് ജാഫർ (കുറിപ്പ് )

ലോകം മുഴുവൻ കൊറോണ താണ്ഡവമാടുമ്പോൾ അതിനെ തുരത്താൻ ശ്രമിക്കുന്ന ശൈലജ ടീച്ചർക്കെതിരെ കഴഞ്ഞ ദിവസം രേമേഷ് ചെന്നിത്തല വിമർശങ്ങൾ നടത്തിയിരുന്നു, അതിനെതിരെ നിരവധി പേരാണ് പ്രതികരിച്ചത്. ഇപ്പോൾ ...

Trending

amala-paul amala-paul
Current Affairs17 hours ago

ആ റോൾ ചെയ്തിട്ട് അനാവശ്യ വിമർശങ്ങൾ ഏറ്റു വാങ്ങാൻ ഞാൻ തയ്യാറല്ല !! പൊന്നിൽ സെൽവൻ ഉപേക്ഷിച്ചതിനെ കുറിച്ച് അമല പോൾ

മണിരത്‌നം ചിത്രം പൊന്നിയിന്‍ ശെല്‍വനില്‍ അമല പോള്‍ അഭിനയിക്കുമെന്ന് വാര്‍ത്തകളുണ്ടായിരുന്നു. എന്നാല്‍ നടി ചിത്രം വേണ്ടെന്നു വെച്ചുവെന്ന റിപ്പോര്‍ട്ടുകള്‍ പിന്നീട് പുറത്തു വന്നിരുന്നു.ഇപ്പോഴിതാ മണിരത്നം ചിത്രം താന്‍...

biju-menon biju-menon
Current Affairs1 day ago

ആദ്യ രാത്രി കഴിഞ്ഞുള്ള പിറ്റേ ദിവസം രാവിലെ ഉണ്ടായ അനുഭവം ജീവിതത്തിൽ ഒരിക്കലും മറക്കില്ല !! ബിജു മേനോൻ

മലയാളികളുടെ പ്രിയപ്പെട്ട താരജോഡികൾ ആണ് ബിജുമേനോനും സംയുക്ത വർമ്മയും, ഒരു കലാതെ മലയാള സിനിമയിൽ തിളങ്ങി നിന്നിരുന്ന ഇവർ പിന്നീട് പ്രണയിച്ച് വിവാഹം ചെയ്യുകയായിരുന്നു, വിവാഹത്തിന് ശേഷം...

kappa-puttu kappa-puttu
Current Affairs3 days ago

കപ്പ പുട്ട് : കപ്പ ഉപയോഗിച്ച് വളരെ മൃദുലവും സ്വാദിഷ്ടവുമായ പുട്ട് വീട്ടിൽ ഉണ്ടാക്കാം !! വീഡിയോ കണ്ട് നോക്കു

കപ്പ പുട്ട്, വളരെ എളുപ്പത്തിൽ ഉണ്ടാക്കാവുന്ന വളരെ സ്വാദിഷ്ടമായ കപ്പ പുട്ടിന്റെ പാചക കുറിപ്പാണിത്. കേരളത്തിന്റെ രുചികരമായ പ്രഭാത ഭക്ഷണങ്ങളിൽ ഒന്നാണിത്.  അരി മാവിൽ അരച്ച കപ്പ...

abhijith-thiruvallom abhijith-thiruvallom
Current Affairs5 days ago

ലോക്ഡൗണ്‍, രാത്രിയിൽ പുറത്ത് പോകുന്നത് വീട്ടുകാർ തടഞ്ഞതിനെ തുടർന്ന് യുവാവ് ആത്മഹത്യ ചെയ്തു !!!

ലോക്ക് ഡൗൺ ആയതിനാൽ വീട്ടിൽ നിന്നും രാത്രിയിൽ കറങ്ങുവാൻ പോകുന്നത് വീട്ടുകാർ തടഞ്ഞതിനെ തുടർന്ന് യുവാവ് ആത്മഹത്യ ചെയ്തു, തിരുവല്ലം നെല്ലിയോട് റാം നിവാസില്‍ വിജയന്‍-ഗീത ദമ്പതിമാരുടെ...

spadikam-movie spadikam-movie
Current Affairs5 days ago

25 വർഷങ്ങൾക്ക് ശേഷം സ്ഫടികം വീണ്ടും എത്തുന്നു !! മോഷന്‍ പോസ്റ്റര്‍ പുറത്തുവിട്ടു

മോഹന്‍ലാല്‍-ഭദ്രന്‍ കൂട്ടുകെട്ടില്‍ പുറത്തിറങ്ങിയ ബ്ലോക് ബസ്റ്റര്‍ ചിത്രം സ്ഫടികത്തിന്റെ 25ാം വാര്‍ഷികമാണ് ഇന്ന്. ചിത്രത്തിന്റെ റീ റിലീസിനായി ആരാധകര്‍ കാത്തിരിക്കുന്ന വേളയില്‍ സ്ഫടികത്തിന്റെ ഫസ്റ്റ് ലുക്ക് മോഷന്...

Trending

Don`t copy text!